This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോഫിന്‍, റോബര്‍ട്‌ പീറ്റര്‍ ട്രിസ്‌ട്രം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കോഫിന്‍, റോബര്‍ട്‌ പീറ്റര്‍ ട്രിസ്‌ട്രം

Coffin, Robert Peter Tristram (1892 - 1955)

റോബര്‍ട്ട് കോഫിന്‍

അമേരിക്കന്‍ കവിയും നോവലിസ്റ്റും ഉപന്യാസകാരനും. 1892-ല്‍ മെയ്‌നില്‍ ജനിച്ചു. മെയ്‌നിന്റെ ഇതിഹാസകാരന്‍ എന്ന നിലയില്‍ വിഖ്യാതനാണ്‌ കോഫിന്‍. ബൗഡോയിനിലും ഓക്‌സ്‌ഫഡിലും വിദ്യാഭാസം പൂര്‍ത്തിയാക്കി. ന്യൂയോര്‍ക്കിലെ വെല്‍സ്‌ കോളജില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപകനായി ഔദ്യോഗിക സേവനമനുഷ്‌ഠിച്ചു. മെയ്‌ന്‍ ദേശത്തെ ഗ്രാമീണ ജനജീവിതത്തിന്റെ തുടിപ്പുകള്‍കൊണ്ടു ഹൃദയാവര്‍ജകമാണ്‌ കോഫിന്റെ മിക്ക കവിതകളും. ഗദ്യഗ്രന്ഥങ്ങളാകട്ടെ, ഈ ദേശവുമായി ഇദ്ദേഹത്തിനുള്ള അഭേദ്യബന്ധത്തിനു നിദര്‍ശനമായി വിളങ്ങുന്നവയാണ്‌.

ബാലഡ്‌സ്‌ ഒഫ്‌ സ്‌ക്വയര്‍- റ്റോഡ്‌ അമേരിക്കന്‍സ്‌ (1933), സ്‌ട്രെയ്‌ഞ്ച്‌ ഹോളിനസ്‌ (1935), ദെയര്‍ വില്‍ ബി ബ്രഡ്‌ ആന്‍ഡ്‌ ലവ്‌ (1942), പ്രൈമര്‍ ഫോര്‍ അമേരിക്ക (1943), ആപ്പിള്‍സ്‌ ബൈ ഓഷീന്‍ (1950) എന്നിവയാണ്‌ പ്രധാന കവിതാസമാഹാരങ്ങള്‍. സ്‌ട്രെയ്‌ഞ്ച്‌ ഹോളിനസ്‌ പുലിസ്റ്റര്‍ സമ്മാനത്തിനര്‍ഹമായിട്ടുണ്ട്‌ (1935). റ്റോമസ്‌-റ്റോമസ്‌ ആന്‍സില്‍-റ്റോമസ്‌ (1941), ജോണ്‍ ഡോണ്‍ (1936) എന്നിവയാണ്‌ പ്രധാന നോവലുകള്‍. ന്യൂ പോയട്രി ഒഫ്‌ ന്യൂ ഇംഗ്ലണ്ട്‌: ഫോസ്റ്റ്‌ ആന്‍ഡ്‌ റോബിന്‍സന്‍ (1938), ദ്‌ സബ്‌സ്റ്റന്‍ഡ്‌ ദാറ്റ്‌ ഈസ്‌ പോയട്രി എന്നിവയാണ്‌ പ്രധാന നിരൂപണഗ്രന്ഥങ്ങള്‍. കൂടാതെ, മെയ്‌ന്‍ സ്റ്റെയ്‌സ്‌ ഒഫ്‌ മെയ്‌ന്‍ (1944), മെയ്‌ന്‍ ഡൂയിങ്‌സ്‌ (1950) എന്നിവ പ്രധാന ഗദ്യഗ്രന്ഥങ്ങളാണ്‌. കോഫിന്റെ ആത്മകഥ ലോസ്റ്റ്‌ പാരഡൈസ്‌ എന്ന പേരില്‍ 1934-ല്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്‌.

1955-ല്‍ കോഫിന്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍