This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോമാ ബെറിനിസിസ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

09:09, 13 ജനുവരി 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കോമാ ബെറിനിസിസ്‌

Coma Berenices

വടക്കേ ആകാശത്ത്‌ മങ്ങി മങ്ങിക്കാണപ്പെടുന്ന ഒരു താരസമൂഹം. അര്‍സാ മേജര്‍ (സപ്‌തര്‍ഷിമണ്ഡലം) കാനിസ്‌ വെനാറ്റിസി, ബുവൂട്ടസ്‌, വെര്‍ഗോ (കന്നി), ലിയോ (ചിങ്ങം) രാശികള്‍ക്കിടയിലായി സ്ഥിതിചെയ്യുന്നു. 1551-ല്‍ ഗെറാര്‍ദസ്‌ മെര്‍കേറ്റര്‍ (Gerardus mercator) എന്ന ജ്യോതിശ്ശാസ്‌ത്രജ്ഞനാണ്‌ അതിനെ ഒരു രാശി (Constallation) ആയി നിര്‍വചിച്ചത്‌. അതിനുമുമ്പ്‌ അത്‌ ചിങ്ങം രാശിയുടെ ഭാഗമായാണ്‌ (ചിങ്ങത്തിന്റെ വാലറ്റം) പരിഗണിക്കപ്പെട്ടിരുന്നത്‌.

രാശിയായി പരിഗണിക്കപ്പെട്ടിരുന്നെങ്കിലും ബെറിനിസിസ്‌ താരാഗണവുമായി ബന്ധപ്പെട്ട ഐതിഹ്യം മുമ്പേ നിലവിലുണ്ട്‌. ഈജിപ്‌തിലെ ചക്രവര്‍ത്തിയായിരുന്ന ടോളമി III-ന്റെ സുന്ദരിയായ രാജ്ഞിയായിരുന്നു ബെറിനിസിസ്‌.

ടോളമി കIIയുദ്ധത്തില്‍ നിന്ന്‌ സുരക്ഷിതനായി തിരിച്ചെത്തിയതില്‍ പ്രഹൃഷ്‌ടചിത്തയായ ബെറിനിസ്‌ തന്റെ സുന്ദരമായ തലമുടി വെട്ടി പ്രമദേവതയായ വീനസ്സിന്റെ ക്ഷേത്രത്തില്‍ സമര്‍പ്പിച്ചു. കള്ളന്മാര്‍ ഈ തലമുടി മോഷ്‌ടിക്കുകയും ജനങ്ങള്‍ അതിനെ അത്യാഹിതമായി പരിഗണിക്കുകയും ചെയ്‌തു. എന്നാല്‍ രാജ്ഞിയുടെ ത്യാഗത്താല്‍ പ്രീതനായ ജൂപ്പിറ്റര്‍ ആ മുടി ആകാശത്ത്‌ എത്തിച്ചുവെന്നും അതാണ്‌ പ്രസ്‌തുത നക്ഷത്ര പുഞ്‌ജമായി കാണപ്പെടുന്നതെന്നും രാജകീയ ജ്യോതിശ്ശാസ്‌ത്രജ്ഞന്മാര്‍ ജനങ്ങളെ സാന്ത്വനപ്പെടുത്തി. അങ്ങനെ രാജകീയ ജ്യോതിശ്ശാസ്‌ത്രജ്ഞനായ സാമോസിലെ കോനനാണ്‌, ബെറിനിസിന്റെ തലമുടി എന്നര്‍ഥം വരുന്ന കോമാ ബെറിനിസിസ്‌ എന്ന പേര്‌ ഈ നക്ഷത്രസമൂഹത്തിന്‌ നല്‌കിയത്‌.

ഇന്ത്യയില്‍ സീതാവേണി എന്നും അറിയപ്പെടുന്ന ഈ ചെറിയ നക്ഷത്ര സമൂഹത്തെ ഒരു ബൈനോക്കുലര്‍ കൊണ്ടോ ചെറിയ ദൂരദര്‍ശിനികൊണ്ടോ വ്യക്തമായി കാണാന്‍ കഴിയും. നഗ്നനേത്രങ്ങള്‍ കൊണ്ട്‌ മങ്ങിക്കാണാവുന്ന ഒരു പ്രകാശപടലം ഈ താരാഗണത്തിന്റെ പ്രത്യേകതയാണ്‌. 'V' രൂപത്തില്‍ ചിതറിക്കിടക്കുന്ന ഗാമാകോം എന്ന നക്ഷത്രക്കുല(Star cluster)യാണ്‌ ഇതിനു കാരണം. 450-ലേറെ ഗാലക്‌സികള്‍ ഉള്‍പ്പെട്ട കോമാഗാലക്‌സി ക്ലസ്റ്റര്‍ ഈ രാശിയുടെ നേര്‍ക്കാണ്‌.

(പ്രൊഫ. കെ. പാപ്പൂട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍