This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊയ് രാല, ഗിരിജാപ്രസാദ് (1925 - 2010)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൊയ് രാല, ഗിരിജാപ്രസാദ് (1925 - 2010)

Koirala, Girija Prasad

ഗിരിജാപ്രസാദ് കൊയ് രാല

നേപ്പാളിന്റെ മുന്‍ പ്രധാനമന്ത്രിയും സ്വാതന്ത്ര്യസമരസേനാനിയും നേപ്പാളി കോണ്‍ഗ്രസ് മുന്‍പ്രസിഡന്റും. പ്രവാസിയായിരുന്ന കൃഷ്ണപ്രസാദ് കൊയ് രാലയുടെ മകനായി ഇന്ത്യയിലെ ബിഹാറില്‍ 1925 ഫെ. 20-ന് ജനിച്ച ജി.പി. കൊയ് രാല 1947-ലെ തൊഴിലാളി സമരത്തിനു നേതൃത്വം നല്കിയതിലൂടെയാണ് ശ്രദ്ധേയനാകുന്നത്. നേപ്പാള്‍ ട്രേഡ് യൂണിയന്‍ കോണ്‍ഗ്രസ്സിന്റെ സ്ഥാപകന്‍, നേപ്പാളി കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ച ഇദ്ദേഹം 1991-ലെ ബഹുകക്ഷി ജനാധിപത്യ തിരഞ്ഞെടുപ്പിലെ വിജയത്തോടെ പ്രധാനമന്ത്രി പദത്തിലെത്തി (1991-94). തുടര്‍ന്ന് 1998-99, 2000-01, 2006-08 കാലയളവുകളിലായി നാലുതവണ പ്രധാനമന്ത്രിയും 2007-08 കാലയളവില്‍ രാജ്യത്തിന്റെ താത്ക്കാലിക തലവനും ആയി സേവനമനുഷ്ഠിച്ചു. നേപ്പാളിലെ ജനകീയ നേതാക്കളില്‍ പ്രമുഖനായിരുന്ന കൊയ് രാല 'ഗിരിജാബാബു' എന്ന പേരിലാണ് അറിയപ്പെട്ടിരുന്നത്.

ജീവിതാവസാനം വരെയും ജനാധിപത്യകക്ഷിയില്‍ ഉറച്ചുനില്‍ക്കുകയും ഉദാര ജനാധിപത്യമൂല്യങ്ങളെ

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍