This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോണ്‍ഡിയ്യാക്‌, ഏറ്റിയാന്‍ ബോണൊദ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോണ്‍ഡിയ്യാക്‌, ഏറ്റിയാന്‍ ബോണൊദ്‌ == == Condillac, Etienne Bonnot De (1714 - 80) == ഫ്ര...)
അടുത്ത വ്യത്യാസം →

Current revision as of 06:25, 31 ഡിസംബര്‍ 2014

കോണ്‍ഡിയ്യാക്‌, ഏറ്റിയാന്‍ ബോണൊദ്‌

Condillac, Etienne Bonnot De (1714 - 80)

ഫ്രഞ്ച്‌ ദാര്‍ശനികനും മനഃശാസ്‌ത്രജ്ഞനും വിദ്യാഭ്യാസവിചക്ഷണനും ധനതത്ത്വശാസ്‌ത്രജ്ഞനും 1714 സെപ്‌. 30-ന്‌ ഫ്രാന്‍സിലെ ഗ്രിനോബിളില്‍ ജനിച്ചു. 1740-58 കാലയളവില്‍ ഫ്രാന്‍സിലെ പ്രമുഖരായ ചിന്തകരും എഴുത്തുകാരുമായ റുസ്സോ, വോള്‍ട്ടയര്‍, കൊണ്‍ഡോര്‍സെ, ടര്‍ഗോ, ഡിഡെറോ, ഓലെംബര്‍, മെറേലെ, ഹൊല്‍വേഷ്യസ്‌, ഹോള്‍ബാഹ്‌, ഗ്രിം, കബാനി, ക്വെനേ, ബോദിയു, ദുപോണ്ട്‌ ദെനെമൂ, ലെട്രാസ്‌നെ, സാന്‍പൊറാവി എന്നിവരുമായി സൗഹൃദം പുലര്‍ത്താന്‍ കോണ്‍ഡിയ്യാക്കിന്‌ സാധിച്ചിരുന്നു.

1758 മുതല്‍ 67 വരെ ലൂയി XV-ാമന്റെ ചെറുമകന്റെ അധ്യാപകനായിരുന്ന കോണ്‍ഡിയ്യാക്‌ അതിലേക്കായി തയ്യാറാക്കിയ പാഠ്യവിഷയങ്ങളാണ്‌ തന്റെ വിദ്യാഭ്യാസ സിദ്ധാന്തങ്ങളായി അവതരിപ്പിച്ചത്‌.

കോണ്‍ഡിയ്യാക്കിന്റെ പ്രസിദ്ധീകരണങ്ങളെ തത്ത്വചിന്ത, വിദ്യാഭ്യാസം, ധനതത്ത്വശാസ്‌ത്രം എന്നീ വിഭാഗങ്ങളില്‍പ്പെടുത്താം. റെനെ ദെക്കാര്‍ത്തയുടെ തത്ത്വചിന്തയിലൂടെ ലോക്കിന്റെയും ന്യൂമാന്റെയും ചിന്താധാരയുടെ സ്വാധീനം എടുത്തുകാട്ടുന്നവയായിരുന്നു ഇദ്ദേഹത്തിന്റെ കൃതികളില്‍ അധികവും. ലോക്കിന്റെ തത്ത്വചിന്തയുടെ ക്രമീകരണം, വ്യാഖ്യാനം, ന്യൂട്ടന്റെ എംപിരിസിസം എന്നിവയെ സംബന്ധിച്ചു നാലു ഗ്രന്ഥങ്ങള്‍ ഇദ്ദേഹം രചിച്ചിട്ടുണ്ട്‌. ഇതില്‍ ഏറ്റവും ശ്രദ്ധേയമാണ്‌ ട്രെയ്‌റ്റ്‌ ദ്‌ സെന്‍സാസിയേങ്‌ എന്ന തത്ത്വചിന്താ ചരിത്രഗ്രന്ഥം. 1752-ല്‍ ബര്‍ലിനിലെ റോയല്‍ അക്കാദമിയും 1768-ല്‍ ഫ്രഞ്ച്‌ അക്കാദമിയും അംഗത്വം നല്‌കി ഇദ്ദേഹത്തെ ആദരിച്ചിട്ടുണ്ട്‌. 1770-ല്‍ ഔദ്യോഗിക ജീവിതത്തില്‍നിന്നു വിരമിച്ച ഇദ്ദേഹം 1780-ല്‍ ആഗ. 3-ന്‌ ഇറ്റലിയിലെ ബ്യൂഗന്‍സിയില്‍ അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍