This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

ക്രൊണാക്ക, ഇല്‍ സിമോണെ ഡെല്‍ പൊള്ളായിനോളോ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:41, 6 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

ക്രൊണാക്ക, ഇല്‍ സിമോണെ ഡെല്‍ പൊള്ളായിനോളോ

Cronaca II Simone Del Pollainolo (1457 - 1508)

ഫ്ളോറന്‍സുകാരനായ വാസ്തുശില്പി. ബ്രൂണല്ലസ്ചിയന്‍ ശൈലിയില്‍ 15-ാം ശതകത്തിന്റെ അന്ത്യത്തില്‍ വാസ്തുശില്പങ്ങള്‍ രചിച്ച ഇദ്ദേഹം 1457-ല്‍ ജനിച്ചു. 1475-ല്‍ ഇദ്ദേഹം വാസ്തുവിദ്യാപഠനത്തിനായി റോമിലേക്കു പോയി. പത്തുവര്‍ഷം അവിടെ ചെലവഴിച്ച്, 1485-ല്‍ ഫ്ളോറന്‍സില്‍ തിരിച്ചെത്തി. ഫ്ളോറന്‍സില്‍ അക്കാലത്തു പ്രസിദ്ധനായിരുന്ന ഗിയുലിയാനോ ദാ സന്‍ഗാലോ എന്ന വാസ്തുശില്പിയുമായി യോജിച്ചു പ്രവര്‍ത്തിക്കാനാരംഭിച്ചു.

ക്രൊണാക്ക ഡിസൈന്‍ ചെയ്തു നിര്‍മിച്ച സ്ട്രോസ്സി കൊട്ടാരത്തിന്റെ പ്രാകാരശൃംഗം (cornice) ഏവരുടെയും അഭിനന്ദനം നേടി. ഈ പ്രാകാരശൃംഗം മൈക്കലോസ്സോസ് ഡിസൈന്‍ ചെയ്ത മെഡിസി കൊട്ടാരത്തിന്റെ പ്രാകാര ശൃംഗമാതൃകയിലുള്ളതും സംരചനാപരമായ തനിമ ഉള്‍ക്കൊള്ളുന്നതും സംരചനാഉയരവും പ്രാകാരശൃംഗത്തിന്റെ പൊക്കവും തമ്മില്‍ അനുരൂപമായ അനുപാതം പുലര്‍ത്തുന്നതുമാണ്. ദക്ഷിണ സാല്‍വതോറില്‍ നിര്‍മിച്ച ചര്‍ച്ച് ആണ് ക്രൊണാക്കയുടെ ഏറ്റവും ശ്രദ്ധേയമായ സംരചന. ഈ ചര്‍ച്ചിന്റെ നിര്‍മാണം 1480-ല്‍ തുടങ്ങി 1504-ല്‍ പൂര്‍ത്തിയാക്കി.

1508-ല്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍