This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോള്‍ഫ്, വില്ലെം ജൊഹാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

04:16, 9 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)

കോള്‍ഫ്, വില്ലെം ജൊഹാന്‍

Kolff, Willem Johan (1911  2009)

അമേരിക്കന്‍ ശസ്ത്രക്രിയാവിദഗ്ധന്‍. 1911 ഫെ. 14-ന് നെതര്‍ലന്‍ഡ്സിലെ ലൈഡനില്‍ ജനിച്ചു.

ലൈഡന്‍, ഗ്രോണിങ്ങെന്‍ സര്‍വകലാശാലകളില്‍ വിദ്യാഭ്യാസം നടത്തി. ലൈഡന്‍ (1934-36), ഗ്രോണിങ്ങെന്‍ (1938-41) എന്നീ സര്‍വകലാശാലകളില്‍ സേവനം അനുഷ്ഠിച്ചശേഷം കാമ്പന്‍ മുനിസിപ്പല്‍ ആശുപത്രിയില്‍ വൈദ്യശാസ്ത്രവിഭാഗത്തില്‍ അധ്യക്ഷനായി (1941-50). ലൈഡന്‍ യൂണിവേഴ്സിറ്റി ഒഫ് മെഡിക്കല്‍ സ്കൂള്‍, ക്ലീവ്ലന്‍ഡ് ക്ലിനിക്ക് ഫൗണ്ടേഷന്‍ (1950-67), ഡിപ്പാര്‍ട്ട്മെന്റ് ഒഫ് ആര്‍ട്ടിഫിഷ്യല്‍ ഓര്‍ഗന്‍ (1958-67), യൂട്ടാ സര്‍വകലാശാലയിലെ കോളജ് ഒഫ് മെഡിസിന്‍ (1967 മുതല്‍) എന്നിവിടങ്ങളില്‍ വിവിധ പദവികളില്‍ സേവനം അനുഷ്ഠിച്ചു. ചികിത്സയ്ക്കായി കൃത്രിമ വൃക്ക വികസിപ്പിച്ചെടുത്തത് കോള്‍ഫാണ്. നിരവധി സര്‍വകലാശാലകളില്‍ നിന്ന് ഇദ്ദേഹത്തിന് ബഹുമതി ബിരുദങ്ങള്‍ ലഭിച്ചിട്ടുണ്ട്. ഫ്രാന്‍സിസ് അമൊറി അവാര്‍ഡ് (1948), കാമറോണ്‍ പ്രൈസ് (1964), ഗേര്‍ഡ്നര്‍ പ്രൈസ് (1966), നെതര്‍ലന്‍ഡ്സ് സര്‍ജിക്കല്‍ സൊസൈറ്റിയുടെ സ്വര്‍ണമെഡല്‍ (1970), ലിയോഹാര്‍ഡി പ്രൈസ് (1972), ശാസ്ത്രമികവിനുള്ള എ.എം.എ. പുരസ്കാരം (1982), ജപ്പാന്‍ പ്രൈസ് (1986), ക്ലിനിക്കല്‍ ഗവേഷണത്തിനുള്ള ആല്‍ബര്‍ട്ട് ലാസ്കര്‍ അവാര്‍ഡ് (2002), റഷ്യാ പ്രൈസ് (2003) തുടങ്ങിയ നിരവധി പുരസ്കാരങ്ങള്‍ കോള്‍ഫിനു ലഭിച്ചിട്ടുണ്ട്. 2009 ഫെ. 11-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍