This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍മാക്ക്‌, അല്ലന്‍ മക്‌ലിയോഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോര്‍മാക്ക്‌, അല്ലന്‍ മക്‌ലിയോഡ്‌ == == Cormack, Allen Mac Leod (1924 - 98) == ശരീരശാ...)
അടുത്ത വ്യത്യാസം →

11:49, 13 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോര്‍മാക്ക്‌, അല്ലന്‍ മക്‌ലിയോഡ്‌

Cormack, Allen Mac Leod (1924 - 98)

ശരീരശാസ്‌ത്രത്തിനും വൈദ്യശാസ്‌ത്രത്തിനുമുള്ള നോബല്‍സമ്മാനം നേടിയ (1979) അമേരിക്കന്‍-ആഫ്രിക്കന്‍ ഭൗതികശാസ്‌ത്രജ്ഞന്‍. ദക്ഷിണാഫ്രിക്കയിലെ ജോഹന്നസ്‌ ബര്‍ഗില്‍ 1924 ഫെ. 23-ന്‌ ജനിച്ചു. കേപ്‌ടൗണ്‍ സര്‍വകലാശാലയില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1956-57-ല്‍ ഹാര്‍വാഡ്‌ സര്‍വകലാശാലയില്‍ ഗവേഷകന്‍ ആയിരുന്ന ഇദ്ദേഹം, 1957 മുതല്‍ ടഫ്‌റ്റ്‌സ്‌ സര്‍വകലാശാലയില്‍ ഫിസിക്‌സ്‌ പ്രൊഫസര്‍ ആയി സേവനമനുഷ്‌ഠിച്ചു.

ദീര്‍ഘകാലം കേപ്‌ടൗണ്‍ ആശുപത്രിയില്‍ ഇദ്ദേഹത്തിന്‌ ചികിത്സയ്‌ക്കായി വിശ്രമിക്കേണ്ടിവന്നു. അക്കാലത്താണ്‌ ഇദ്ദേഹത്തിന്‌ ദ്വിമാന എക്‌സ്‌-റേയുടെ പരിമിതികള്‍ ബോധ്യമായത്‌. ഇത്‌ ഇദ്ദേഹത്തെ പുതിയൊരു ഗവേഷണപന്ഥാവിലേക്കു നയിച്ചു. അങ്ങനെയാണ്‌ കംപ്യൂട്ടറൈസ്‌ഡ്‌ ആക്‌സിയല്‍ ടോമോഗ്രാഫിയുടെ നിര്‍മിതിക്ക്‌ ആവശ്യമായ ഗണിതാടിസ്ഥാനം സംബന്ധിച്ച്‌ ഗവേഷണപ്രബന്ധം പ്രസിദ്ധീകരിക്കാനിടയായത്‌ (1963). പക്ഷേ, ഈ പ്രബന്ധം കാര്യമായി ശ്രദ്ധിക്കപ്പെട്ടിട്ടില്ല. തന്റെ സങ്കല്‌പത്തിന്‌ സമാനമായ ഒരു ക്യാറ്റ്‌ സ്‌കാനര്‍ (Computer Assisted Axial Tomographic Scaner) ഹൗണ്‍സ്‌ ഫീല്‍ഡ്‌ നിര്‍മിച്ചിട്ടുണ്ടെന്ന്‌ 1970-ലാണ്‌ കോര്‍മാക്ക്‌ അറിയാന്‍ ഇടവന്നത്‌. ഈ ഉപകരണം രോഗനിര്‍ണയത്തിന്‌ വളരെ സഹായകമായി. ഈ കണ്ടുപിടുത്തത്തിനാണ്‌ കോര്‍മാക്ക്‌ ഹൗണ്‍സ്‌ ഫീല്‍ഡിനോടൊപ്പം നോബല്‍സമ്മാനം പങ്കിട്ടത്‌.

1990-ല്‍ നാഷണല്‍ സയന്‍സ്‌ മെഡലിനര്‍ഹനായി. അന്തര്‍ദേശീയ സയന്‍സ്‌ അക്കാദമി അംഗമായിരുന്നു കോര്‍മാക്ക്‌. 1998 മേയ്‌ 7-ന്‌ മാസച്യുസെറ്റ്‌സില്‍ അര്‍ബുദരോഗത്താല്‍ അന്തരിച്ചു. ശാസ്‌ത്രരംഗത്ത്‌ ഇദ്ദേഹം കൈവരിച്ച മികച്ച നേട്ടങ്ങളെ പരിഗണിച്ച്‌ 2002 ഡിസം.10-ന്‌ കേപ്‌ടൗണിലെ റൗണ്ട്‌ ബോഷ്‌ സ്‌കൂള്‍ ഓര്‍ഡര്‍ പദവി നല്‍കി കോര്‍മാര്‍ക്കിനെ ആദരിക്കുകയുണ്ടായി.

(പ്രൊഫ. എം.പി. മധുസൂദനന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍