This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍ കണിയാംപറമ്പില്‍ (1948 - 2005)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍ കണിയാംപറമ്പില്‍ (1948 - 2005)

കൃഷ്ണന്‍ കണിയാംപറമ്പില്‍

മുന്‍മന്ത്രിയും സി.പി.ഐ. നേതാവും. 1948-ല്‍ തൃശൂരിനടുത്തുള്ള മണലൂരില്‍ ജനിച്ചു. സ്കൂള്‍ പഠനകാലയളവിലെ രാഷ്ട്രീയപ്രവര്‍ത്തനങ്ങളില്‍ വ്യാപൃതനായിരുന്ന കൃഷ്ണന്‍ കണിയാംപറമ്പില്‍ 1965-ലാണ് സി.പി.ഐ.യിലൂടെ സജീവരാഷ്ട്രീയത്തില്‍ രംഗപ്രവേശം ചെയ്യുന്നത്. പിന്നീട് ട്രേഡ് യൂണിയന്‍ രംഗത്ത് സജീവമായ ഇദ്ദേഹം എ.ഐ.എസ്.എഫ്. സമരത്തിനിടെ പൊലീസിന്റെ ക്രൂരമര്‍ദനത്തിന് ഇരയാവുകയും തടവിലാക്കപ്പെടുകയും ചെയ്തു. 1987, 1991, 1996 വര്‍ഷങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ നാട്ടിക മണ്ഡലത്തില്‍നിന്നും സി.പി.ഐ.യുടെ സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ച ഇദ്ദേഹം ഇ.കെ. നായനാര്‍ മന്ത്രിസഭയില്‍ 1997 ജൂണ്‍ 9 മുതല്‍ 2001 മേയ് 13 വരെ കൃഷിമന്ത്രിയുമായിരുന്നു. കൂടാതെ 1991-96, 1996-97 കാലയളവുകളില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഷ്വറന്‍സ് എസ്റ്റിമേറ്റ് കമ്മിറ്റികളുടെ അധ്യക്ഷനായും പ്രവര്‍ത്തിച്ചു.

സി.പി.ഐ. യുടെ സംസ്ഥാന കമ്മിറ്റി അംഗമായിരുന്ന ഇദ്ദേഹം സി.പി.ഐ. ദേശീയ മത്സ്യത്തൊഴിലാളി യൂണിയന്റെ സംസ്ഥാന പ്രസിഡന്റ്, ഭാരതീയ കിസാന്‍ മസ്ദൂര്‍ യൂണിയന്റെ പ്രസിഡന്റ് എന്നീ നിലകളിലും പ്രവര്‍ത്തിച്ചിട്ടുണ്ട്. 2005 ഫെ. 12-ന് ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍