This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണമാചാരി, ബോസ് (1963 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണമാചാരി, ബോസ് (1963 - )

ബോസ് കൃഷ്ണമാചാരി

അന്താരാഷ്ട്ര പ്രശസ്തനായ മലയാളി ചിത്രകാരന്‍. 1963-ല്‍ അങ്കമാലിയിലെ മങ്ങാട്ടുകരയില്‍ ജനിച്ചു. ജന്മനാട്ടില്‍ സ്കൂള്‍-കോളജ് വിദ്യാഭ്യാസത്തിനുശേഷം മുംബൈയിലെ ജെ.ജെ. സ്കൂള്‍ ഒഫ് ആര്‍ട്സില്‍ നിന്ന് ബി.എഫ്.എ. ബിരുദവും ലണ്ടന്‍ യൂണിവേഴ്സിറ്റിയിലെ ഗോള്‍ഡ് സ്മിത്ത് കോളജില്‍ നിന്ന് വിഷ്വല്‍ ആര്‍ട്സില്‍ മാസ്റ്റര്‍ബിരുദവും നേടി. തുടര്‍ന്ന് കൊച്ചിയിലെ കേരള കലാപീഠത്തില്‍നിന്നും ചിത്രകലയില്‍ ഡിപ്ലോമ ബിരുദവും സമ്പാദിച്ചു. കലാപീഠത്തില്‍ ആയിരിക്കെ 1985-ല്‍ ഇല്ലസ്ട്രേറ്റഡ് പെയിന്റിങ്ങിന് ലഭിച്ച ലളിതകലാ അക്കാദമി അവാര്‍ഡാണ് ബോസ് കൃഷ്ണമാചാരിയെ ചിത്ര - ശില്പകലയുടെ വേറിട്ട വഴികളിലേക്ക് തിരിയാന്‍ സന്നദ്ധനാക്കിയത്. അമ്യൂസിയം (1992), ഓബ്ജക്റ്റ്സ് ഒഫ് അറ്റന്‍ഷന്‍ (1995), ഡാന്‍ഡി (1996), ഡി ക്യൂറേറ്റിങ് ഇന്ത്യന്‍ കണ്ടമ്പററി ആര്‍ട്ടിസ്റ്റ്സ് (2003) തുടങ്ങി ഒട്ടേറെ ഏകാംഗ പ്രദര്‍ശനങ്ങള്‍ ഇദ്ദേഹം നടത്തിയിട്ടുണ്ട്. 2006-ല്‍ ന്യൂയോര്‍ക്കിലെ ഗാലറി ആര്‍ട്സ്, ഡല്‍ഹിയിലും ഫ്രാന്‍സിലും നടത്തിയ ഗോസ്റ്റ്; ട്രാന്‍സ് മെമ്മറിയിലൂടെ ഏറെ അന്താരാഷ്ട്ര ശ്രദ്ധ നേടി. No. 1 x 1 കണ്ടമ്പററി (ദുബായ്), ലാവ-ലബോറട്ടറി ഒഫ് വിഷ്വല്‍ ആര്‍ട്സ് (മുംബൈ), ടു ലെറ്റ്-വൈറ്റ് ഗോസ്റ്റ് (കൊച്ചി), ഗോസ്റ്റ് ഐക്കണ്‍ ഗാലറി (ലണ്ടന്‍, മുംബൈ), എഗെയ്ന്‍സ്റ്റ് ആള്‍ ഓഡ്സ് (ന്യൂഡല്‍ഹി), എ സൈക്കോ (മുംബൈ) തുടങ്ങിയ ചിത്ര-ദൃശ്യകലാ പ്രദര്‍ശനങ്ങളും ശ്രദ്ധേയമായി.

മുസ്റിസ് പൈതൃക പദ്ധതിയുടെ ഭാഗമായി കേരള സര്‍ക്കാരിന്റെ ധനസഹായത്തോടെ സംഘടിപ്പിക്കപ്പെട്ട 'കൊച്ചി ബിനാലെ' എന്ന പരിപാടിയുടെ മുഖ്യ സംഘാടകരില്‍ ഒരാള്‍കൂടിയായ ഇദ്ദേഹം നിലവില്‍ (2013) കൊച്ചി-മുംബൈ എന്നിവിടങ്ങള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്നു.

എന്‍.ജി.എം.എ. 50 ഇയേഴ്സ് ഒഫ് ഇന്ത്യന്‍ ആര്‍ട്ട് (1999), പെഴ്സിസ്റ്റന്‍സ് ഒഫ് മെമ്മറി (1997), മെമ്മോസ് ഫോര്‍ ന്യൂ മില്ലിനിയം (2000) തുടങ്ങി വിവിധ ഗ്രൂപ്പ് പ്രദര്‍ശനങ്ങളും ഇദ്ദേഹം നടത്തിയിട്ടുണ്ട്.

ബ്രിട്ടീഷ് കൗണ്‍സിലിന്റെ ട്രാവല്‍ അവാര്‍ഡ് ടു യു.കെ. (1993), ദ് മിഡ് അമേരിക്ക ആര്‍ട്സ് അലൈന്‍സ് ഫോര്‍ ട്രാവല്‍ ആന്‍ഡ് റെസിഡന്‍സി ഇന്‍ ദ് യു.എസ്.എ (1996), ചാറല്‍സ്, വാലെയ്സ് ഇന്ത്യ ട്രസ്റ്റ് അവാര്‍ഡ് ഫോര്‍ സ്റ്റഡി ഇന്‍ ഇംഗ്ലണ്ട് (2000), കേരള ലളിതകലാ അക്കാദമി അവാര്‍ഡ് (2001), ന്യൂയോര്‍ക്കിലെ പ്രഥമ ബോസ് പാസിക പ്രൈസ് (2001) എന്നീ ബഹുമതികള്‍ നേടിയിട്ടുണ്ട്.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍