This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:38, 7 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോളിനൃത്തം

മഹാരാഷ്ട്രയില്‍ മുക്കുവ സമൂഹത്തിനിടയില്‍ പ്രചാരത്തിലുള്ള ഒരു ഹാസ്യാത്മക നാടോടിക്കല. കോളിന്‍, നക്ത എന്നീ പേരുകളിലും ഇത് അറിയപ്പെടുന്നു. നക്ത എന്ന വാക്കിനു പതിമൂക്കന്‍ എന്നാണ് അര്‍ഥം. മൂന്നു പേര്‍ അടങ്ങിയതാണ് ഈ നൃത്തസംഘം. നര്‍ത്തകര്‍ പശ്ചാത്തല സംഗീതത്തിന്റെ താളത്തിനൊത്തു മുന്നോട്ടും പിന്നോട്ടും കാലുകള്‍ ചലിപ്പിച്ചു നൃത്തം ചെയ്യുന്നു. മുഖാവരണവും പ്രത്യേക തരത്തിലുള്ള വസ്ത്രവും ധരിച്ച നക്ത, അമ്പും വില്ലുമേന്തി ഒരോ ചലനത്തെയും പര്‍വതീകരിച്ചുകാട്ടി കോമാളികെട്ടിയാടുന്നു. 'ബൂ-ബൂ' എന്നു ശബ്ദിച്ചു കൊണ്ട് കുട്ടികളുടെ നേര്‍ക്ക് അമ്പെയ്യുന്നു. എന്നാല്‍ അമ്പ് വില്ലിനോടു ചേര്‍ത്തു കെട്ടിയിരിക്കയാല്‍ ഒരിക്കലും കുട്ടികളില്‍ തറയ്ക്കുകയില്ല. മുംബൈയുടെ പ്രാന്തപ്രദേശങ്ങളിലാണ് ഈ നൃത്തം അധികമായി അരങ്ങേറാറുള്ളത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍