This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൊട്ടുംപുറം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

11:54, 21 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കൊട്ടുംപുറം

കലാകാരന്മാര്‍ക്കും നിര്‍മാണവിദഗ്ധര്‍ക്കും ആചാരം നല്‍കുവാന്‍ തളിപ്പറമ്പ് (പെരുംചെല്ലൂര്) ശിവക്ഷേത്രത്തിലുള്ള പ്രത്യേക മണ്ഡപപ്പുര. രാജാക്കന്മാരും നാടുവാഴികളും കലാകാരന്മാര്‍ക്കും മറ്റും പട്ടും വളയും ചുരികയും നല്‍കുന്ന പതിവുണ്ടായിരുന്നു. അതിനെ 'ആചാരപ്പെടല്‍' എന്നാണു പറയുന്നത്. ആചാരപ്പെട്ടവരെ വിളിക്കുവാന്‍ ആചാരപ്പേരുകളുണ്ട്. തെയ്യം-തിറകള്‍ കെട്ടുന്ന കലാകാരന്മാര്‍ക്ക് പണിക്കര്‍, പെരുമലയന്‍, പടത്രോന്‍, പെരുവണ്ണാന്‍, തേണിക്കം, കരുണമൂര്‍ത്തി, കുറ്റുരന്‍, പുല്ലുരന്‍, അള്ളോടന്‍, ചിങ്കം എന്നിങ്ങനെയാണ് സ്ഥാനപ്പേരുകള്‍ നല്‍കിയിരുന്നത്. മറ്റു കലാകാരന്മാര്‍ക്കും നിര്‍മാണവിദഗ്ധര്‍ക്കും 'പണിക്കര്‍' എന്ന ആചാരപ്പേരു നല്‍കാറുണ്ട്.

ഒരു നാടുവാഴിയില്‍ നിന്നും പട്ടും വളയും വാങ്ങി 'ആചാരപ്പെട്ടാല്‍' ആ നാടുവാഴിയുടെ രാജ്യാതിര്‍ത്തിക്കുള്ളിലേ ആ ആചാരത്തിനു വിലയുള്ളൂ. അതിനാല്‍ സര്‍വത്ര ബഹുമാന്യരായിത്തീരുവാന്‍ 'കൊട്ടുംപുറ'ത്തു വച്ച് ആചാരം നല്‍കിവരുന്ന സമ്പ്രദായം ഉണ്ടായി. മേല്‍ശാന്തിയാണു 'കൊട്ടും പുറ'ത്തു നിന്ന് ആചാരം നല്‍കേണ്ടത്. ഇന്നും അത്യുത്തര കേരളത്തില്‍ ഈ ആചാരം നിലവിലുണ്ട്.

(ഡോ.എം.വി. വിഷ്ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍