This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേശവന്‍, കെ.എന്‍. (1890 - ?)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

17:42, 4 ജൂലൈ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേശവന്‍, കെ.എന്‍. (1890 - ?)

അഭിഭാഷകനും കവിയും ചെറുകഥാകൃത്തും. കൊ.വ. 1076 തുലാം 23-ന് (1890 ന.) മാവേലിക്കര പള്ളിയമ്പില്‍ കുടുംബത്തില്‍ ജനിച്ചു. കൊ.വ. 1098-ല്‍ പ്ലീഡര്‍ഷിപ്പ് പരീക്ഷ പാസാവുകയും കൊ.വ. 1100 കന്നിയില്‍ അഭിഭാഷകവൃത്തിയില്‍ പ്രവേശിക്കുകയും ചെയ്തു. മാവേലിക്കര വില്ലേജ് പഞ്ചായത്തുകോടതി ജഡ്ജി, എസ്.എന്‍.ഡി.പി. യൂണിയന്‍ സെക്രട്ടറി, പ്രസിഡന്റ്, യോഗം ഡയറക്ടര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിട്ടുണ്ട്. ഇദ്ദേഹം നിവര്‍ത്തനം, സംയുക്തം, സ്റ്റേറ്റ് കോണ്‍ഗ്രസ് എന്നീ രാഷ്ട്രീയപ്രസ്ഥാനങ്ങളില്‍ പങ്കെടുക്കുകയും കൊ.വ. 1114-ല്‍ ജയില്‍വാസം വരിക്കുകയും ചെയ്തു. കാര്‍ത്തിക, പഞ്ചമി, മണിമഞ്ചം, പൂമ്പൊടി തുടങ്ങിയ മൗലികകൃതികളും വേര്‍പാടും വേദനയും, കൊലയും കുമ്പസാരവും എന്നീ വിവര്‍ത്തനഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. തുര്‍ഗിനേവിന്റെ ദ് നെസ്റ്റ് ഒഫ് ദ് ജന്‍ട്രി (The nest of gentry) എന്ന നോവലിന്റെ സരസാനുവാദമാണ് വേര്‍പാടും വേദനയും.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍