This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോടിതീര്‍ഥം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)

Mksol (സംവാദം | സംഭാവനകള്‍)
(പുതിയ താള്‍: == കോടിതീര്‍ഥം == ഒരു ഹൈന്ദവ തീര്‍ഥാടന കേന്ദ്രം. കോടിക്കണക്കിന...)
അടുത്ത വ്യത്യാസം →

Current revision as of 10:00, 19 ഡിസംബര്‍ 2014

കോടിതീര്‍ഥം

ഒരു ഹൈന്ദവ തീര്‍ഥാടന കേന്ദ്രം. കോടിക്കണക്കിനാളുകള്‍ സ്‌നാനം ചെയ്‌തതിനാല്‍ "കോടിതീര്‍ഥം' എന്ന്‌ പേരു വന്നു എന്നാണ്‌ നിഗമനം. ഉത്തര്‍പ്രദേശിലെ ബന്‍ഡാ ജില്ലയില്‍ ഝാന്‍സി-മാണിക്‌പൂര്‍ റെയില്‍വേപ്പാതയുടെ ഏതാണ്ടു മധ്യഭാഗത്തായി കാര്‍വി റെയില്‍വേസ്റ്റേഷനടുത്താണ്‌ ഈ കേന്ദ്രം. അടുത്തുള്ള പുണ്യകേന്ദ്രങ്ങളാണ്‌ ചിത്രകൂടം (സീതാപൂര്‍), രാമഘട്ടം, പ്രമോദവനം, ജാനകീകുണ്ഡം, സ്‌ഫടികശില, അനസൂയാശ്രമം, ഭരതകൂപം, വാല്‌മീക്യാശ്രമം എന്നിവ. മഹാഭാരതം വനപര്‍വത്തെക്കുറിച്ചുള്ള കുഞ്ഞിക്കുട്ടന്‍ തമ്പുരാന്റെ പരിഭാഷയില്‍ കോടിതീര്‍ഥ സ്‌നാനത്തിന്റെ വൈശിഷ്‌ട്യത്തെപ്പറ്റി പ്രതിപാദിച്ചിട്ടുണ്ട്‌ (അധ്യായം 83-പദ്യം. 201, അധ്യായം-84, പ. 77).

(ഡോ. മാവേലിക്കര അച്യുതന്‍)

താളിന്റെ അനുബന്ധങ്ങള്‍