This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രോണസ്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:20, 6 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രോണസ്

യവന ഇതിഹാസങ്ങളില്‍ പരാമര്‍ശിക്കപ്പെട്ടിട്ടുള്ള ഒരു ദേവത. ഗ്രീക്കുദേവതയായ കോറോണസ്സി (Koronos)നെ റോമാക്കാര്‍ ക്രോണസ് (Cronus) ആക്കി മാറ്റി അവരുടെ ദേവതയായ സാറ്റേണിനു തുല്യമാക്കി പ്രതിഷ്ഠിച്ചു. റോമന്‍ പുരാണേതിഹാസങ്ങളില്‍ ക്രോണസ് അഥവാ സാറ്റേണ്‍ എന്നപേരില്‍ പ്രസിദ്ധമായിത്തീര്‍ന്നിട്ടുള്ള ഈ ദേവതയെ സംബന്ധിക്കുന്ന കഥകള്‍ അധികവും ഗ്രീസുമായി ബന്ധപ്പെട്ടുതന്നെയാണ് നിലനില്‍ക്കുന്നത്. യുറാനെസ്സി(സ്വര്‍ഗം)ന്റെയും ഗേയാ(ഭൂമി)യുടെയും പുത്രനാണ് ക്രോണസ്. 'റീ'(Rhea)യാണ് ക്രോണസ്സിന്റെ ഭാര്യ. ഈ ദമ്പതിമാരുടെ പുത്രനാണ് സ്യൂസ്ദേവന്‍. വിളവെടുപ്പു പ്രമാണിച്ച് അറ്റിക്കയില്‍ നടത്തുന്ന 'ക്രോണിയ' എന്ന ഉത്സവം ഈ ദേവതയുടേതാണ്. അരിവാളും പിടിച്ച് നില്‍ക്കുന്ന ക്രോണസ്സിന്റെ ചിത്രങ്ങളും പ്രതിമകളും കണ്ടുകിട്ടിയിട്ടുണ്ട്.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%8D%E0%B4%B0%E0%B5%8B%E0%B4%A3%E0%B4%B8%E0%B5%8D" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍