This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, രാമനാട് (1918 - 73)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, രാമനാട് (1918 - 73)

കര്‍ണാടകസംഗീതജ്ഞന്‍. വൈദ്യനാഥയ്യരുടെയും ബൃഹന്നായകിയുടെയും മകനായി 1918-ല്‍ ജനിച്ചു. അഞ്ചാംവയസ്സില്‍ത്തന്നെ ജ്യേഷ്ഠനായ വി. ലക്ഷ്മീനാരായണയ്യരില്‍നിന്നും സംഗീതം പഠിക്കാനാരംഭിച്ചു. കുറേക്കാലം മധുരൈ സുബ്രഹ്മണ്യയ്യരില്‍നിന്നും ശങ്കരശിവത്തില്‍ നിന്നും സംഗീതപഠനം തുടര്‍ന്നു. കാഞ്ചീപുരം നായനാര്‍പിള്ളയുടെ ശിഷ്യനായ വിദ്വാന്‍ എന്‍.എസ്. കൃഷ്ണസ്വാമി അയ്യങ്കാരുമായി ബന്ധപ്പെട്ട് തന്റെ സംഗീതപരിചയം വിപുലപ്പെടുത്തി. വീണാധനമ്മാളുടെ സംഗീതശൈലി സ്വായത്തമാക്കി രാമനാട് കൃഷ്ണന്‍ തന്റെ ആലാപനത്തില്‍ സ്വാംശീകരിച്ചിട്ടുണ്ട്.

രാമനാട് കൃഷ്ണന്റെ സംഗീതം തികഞ്ഞ പാരമ്പര്യത്തിലും സമ്പ്രദായശുദ്ധിയിലും അധിഷ്ഠിതമായിരുന്നു. നെയ്യാറ്റിന്‍കര വാസുദേവന്‍, നാഗമണി ശ്രീനാഥ് തുടങ്ങിയവര്‍ ഇദ്ദേഹത്തിന്റെ ശിഷ്യരാണ്. 1973 ജനു. 29-ന് ഇദ്ദേഹം അന്തരിച്ചു.

(പി. രവികുമാര്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍