This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണസ്വാമി അയ്യര്‍, അല്ലാടി (1883 - 1953)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണസ്വാമി അയ്യര്‍, അല്ലാടി (1883 - 1953)

ഇന്ത്യന്‍ ഭരണഘടനാ അസംബ്ലി അംഗവും പഴയ മദിരാശി സംസ്ഥാനത്തെ അഡ്വക്കേറ്റ് ജനറലും. 1883-ല്‍ ആന്ധ്രാപ്രദേശില്‍ നെല്ലൂര്‍ ജില്ലയിലെ പുഡൂര്‍ വില്ലേജില്‍ ക്ഷേത്രപൂജാരിയായ ഇക്കമ്ര ശാസ്ത്രിയുടെ മകനായി ജനിച്ചു. മെട്രിക്കുലേഷന്‍ പൂര്‍ത്തിയാക്കിയശേഷം 1899-ല്‍ മദ്രാസ് ക്രിസ്ത്യന്‍ കോളേജില്‍ ചരിത്രപഠനത്തിന് പ്രവേശനം നേടിയെങ്കിലും നിയമപഠനത്തിലായിരുന്നു ഇദ്ദേഹത്തിന്റെ ശ്രദ്ധ. ബി.എല്‍. ബിരുദം സമ്പാദിച്ച് മദ്രാസ് ഹൈക്കോടതിയില്‍ പ്രാക്ടീസ് ആരംഭിച്ച കൃഷ്ണസ്വാമി, ചുരുങ്ങിയ കാലംകൊണ്ട് മദ്രാസ് കോടതിയിലെ നിയമജ്ഞര്‍ക്കിടയില്‍ സ്വീകാര്യനായ ഒരു നേതാവായി മാറി. 1930-ല്‍ ഇദ്ദേഹത്തിന് ദിവാന്‍ ബഹാദൂര്‍പട്ടം ലഭിച്ചു.

ഇന്ത്യന്‍ ഭരണഘടനാ അസംബ്ളിയില്‍ അംഗമായിരിക്കെ ഒട്ടനവധി സംവാദങ്ങളില്‍ ഇദ്ദേഹത്തിലെ നിയമജ്ഞാനം വെളിവാക്കപ്പെട്ടിട്ടുണ്ട്. 1953 ഒ. 3-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍