This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോട്ടണ്‍, സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Cotton, Sir Henry John Stedman (1845 - 1915))
(Cotton, Sir Henry John Stedman (1845 - 1915))
വരി 1: വരി 1:
==കോട്ടണ്‍, സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍==
==കോട്ടണ്‍, സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍==
==Cotton, Sir Henry John Stedman (1845 - 1915)==
==Cotton, Sir Henry John Stedman (1845 - 1915)==
-
[[ചിത്രം:Vol9 17 Cotton, SirHenryJohnStedman.jpg|thumb|]]
+
[[ചിത്രം:Vol9 17 Cotton, SirHenryJohnStedman.jpg|thumb|സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍]]
ബ്രിട്ടീഷിന്ത്യന്‍ ഭരണാധികാരി. കുംഭകോണത്ത്‌ (തഞ്ചാവൂര്‍) 1845 സെപ്‌. 13-ന്‌ ജനിച്ചു. മഗ്‌ഡലന്‍കോളജ്‌ സ്‌കൂളിലും മഗ്‌ഡലന്‍ കോളജിലും (1856) ബ്രറ്റന്‍ കോളജിലും (1859) കിംഗ്‌സ്‌ കോളജിലു(1861)മായി വിദ്യാഭ്യാസം നിര്‍വഹിച്ചു. 1867 ഒക്‌ടോബറില്‍ ഇന്ത്യയിലേക്കു മടങ്ങി, ബംഗാള്‍ സിവില്‍ സര്‍വീസില്‍  ചീഫ്‌ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു (1891-96).  

06:22, 7 ജനുവരി 2015-നു നിലവിലുണ്ടായിരുന്ന രൂപം

കോട്ടണ്‍, സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍

Cotton, Sir Henry John Stedman (1845 - 1915)

സര്‍ ഹെന്‌റി ജോണ്‍ സ്റ്റെഡ്‌മാന്‍

ബ്രിട്ടീഷിന്ത്യന്‍ ഭരണാധികാരി. കുംഭകോണത്ത്‌ (തഞ്ചാവൂര്‍) 1845 സെപ്‌. 13-ന്‌ ജനിച്ചു. മഗ്‌ഡലന്‍കോളജ്‌ സ്‌കൂളിലും മഗ്‌ഡലന്‍ കോളജിലും (1856) ബ്രറ്റന്‍ കോളജിലും (1859) കിംഗ്‌സ്‌ കോളജിലു(1861)മായി വിദ്യാഭ്യാസം നിര്‍വഹിച്ചു. 1867 ഒക്‌ടോബറില്‍ ഇന്ത്യയിലേക്കു മടങ്ങി, ബംഗാള്‍ സിവില്‍ സര്‍വീസില്‍ ചീഫ്‌ സെക്രട്ടറിയായി സേവനമനുഷ്‌ഠിച്ചു (1891-96).

കോട്ടന്റെ വിലയേറിയ സേവനങ്ങളെ പരിഗണിച്ച്‌, 1904-ല്‍ ബോംബെയില്‍ വച്ചുകൂടിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ്സിന്റെ ഇരുപതാം സമ്മേളനത്തിന്റെ അധ്യക്ഷസ്ഥാനത്തേക്ക്‌ ഇദ്ദേഹം ക്ഷണിക്കപ്പെട്ടു. കോണ്‍ഗ്രസ്സിന്റെ ലക്ഷ്യം സംസ്ഥാനങ്ങളുടെ ഒരു ഫെഡറേഷന്‍ സ്ഥാപിക്കണമെന്നുള്ളതായിരിക്കണമെന്നും ഇന്ത്യയെ സ്വയംഭരണാവകാശമുള്ള കോളനികളുടെ പദവിയിലേക്കുയര്‍ത്തണമെന്നും അധ്യക്ഷപ്രസംഗത്തില്‍ ഇദ്ദേഹം പ്രസ്‌താവിക്കുകയുണ്ടായി. ദാദാബായ്‌ നവ്‌റോജി, ഹിറോസ്‌ഷാ മേത്താ, ഡബ്ല്യു,സി. ബാനര്‍ജി, ഡിന്‍ഷാവാച്ചാ, ഗോപാലകൃഷ്‌ണഗോഖലെ എന്നിവരെ കോണ്‍ഗ്രസ്സിലെ ഏറ്റവും സമുന്നത നേതാക്കന്മാരായി ഇദ്ദേഹം ചിത്രീകരിച്ചു. ബംഗാള്‍ വിഭജനപദ്ധതിയെ ശക്തിയായി എതിര്‍ത്തു. മിതവാദിയായ ഗോഖലെയെയും തീവ്രവാദിയായ ലജ്‌പത്‌റായിയെയും നിവേദകരായി ബ്രിട്ടനിലേക്കയയ്‌ക്കാന്‍ ആ സമ്മേളനം തീരുമാനിക്കുകയുണ്ടായി.

1905-ലെ പാര്‍ലമെന്റ്‌ ജനറല്‍ ഇലക്ഷന്‌ ദാദാബായ്‌ നവ്‌റോജി, കോട്ടണ്‍ ഹെന്‌റി, ജോണ്‍ ജോര്‍ഡി എന്നിവരെ തെരഞ്ഞെടുക്കാന്‍വേണ്ടി ഇംഗ്ലണ്ടിലേക്ക്‌ ഒരു ഡെപ്യൂട്ടേഷനെ നിയോഗിക്കാനും നിശ്ചയിച്ചു. തുടര്‍ന്ന്‌ 1906-ല്‍ കോട്ടണ്‍ കോമണ്‍സ്‌ സഭാംഗമായി; ഇന്ത്യന്‍ പാര്‍ലമെന്ററി കമ്മിറ്റിയുടെ അധ്യക്ഷനായും സേവനമനുഷ്‌ഠിച്ചു.

പ്രധാന കൃതികളാണ്‌ ഇന്ത്യ ഓര്‍ ഇന്ത്യ ഇന്‍ട്രാസിഷന്‍, ന്യൂ ഇന്ത്യ (1885), ഇന്ത്യന്‍ ആന്‍ഡ്‌ ഹോം മെമറീസ്‌ (1911). ടാഗൂര്‍ കുടുംബത്തിന്റെയും ദര്‍ഭംഗാ മഹാരാജാവിന്റെയും ഉറ്റ സുഹൃത്തായിരുന്ന ഇദ്ദേഹത്തിന്റെ നാമധേയത്തില്‍ സ്ഥാപിതമായ (1901) വിദ്യാഭ്യാസ സ്ഥാപനമാണ്‌ ഗുവാഹത്തിയിലെ കോട്ടണ്‍ കോളജ്‌. 1915 ഒ. 22-ന്‌ കോട്ടണ്‍ അന്തരിച്ചു.

ഇംപീരിയല്‍ ഗസറ്റിയര്‍ ഒഫ്‌ ഇന്ത്യ(1908)യുടെ പരിഷ്‌കരിച്ച പതിപ്പിന്റെ എഡിറ്ററായ ജയിംസ്‌ സതര്‍ലന്റ്‌ കോട്ടണ്‍ (1847-1918) ഇദ്ദേഹത്തിന്റെ സഹോദരനാണ്‌.

(വി.ആര്‍. പരമേശ്വരന്‍പിള്ള)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍