This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോര്‍ഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:37, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കോര്‍ഡ്‌

Chord

ഗണിതശാസ്‌ത്രത്തില്‍, ഒരു വക്രത്തിലെയോ പ്രതലത്തിലെയോ രണ്ട്‌ ബിന്ദുക്കളെ തമ്മില്‍ യോജിപ്പിക്കുന്ന നേര്‍രേഖ. ജ്യാവ്‌, ഞാണ്‍ എന്നും പേരുകളുണ്ട്‌. ജ്യാവ്‌ എന്ന പദം ആദ്യമായി ഉപയോഗിച്ചത്‌ കേരളീയ ഗണിതശാസ്‌ത്രജ്ഞനായ ആര്യഭടന്‍ I ആണ്‌.

ഒരു വൃത്തത്തിന്റെ പരിധിയിലുള്ള രണ്ടു ബിന്ദുക്കള്‍ യോജിപ്പിച്ചുണ്ടാകുന്ന രേഖ, വൃത്തത്തിന്റെ കോര്‍ഡ്‌ ആണ്‌. കേന്ദ്രത്തില്‍ക്കൂടി കടന്നുപോകുന്ന കോര്‍ഡ്‌ (വ്യാസം) വൃത്തത്തെ രണ്ട്‌ സമഭാഗങ്ങളായി ഭാഗിക്കുന്നു. ഒരു വൃത്തത്തിലെ ഏറ്റവും വലിയ കോര്‍ഡാണ്‌ വ്യാസം. കോര്‍ഡ്‌ വൃത്തത്തെ 2 ഭാഗങ്ങളായി ഭാഗിക്കുമ്പോള്‍ കിട്ടുന്ന ഭാഗങ്ങളാണ്‌ ഖണ്ഡങ്ങള്‍ (segments).ഒരു വൃത്തത്തിന്റെ കോര്‍ഡിന്റെ ലംബസമഭാജി (perpenticular bisector) വൃത്ത കേന്ദ്രത്തിലൂടെ കടന്നുപോകുന്നു. വൃത്തത്തിലെ തുല്യകോര്‍ഡുകള്‍ കേന്ദ്രത്തില്‍ നിന്നും തുല്യദൂരത്തായിരിക്കും.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍