This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോസന്‍സ്, അലക്സാണ്ടര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോസന്‍സ്, അലക്സാണ്ടര്‍

Cozens, Alexander (1717 -  86)

ഇംഗ്ലീഷ് ചിത്രകാരന്‍. 1717-ല്‍ റഷ്യയില്‍ ജനിച്ചു. 1756-ലെ റോമാസന്ദര്‍ശനത്തിനുശേഷം ഇംഗ്ളണ്ടില്‍ സ്ഥിരതാമസമാക്കി. 1768 വരെ ഈറ്റനി(Eton)ല്‍ കുട്ടികളെ ചിത്രകല അഭ്യസിപ്പിച്ചു. വില്യം ബെക്ഫോഡ് കോസന്‍സിന്റെ ശിഷ്യനായിരുന്നു. ചായത്തുള്ളികള്‍ കടലാസില്‍വച്ചു പരത്തി ചിത്രം വരയ്ക്കുന്ന സമ്പ്രദായത്തിന് കോസന്‍സ് രൂപംനല്കി. പ്രകൃതി ചിത്രരചനയില്‍ നൂതനസൃഷ്ടിക്കു സഹായകമായ പുതിയ രീതിയെക്കുറിച്ചെഴുതിയ പ്രബന്ധത്തില്‍ ഇതു വിശദീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ചിത്രങ്ങളുടെ ഒരു ശേഖരം ബ്രിട്ടീഷ് മ്യൂസിയത്തില്‍ക്കാണാം. പ്രസിദ്ധചിത്രകാരന്മാരായ ജോണ്‍ റോബര്‍ട്ട് കോസന്‍സ് ഇദ്ദേഹത്തിന്റെ പുത്രനും വില്യം ബെക്ഫോഡ് ശിഷ്യനുമാണ്.

1786-ല്‍ കോസന്‍സ് അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍