This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണപിള്ള, ടി.എന്‍. (1925 - 78)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണപിള്ള, ടി.എന്‍. (1925 - 78)

മലയാള സാഹിത്യകാരന്‍. 1925 ഡി. 20-ന് കൊല്ലത്ത് തൊണ്ടാലില്‍വീട്ടില്‍ പി. നീലകണ്ഠപ്പിള്ളയുടെയും ലക്ഷ്മിക്കുട്ടിഅമ്മയുടെയും മകനായി ജനിച്ചു. കൗമുദി വാരികയുടെ സബ്എഡിറ്ററായും ക്രിട്ടിക് വാരികയുടെ പത്രാധിപരുമായിരുന്നു. കഴുകന്മാര്‍, മെഴുകുപ്രതിമകള്‍, മൊട്ടത്തല, കനല്‍ക്കട്ടകള്‍, ലഹരി, ആത്മാവിന്റെ ചാരം, കൊമ്പന്‍മീശ, ആര്‍ത്തി, പെങ്കൊളന്തൈ, മെസ്സാലിന എന്നിവയാണ് ഇദ്ദേഹത്തിന്റെ പ്രധാന കൃതികള്‍. രക്തയക്ഷി, ഒരു കാമുകിയുടെ ജീവിതം, പച്ചോന്ത് എന്നിവ നോവല്‍ തര്‍ജുമകളാണ്. 1978 ആഗ. 24-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍