This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോറി, ജെര്‍ടി തെരിസാ റാഡ്‌നിറ്റ്‌സ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:36, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോറി, ജെര്‍ടി തെരിസാ റാഡ്‌നിറ്റ്‌സ്‌

Cori, Gerty Theresa Radnitz (1896 - 1957)

വൈദ്യശാസ്‌ത്രത്തിനും ശരീരശാസ്‌ത്രത്തിനുമുള്ള നോബല്‍ സമ്മാനം നേടിയ (1947) ചെക്‌-യു.എസ്‌. രസതന്ത്രജ്ഞ. 1896 ആഗ. 15-ന്‌ പ്രഗില്‍ ജനിച്ചു. 1914-ല്‍ പ്രഗ്‌ യൂണിവേഴ്‌സിറ്റി മെഡിക്കല്‍ സ്‌കൂളില്‍ ചേര്‍ന്നു. ഇവിടെവച്ച്‌ പ്രശസ്‌ത ജൈവരസതന്ത്രജ്ഞനായ കാള്‍ ഫെര്‍ഡിനാന്‍ഡ്‌ കോറിയെ ഇവര്‍ പരിചയപ്പെട്ടു. 1920-ല്‍ ബിരുദം നേടിയശേഷം ജെര്‍ടി, കോറിയെ വിവാഹം ചെയ്‌തു. 1922-ല്‍ ഇവര്‍ ഭര്‍ത്താവിനോടൊപ്പം അമേരിക്കയിലേക്കു പോവുകയും ന്യൂയോര്‍ക്ക്‌ സ്റ്റേറ്റ്‌ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ ജോലി സ്വീകരിക്കുകയും ചെയ്‌തു. 1931-ല്‍ ഇവര്‍ ഭര്‍ത്താവോടൊപ്പം വാഷിങ്‌ടണ്‍ സര്‍വകലാശാലയിലെ മെഡിക്കല്‍ സ്‌കൂളില്‍ ജോലി സ്വീകരിച്ചു. 1947-ല്‍ അവിടെ ജൈവരസതന്ത്ര പ്രൊഫസറായി നിയമിക്കപ്പെട്ടു.

കാള്‍ ഫെര്‍ഡിനാന്‍സിനോടൊപ്പമായിരുന്നു പിന്നീടുള്ള ഇവരുടെ ഗവേഷണങ്ങളേറെയും നടന്നിരുന്നത്‌. ഗ്ലൈക്കോജന്‍ വിഘടന പ്രക്രിയ വിശദീകരണത്തിന്‌ കോറി ദമ്പതികള്‍ ഹൗസേ എന്ന ശാസ്‌ത്രജ്ഞനുമായി നോബല്‍സമ്മാനം പങ്കിടുകയുണ്ടായി. 1957 ഒ. 26-ന്‌ മിസൗറിയിലെ സെന്റ്‌ ലൂയിസില്‍ ജെര്‍ടി തെരിസാ അന്തരിച്ചു. നോ. കോറി, കാള്‍ ഫെര്‍ഡിനാന്‍ഡ്‌

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍