This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമാചാര്യലു (14-ാം ശ)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമാചാര്യലു (14-ാം ശ.)

തെലുഗു 'വചന' സാഹിത്യ പ്രസ്ഥാനത്തിലെ പ്രഥമ കവി. ആന്ധ്രയിലെ സിംഹാചലത്തില്‍ താമസിച്ചിരുന്ന ഇദ്ദേഹം കാകതീയ രാജാവായ പ്രതാപരുദ്ര ദ്വിതീയ(1295-1326)ന്റെ സമകാലികനായിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമല്ല.

ഗീതകാവ്യലക്ഷണയുക്തവും അനുഭൂതി പ്രധാനവും സ്വഭാവമധുരവുമായ ഒരു ഗദ്യസാഹിത്യ രൂപമാണ് കന്നഡത്തില്‍ 'വചന' സാഹിത്യം എന്ന പേരില്‍ അറിയപ്പെടുന്നത്. ചെന്ന ബസവ, സിദ്ധരാമ ബസവേശ്വര, അക്ക മഹാദേവി മുതലായ കന്നഡ കവികള്‍ ഈ സാഹിത്യ ശാഖയെ സമൃദ്ധമാക്കിയിട്ടുണ്ട്. എന്നാല്‍ തെലുഗു സാഹിത്യത്തില്‍ കൃഷ്ണമാചാര്യലുവിനു മുമ്പ് ഇത്തരം സാഹിതീയരൂപം ഉണ്ടായിരുന്നില്ല. ഇദ്ദേഹം തന്റെ ആരാധ്യദേവനായ സിംഹാചല വരാഹ നരസിംഹ മൂര്‍ത്തിയെ സ്തുതിച്ചുകൊണ്ട് ലളിതമധുരമായ അനേകം 'വചന'ങ്ങള്‍ എഴുതിയിട്ടുണ്ട്. സമൂഹത്തിലെ പല ദുരാചാരങ്ങളും ഈ 'വചന'ങ്ങളില്‍ വിമര്‍ശിക്കപ്പെടുന്നു. ഭജന കീര്‍ത്തനങ്ങള്‍ക്ക് ഉപയുക്തങ്ങളായ ഗീതങ്ങളും ഇദ്ദേഹം രചിച്ചിട്ടുണ്ട്. 'ആന്ധ്രവേദ' മെന്നു പ്രസിദ്ധിയാര്‍ജിച്ച ഗീതങ്ങളുടെ കര്‍ത്താവായ അന്ന മാചാര്യലു (1424-1503) വിന്റെ പ്രശംസ നേടിയ കൃഷ്ണമാചാര്യലുവിനെത്തുടര്‍ന്ന് മറ്റു പല തെലുഗു കവികളും 'വചന'ങ്ങള്‍ രചിച്ച് ആ സാഹിത്യ ശാഖയെ പരിപോഷിപ്പിച്ചിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍