This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കോച്ചിനീല്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kochineal)
(Kochineal)
 
വരി 7: വരി 7:
കോച്ചിനീല്‍ ഷഡ്‌പദത്തിന്റെ പെണ്‍വര്‍ഗത്തെ ഉണക്കിപ്പൊടിച്ചു നിര്‍മിക്കുന്ന ചായം. ഹൊമോപ്‌ടെറ വര്‍ഗത്തിലെ എറിയോ കോക്‌സിഡേ കുടുംബത്തില്‍പ്പെട്ട ഈ ഷഡ്‌പദത്തിന്റെ ശാസ്‌ത്രനാമം ഡാക്‌റ്റൈലോപ്പിയസ്‌ കോക്കസ്‌ എന്നാണ്‌. കാര്‍മിനിക്‌ അമ്ലമാണ്‌ കോച്ചിനീല്‍ ചായത്തിന്റെ ചുവപ്പ്‌ നിറത്തിന്‌ ഹേതു. ഫോര്‍മുല: C<sub>22</sub>H<sub>20</sub>O<sub>13</sub>. കോച്ചിനീലില്‍ ഗ്‌ളിസ്‌റൈല്‍ മിറിസ്റ്റേറ്റ്‌ എന്ന കൊഴുപ്പും കൊക്കെറിന്‍ എന്ന പശയും അടങ്ങിയിട്ടുണ്ട്‌.

-
[[ചിത്രം:Vol9_17_Cochineal.jpg|thumb|]]
+
[[ചിത്രം:Vol9_17_Cochineal.jpg|thumb| പ്രിക്ക്‌ലി പിയര്‍ എന്ന കള്ളിച്ചെടി തിന്നു വളരുന്ന കോച്ചിനീല്‍ ഷഡ്‌പദം ]]
മെക്‌സിക്കോയിലെ ആദിവാസികളായ ആസ്‌ടെക്‌ ഇന്ത്യാക്കാരാണ്‌ കോച്ചിനീല്‍ ചായം ആദ്യമായി നിര്‍മിച്ചത്‌. ഒരു അംഗരാഗം എന്ന നിലയിലും തുണികള്‍ ചായം മുക്കുന്നതിനും ഔഷധങ്ങള്‍ നിര്‍മിക്കുന്നതിനും കോച്ചിനീല്‍ ചായം അവര്‍ ഉപയോഗിച്ചിരുന്നു. ഇന്ന്‌ പെറു, മെക്‌സിക്കോ, മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍, കാനറി ദ്വീപുകള്‍, ദക്ഷിണ സ്‌പെയിന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ ഈ ചായത്തിന്റെ നിര്‍മാണം ഒരു ചെറുകിട വ്യവസായമാണ്‌.

പ്രിക്ക്‌ലി പിയര്‍ എന്ന കള്ളിച്ചെടി (ഒപ്പന്‍ഷ്യ കാക്‌റ്റൈ) തിന്നാണു കോച്ചിനീല്‍ ഷഡ്‌പദം വളരുന്നത്‌. കള്ളിച്ചെടിയില്‍ നിന്നും ഷഡ്‌പദത്തെ ശേഖരിച്ച്‌ ചൂടുവെള്ളത്തിലിട്ട്‌ കൊന്നശേഷം ഉണക്കി വൃത്തിയാക്കി പൊടിച്ച്‌ വിപണിയിലെത്തിക്കുകയാണ്‌ പതിവ്‌. ഏകദേശം 90 ദിവസം പ്രായമായ ഷഡ്‌പദങ്ങളെയാണ്‌ ചായം നിര്‍മിക്കുന്നതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്‌. ഇതു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ചായം നിര്‍മിക്കുന്നു. ഒരു കി.ഗ്രാം കോച്ചിനീല്‍ നിര്‍മിക്കുന്നതിന്‌ ഏകദേശം 15 ലക്ഷത്തിലധികം പ്രാണികള്‍ വേണം. 19-ാം ശതകത്തില്‍ അനിലിന്‍ ചായം കണ്ടുപിടിക്കപ്പെട്ടതോടെ കോച്ചിനീല്‍ ചായത്തിന്റെ നിര്‍മിതി മന്ദഗതിയിലായി. എന്നാല്‍ അനിലിന്‍ ചായം ആരോഗ്യത്തിനു ഹാനികരമാണെന്നു വന്നതോടെ കോച്ചിനീല്‍ ചായത്തിന്റെ നിര്‍മാണം വീണ്ടും സജീവമായിട്ടുണ്ട്‌.

ഭക്ഷ്യവസ്‌തുക്കള്‍, ഔഷധങ്ങള്‍, സോപ്പുകള്‍, തുണികള്‍ മുതലായവയ്‌ക്കു നിറംകൊടുക്കാനും പിന്നും ചുവപ്പും നിറങ്ങളുള്ള കാര്‍ബണിക വര്‍ണകം നിര്‍മിക്കാനും കാര്‍മൈന്‍, മഷി എന്നിവ ഉണ്ടാക്കാനും കോച്ചിനീല്‍ ഉപയോഗിക്കുന്നു. വിശ്ലേഷണ രസതന്ത്രത്തില്‍ ഒരു സൂചകം എന്ന നിലയിലും കോച്ചിനീല്‍ പ്രയോജനപ്പെടുന്നു.

Current revision as of 06:04, 7 ജനുവരി 2015

കോച്ചിനീല്‍

Kochineal

കോച്ചിനീല്‍ ഷഡ്‌പദത്തിന്റെ പെണ്‍വര്‍ഗത്തെ ഉണക്കിപ്പൊടിച്ചു നിര്‍മിക്കുന്ന ചായം. ഹൊമോപ്‌ടെറ വര്‍ഗത്തിലെ എറിയോ കോക്‌സിഡേ കുടുംബത്തില്‍പ്പെട്ട ഈ ഷഡ്‌പദത്തിന്റെ ശാസ്‌ത്രനാമം ഡാക്‌റ്റൈലോപ്പിയസ്‌ കോക്കസ്‌ എന്നാണ്‌. കാര്‍മിനിക്‌ അമ്ലമാണ്‌ കോച്ചിനീല്‍ ചായത്തിന്റെ ചുവപ്പ്‌ നിറത്തിന്‌ ഹേതു. ഫോര്‍മുല: C22H20O13. കോച്ചിനീലില്‍ ഗ്‌ളിസ്‌റൈല്‍ മിറിസ്റ്റേറ്റ്‌ എന്ന കൊഴുപ്പും കൊക്കെറിന്‍ എന്ന പശയും അടങ്ങിയിട്ടുണ്ട്‌.

പ്രിക്ക്‌ലി പിയര്‍ എന്ന കള്ളിച്ചെടി തിന്നു വളരുന്ന കോച്ചിനീല്‍ ഷഡ്‌പദം

മെക്‌സിക്കോയിലെ ആദിവാസികളായ ആസ്‌ടെക്‌ ഇന്ത്യാക്കാരാണ്‌ കോച്ചിനീല്‍ ചായം ആദ്യമായി നിര്‍മിച്ചത്‌. ഒരു അംഗരാഗം എന്ന നിലയിലും തുണികള്‍ ചായം മുക്കുന്നതിനും ഔഷധങ്ങള്‍ നിര്‍മിക്കുന്നതിനും കോച്ചിനീല്‍ ചായം അവര്‍ ഉപയോഗിച്ചിരുന്നു. ഇന്ന്‌ പെറു, മെക്‌സിക്കോ, മറ്റു തെക്കേ അമേരിക്കന്‍ രാജ്യങ്ങള്‍, കാനറി ദ്വീപുകള്‍, ദക്ഷിണ സ്‌പെയിന്‍, അള്‍ജീരിയ എന്നിവിടങ്ങളില്‍ ഈ ചായത്തിന്റെ നിര്‍മാണം ഒരു ചെറുകിട വ്യവസായമാണ്‌.

പ്രിക്ക്‌ലി പിയര്‍ എന്ന കള്ളിച്ചെടി (ഒപ്പന്‍ഷ്യ കാക്‌റ്റൈ) തിന്നാണു കോച്ചിനീല്‍ ഷഡ്‌പദം വളരുന്നത്‌. കള്ളിച്ചെടിയില്‍ നിന്നും ഷഡ്‌പദത്തെ ശേഖരിച്ച്‌ ചൂടുവെള്ളത്തിലിട്ട്‌ കൊന്നശേഷം ഉണക്കി വൃത്തിയാക്കി പൊടിച്ച്‌ വിപണിയിലെത്തിക്കുകയാണ്‌ പതിവ്‌. ഏകദേശം 90 ദിവസം പ്രായമായ ഷഡ്‌പദങ്ങളെയാണ്‌ ചായം നിര്‍മിക്കുന്നതിനായി കൂടുതല്‍ ഉപയോഗപ്പെടുത്തുന്നത്‌. ഇതു വെള്ളത്തിലിട്ടു തിളപ്പിച്ച്‌ ചായം നിര്‍മിക്കുന്നു. ഒരു കി.ഗ്രാം കോച്ചിനീല്‍ നിര്‍മിക്കുന്നതിന്‌ ഏകദേശം 15 ലക്ഷത്തിലധികം പ്രാണികള്‍ വേണം. 19-ാം ശതകത്തില്‍ അനിലിന്‍ ചായം കണ്ടുപിടിക്കപ്പെട്ടതോടെ കോച്ചിനീല്‍ ചായത്തിന്റെ നിര്‍മിതി മന്ദഗതിയിലായി. എന്നാല്‍ അനിലിന്‍ ചായം ആരോഗ്യത്തിനു ഹാനികരമാണെന്നു വന്നതോടെ കോച്ചിനീല്‍ ചായത്തിന്റെ നിര്‍മാണം വീണ്ടും സജീവമായിട്ടുണ്ട്‌. ഭക്ഷ്യവസ്‌തുക്കള്‍, ഔഷധങ്ങള്‍, സോപ്പുകള്‍, തുണികള്‍ മുതലായവയ്‌ക്കു നിറംകൊടുക്കാനും പിന്നും ചുവപ്പും നിറങ്ങളുള്ള കാര്‍ബണിക വര്‍ണകം നിര്‍മിക്കാനും കാര്‍മൈന്‍, മഷി എന്നിവ ഉണ്ടാക്കാനും കോച്ചിനീല്‍ ഉപയോഗിക്കുന്നു. വിശ്ലേഷണ രസതന്ത്രത്തില്‍ ഒരു സൂചകം എന്ന നിലയിലും കോച്ചിനീല്‍ പ്രയോജനപ്പെടുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍