This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കേരദിനൃത്തം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

10:26, 21 ജൂണ്‍ 2015-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Technoworld (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കേരദിനൃത്തം

മഹാരാഷ്ട്രയിലെ മത്സ്യത്തൊഴിലാളികള്‍ക്കിടയില്‍ നിലവിലുള്ള ഒരു വര്‍ഷകാല നാടോടിനൃത്തം. മുംബൈയിലെ നഗരപ്രാന്തങ്ങളിലാണ് ഇത് ഏറെയും പ്രചാരത്തിലുള്ളത്. മുക്കുവരുടെ ജീവിതവുമായി ബന്ധപ്പെട്ട പ്രക്ഷുബ്ധമായ സമുദ്രം, കൊടുങ്കാറ്റ്, പേമാരി എന്നിവയാണ് ഈ നൃത്തത്തിനു പശ്ചാത്തലമൊരുക്കുന്നത്. സമുദ്രത്തോട് ശാന്തമായിരുന്ന് തങ്ങളെ അനുഗ്രഹിക്കണമെന്ന പ്രാര്‍ഥനയോടെ നൃത്തം ആരംഭിക്കുന്നു. ഭക്തികൊണ്ടു പ്രസന്നമായ സമുദ്രം ശാന്തമാകുന്നുവെന്ന ഭാവമാണ് നൃത്തത്തില്‍ ക്രമേണ അഭിവ്യഞ്ജിക്കുന്നത്. 'മല്‍ഹരി' എന്ന നൃത്തരൂപവും മുക്കുവരുടേതുതന്നെയാണ്. മത്സ്യസമ്പത്തുമായി തീരത്തിലടുക്കുന്ന മുക്കുവര്‍ പെട്ടെന്നുണ്ടാകുന്ന കാറ്റിലും കോളിലും അകപ്പെട്ടുവലയുന്ന രംഗത്തെ ചിത്രീകരിക്കുന്നതാണ് ഈ നൃത്ത വിശേഷം. വായുദേവനോട് ശാന്തമാകണമേയെന്ന പ്രാര്‍ഥനയെത്തുടര്‍ന്നുണ്ടായ പ്രശാന്തതയില്‍ കരയിലെത്തുന്ന മുക്കുവര്‍ ആനന്ദനൃത്തം ചെയ്യുന്നതോടെ നൃത്തമവസാനിക്കുന്നു. ഇതില്‍ പങ്കെടുക്കുന്നവരുടെ സംഖ്യയ്ക്ക് ക്ലിപ്തതയൊന്നുമില്ല. മുക്കുവരുടേതായ ചില വാദ്യവിശേഷങ്ങള്‍ ഇതിനു പശ്ചാത്തലമൊരുക്കുന്നു.

താളിന്റെ അനുബന്ധങ്ങള്‍