This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ണേയ്‌, പിയര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:44, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോര്‍ണേയ്‌, പിയര്‍

Corneille, pierre (1606 - 84)

ഫ്രഞ്ച്‌ നാടകകൃത്ത്‌. ഫ്രഞ്ചിലെ ദുരന്തനാടകത്തിന്റെ സമുദ്‌ഘാടകനായാണ്‌ കോര്‍ണേയ്‌ അറിയപ്പെടുന്നത്‌. 1606 ജൂണ്‍ 6-ന്‌ ഫ്രാന്‍സിലെ റുവേനില്‍ (Rouen) ജനിച്ചു. റുവേനിലെ ജസ്യൂട്ട്‌ കോളജില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1624-ല്‍ അഭിഭാഷകവൃത്തി ആരംഭിച്ച ഇദ്ദേഹം 1650 വരെ വിവിധ ഔദേ്യാഗിക സ്ഥാനങ്ങളില്‍ സേവനമനുഷ്‌ഠിച്ചു. ഇദ്ദേഹത്തിന്റെ ആദ്യത്തെ ശുഭാന്ത നാടകം മെലൈറ്റ്‌ (Melite, 1629) പാരിസില്‍ അരങ്ങേറി. തുടര്‍ന്നുവന്ന ക്‌ളിറ്റാന്‍ഡ്ര (Clitandre, 1631), ലാവേ്വവ്‌ (La veuve, 1632), ലാ ഗാലറി ദ്യു പലൈ (La Gallerie du palais, 1633), ലാ സ്വിവാന്ത്‌ (La Suivante, 1634), ലാ പ്‌ളാസ്‌ റൊയാല്‍ (La Place Royale, 1634) എന്നീ നാടകങ്ങള്‍ ഇദ്ദേഹത്തിന്റെ തിളക്കമാര്‍ന്ന പ്രതിഭയ്‌ക്കു നിദര്‍ശനങ്ങളാണ്‌.

1637-ല്‍ അവതരിപ്പിക്കപ്പെട്ട ലെ സിഡ്‌ (Le Cid-The Nest)എന്ന ശോകാന്ത നാടകം അഭൂതപൂര്‍വമായ വിജയം കൈവരിച്ചു. പല ഭാഷകളിലേക്കും ഇതു വിവര്‍ത്തനം ചെയ്യപ്പെട്ടു. "സിഡ്‌'-ന്റെ ഇതിവൃത്തം പലപ്പോഴും നിശിതമായ വിമര്‍ശനത്തിനു പാത്രമായി. എന്നാല്‍ "സിഡ്‌'നെ തുടര്‍ന്നു സാക്ഷാത്‌കരിക്കപ്പെട്ട നാടകങ്ങള്‍ വലിയ പരാജയങ്ങളായിരുന്നു.

1684 ഒ. 1-ന്‌ പാരിസില്‍ കോര്‍ണേയ്‌ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍