This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ബേര്‍, ഴാങ് ബാപ്തിസ്ത്

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: ==കോള്‍ബേര്‍, ഴാങ് ബാപ്തിസ്ത്== ==Colbert, Jean Bapstiste(1619  83)== ഫ്രഞ്ച് രാഷ്ട്ര...)
(Colbert, Jean Bapstiste(1619  83))
 
വരി 1: വരി 1:
==കോള്‍ബേര്‍, ഴാങ് ബാപ്തിസ്ത്==
==കോള്‍ബേര്‍, ഴാങ് ബാപ്തിസ്ത്==
-
==Colbert, Jean Bapstiste(1619  83)==
+
===Colbert, Jean Bapstiste(1619 - 83)===
ഫ്രഞ്ച് രാഷ്ട്രതന്ത്രജ്ഞന്‍. 1619 ആഗ. 29-ന് ഫ്രാന്‍സിലെ റെയിംസി (Rheims)ല്‍ ജനിച്ചു. 1661-ല്‍ യുവാവായ രാജാവിന്റെ മുഖ്യ ഉപദേഷ്ടാവായി. 1668-ല്‍ നാവികകാര്യങ്ങള്‍, വാണിജ്യം, കൊട്ടാരത്തിന്റെ നടത്തിപ്പ് എന്നിവയുടെ ചുമതലയുള്ള മന്ത്രിയായി സ്ഥാനമേല്‍ക്കുന്നതിനുമുമ്പ് ഇദ്ദേഹം കണ്‍ട്രോളര്‍ ജനറല്‍ ആയും പ്രവര്‍ത്തിച്ചിരുന്നു. രാജ്യത്തിന്റെ സാമ്പത്തിക കാര്യങ്ങളില്‍ കുറച്ചുകാലം പരമാധികാരിയായിരുന്ന കോള്‍ബേര്‍ ഫ്രാന്‍സിലെ ധനകാര്യ വ്യവസ്ഥയാകെ മാറ്റി. അധികനികുതി ഇല്ലാതാക്കുകയും നികുതി പിരിവുവ്യവസ്ഥ ഉദാരമാക്കുകയും ചെയ്തു. വാണിജ്യകാര്യങ്ങളില്‍ ഫ്രാന്‍സിന് സ്വയംപര്യാപ്തതയുണ്ടാക്കാന്‍ ഇദ്ദേഹം ശ്രമിച്ചു. ഉത്പാദനം വര്‍ധിപ്പിക്കുകയും ഇറക്കുമതി കുറയ്ക്കുകയും ചെയ്തു. ഫ്രഞ്ചു നാവികപ്പട പരിഷ്കരിക്കുന്നതിലും നാവിക സേനാംഗങ്ങളുടെയും കപ്പലുകളുടെയും എണ്ണം വര്‍ധിപ്പിക്കുന്നതിലും കോള്‍ബേറിനു പങ്കുണ്ടായിരുന്നു. വിദ്യാഭ്യാസത്തിലും ലളിതകലകളിലും ഇദ്ദേഹത്തിന് അതിയായ താത്പര്യമുണ്ടായിരുന്നു. യൂറോപ്പിലാകമാനമുള്ള വിദ്വാന്മാരെയും കലാകാരന്മാരെയും ഇദ്ദേഹം പ്രോത്സാഹിപ്പിച്ചു. പാരിസില്‍ അനേകം സ്മാരകസൗധങ്ങള്‍ നിര്‍മിച്ചു. ഒട്ടനവധി കലാസൃഷ്ടികള്‍ ലൂവ്ര് (Louvre) മ്യൂസിയത്തില്‍ വരുത്തിവച്ചു. യുദ്ധകാര്യമന്ത്രിയായിരുന്ന ലൂവ്വ(Louvois)യില്‍ നിന്ന് വളരെയധികം എതിര്‍പ്പു സഹിക്കേണ്ടിവന്നു. ലൂയി XIV-ന്റെ ആഡംബരങ്ങള്‍ നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടു. അതിനുശേഷം രാജകൊട്ടാരത്തില്‍ കോള്‍ബേറിനുള്ള സ്വാധീനശക്തി വളരെ കുറഞ്ഞു. സിവില്‍ (1667), ക്രിമിനല്‍ (1670), വാണിജ്യ (1673), നാവിക (1681) നിയമസംഹിതകള്‍ക്കു കാരണഭൂതന്‍ ഇദ്ദേഹമായിരുന്നു. 1683 സെപ്. 6-ന് പാരിസില്‍ വച്ച് കോള്‍ബേര്‍ അന്തരിച്ചു.

(ഡോ. സി.പി. ശിവദാസന്‍)
(ഡോ. സി.പി. ശിവദാസന്‍)

Current revision as of 08:42, 31 മാര്‍ച്ച് 2016

കോള്‍ബേര്‍, ഴാങ് ബാപ്തിസ്ത്

Colbert, Jean Bapstiste(1619 - 83)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍