This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോളിക് അമ്ലം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

15:39, 7 സെപ്റ്റംബര്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോളിക് അമ്ലം

പിത്തരസത്തില്‍ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന അമ്ളം. ഇതു സ്വതന്ത്രാവസ്ഥയിലല്ല കാണപ്പെടുന്നത്. അമിനോ അമ്ളങ്ങളായ ഗ്ളൈസീന്‍, ടാറീന്‍ (2-അമൈനോ ഈഥേന്‍ സള്‍ഫോണിക് ആസിഡ്) എന്നിവയുമായി സംയോജിച്ച് യഥാക്രമം ഗ്ലൈക്കോളിക് അമ്ലമായും ടാറോകോളിക് അമ്ലമായും സ്ഥിതിചെയ്യുന്നു. ഫോര്‍മുല: C24H40O5. ആദ്യം കയ്പും പിന്നീട് മധുരവുമാണ് ഇതിന്റെ രുചി. ഗ്ലേഷ്യല്‍ (സ്ഫടികസദൃശം) അസറ്റിക് അമ്ലം, അസറ്റോണ്‍, ആല്‍ക്കഹോള്‍ എന്നിവയില്‍ ലയിക്കും. ക്ലോറോഫോമില്‍ അല്പമായ ലേയത്വമുണ്ട്. ജലം, ബെന്‍സീന്‍ എന്നിവയില്‍ അലേയമാണ്. ഉരുകല്‍നില 198°C. ഔഷധം, എമള്‍സീകാരകം എന്നീ നിലകളിലും ജൈവരസതന്ത്ര ഗവേഷണരംഗത്തും കോളിക് അമ്ലം ഉപയോഗപ്പെടുത്തുന്നു.

ഡി-ഓക്സി കോളിക് അമ്ല(ഒരു പിത്ത-അമ്ലം)വും കൊഴുപ്പമ്ലങ്ങളും, ഫീനോള്‍, നാഫ്ഥലീന്‍ എന്നിവ പോലുള്ള ആരോമാറ്റികങ്ങള്‍ ഉള്‍ക്കൊള്ളുന്ന മറ്റു പലതരം സംയുക്തങ്ങളും ചേര്‍ന്നുണ്ടാകുന്ന കോംപ്ലക്സുകള്‍ക്കു പൊതുവേ കോളിക് അമ്ലം എന്നാണു പറയുന്നത്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍