This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഹന്‍, ഹെര്‍മന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cohen, Hermann(1842  1918))
(Cohen, Hermann(1842  1918))
 
വരി 1: വരി 1:
==കോഹന്‍, ഹെര്‍മന്‍==
==കോഹന്‍, ഹെര്‍മന്‍==
-
==Cohen, Hermann(1842  1918)==
+
===Cohen, Hermann(1842 - 1918)===
[[ചിത്രം:Cohen_Herman.png‎ |150px|right|thumb|ഹെര്‍മന്‍ കോഹന്‍]]
[[ചിത്രം:Cohen_Herman.png‎ |150px|right|thumb|ഹെര്‍മന്‍ കോഹന്‍]]

Current revision as of 08:27, 31 മാര്‍ച്ച് 2016

കോഹന്‍, ഹെര്‍മന്‍

Cohen, Hermann(1842 - 1918)

ഹെര്‍മന്‍ കോഹന്‍

ജര്‍മന്‍ തത്ത്വശാസ്ത്രജ്ഞനും യഹൂദമത ചിന്തകനും. നിയോകാന്റിയന്‍ബര്‍ബര്‍ഗ് സ്കൂള്‍ ഒഫ് ഫിലോസഫിയുടെ വക്താവ് എന്ന നിലയിലാണ് ഇദ്ദേഹം ലോകപ്രശസ്തനായിത്തീര്‍ന്നത്. 1842 ജൂല. 4-ന് മധ്യജര്‍മനിയിലെ കോസ്വിഗ് (Coswig) എന്ന സ്ഥലത്തു ജനിച്ചു. ബ്രസ് ലൗ(Breslau)യിലെ യഹൂദതിയോളജിക്കല്‍ സെമിനാരിയിലും ബര്‍ലിന്‍ സര്‍വകലാശാലയിലുമായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി.

1876-ല്‍ മാര്‍ബുര്‍ഗില്‍ തത്ത്വശാസ്ത്രത്തിന്റെ പ്രൊഫസര്‍ ആയി നിയമിതനായ കോഹന്‍, 1912-ല്‍ ഈ സ്ഥാനം രാജിവച്ച് ബര്‍ലിനിലെ 'സ്കൂള്‍ ഒഫ് ജ്യൂയിഷ് സ്റ്റഡീസില്‍' അധ്യാപകജോലി സ്വീകരിച്ചു.

കാന്റിയന്‍ തത്ത്വചിന്തയോടുള്ള കോഹന്റെ സമീപനം ഒരു പ്രത്യേക തരത്തിലുള്ളതായിരുന്നു. കാന്റിയന്‍ തത്ത്വശാസ്ത്രത്തില്‍ ലയിച്ചുചേര്‍ന്നിരുന്ന ഹെഗലിയന്‍ ചിന്താധാരകളെ വേര്‍പെടുത്തി കാന്റിയന്‍ തത്ത്വശാസ്ത്രത്തിന്റെ യഥാര്‍ഥ അന്തസ്സത്ത മനസ്സിലാക്കുകയായിരുന്നു ഇദ്ദേഹത്തിന്റെ ലക്ഷ്യം. കോഹന്‍ തന്റെ ഏറ്റവും പ്രധാനപ്പെട്ട കൃതിയായ സിസ്റ്റെം ഡെര്‍ ഫിലോസൊഫീ(System der Philosophie, 190212)യില്‍ കാന്റിയന്‍ തത്ത്വചിന്താധാര അന്വേഷണവിധേയമാക്കിയിരുന്ന പ്രധാനപ്പെട്ട മൂന്നു ഘടകങ്ങളായ തര്‍ക്കശാസ്ത്രം, സദാചാര ധര്‍മശാസ്ത്രം, സൗന്ദര്യശാസ്ത്രം എന്നിവയെ സാംസ്കാരികാവബോധത്തിന്റെ ഭാഗമായി ഏകീകരിച്ചിരുന്നു. 1918-ല്‍ പ്രസിദ്ധീകരിച്ച റെലിഗിയോണ്‍ ഡെര്‍ ഫെര്‍നുണ്‍ഫ്റ്റ് ഔസ്ഡെന്‍ ക്വെല്ലെന്‍ ഡെസ് യൂഡെന്റംസ് (Religion derVernunft aus den Quellendes Judentums) എന്ന കൃതിയില്‍ ആചാരരീതികളെ സംബന്ധിച്ചുണ്ടായിരുന്ന വിമര്‍ശനങ്ങളില്‍നിന്നും യഹൂദമതത്തെ മോചിപ്പിക്കുന്നതിനുള്ള ശ്രമമാണ് കോഹന്‍ നടത്തിയിട്ടുള്ളത്. യഥാര്‍ഥമതം സദാചാരധര്‍മശാസ്ത്രത്തില്‍ അധിഷ്ഠിതമാണെന്നും യഹൂദമതം സദാചാര ധര്‍മശാസ്ത്രത്തെ അടിസ്ഥാനമാക്കിയാണ് ദൈവത്തെ നിര്‍വചിച്ചിട്ടുള്ളതെന്നും സമര്‍ഥിച്ചുകൊണ്ടാണ് യഹൂദ ആചാരരീതികളെ ഇദ്ദേഹം ന്യായീകരിച്ചത്. 1918 ഏ. 4-ന് ബര്‍ലിനില്‍ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍