This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണന്‍, പുതുക്കോട് എസ്. (1925 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണന്‍, പുതുക്കോട് എസ്. (1925 - )

പുതുക്കോട് എസ്.കൃഷ്ണന്‍

മൃദംഗവാദകന്‍. പുതുക്കോട്ടു മണിഅയ്യര്‍ എന്ന പേരില്‍ പ്രസിദ്ധനായിരുന്ന പുതുക്കോട്ടു സുബ്രഹ്മണ്യയ്യരുടെ മകനായി 1925-ല്‍ പാലക്കാട്ടുള്ള പുതുക്കോടു ഗ്രാമത്തില്‍ ജനിച്ചു.

മൃദംഗചക്രവര്‍ത്തിയായ പാലക്കാട്ടു മണിഅയ്യരാണ് പുതുക്കോട് കൃഷ്ണന്റെ ഗുരു. ഏഴുവര്‍ഷക്കാലം ഗുരുകുലരീതിയില്‍ മൃദംഗം അഭ്യസിച്ച ഇദ്ദേഹം പുതുക്കോട് ഹരിഹര സംസ്കൃതപാഠശാലയില്‍ നിന്നു സംസ്കൃതവും പഠിച്ചിട്ടുണ്ട്.

സുപ്രസിദ്ധ പുല്ലാങ്കുഴല്‍ വിദ്വാനായ പല്ലാടം സഞ്ജീവറാവുവിനു മൃദംഗം വായിച്ചുകൊണ്ടായിരുന്നു കൃഷ്ണന്റെ അരങ്ങേറ്റം. പാലക്കാട്ടു രാമഭാഗവതര്‍, രാമനാഥപുരം കൃഷ്ണന്‍, എം.എ. കല്യാണകൃഷ്ണഭാഗവതര്‍, ടി.കെ. രങ്കാചാരി, ഡോക്ടര്‍ ശെമ്മാങ്കുടി ശ്രീനിവാസ അയ്യര്‍ എന്നിവര്‍ക്കെല്ലാം പക്കവാദ്യം വായിച്ചിട്ടുള്ള കൃഷ്ണന്‍, കേരളത്തിനുപുറമേ തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലെ പ്രസിദ്ധ സംഗീതസദസ്സുകളിലും തന്റെ കലാപാടവം പ്രകടമാക്കിയിട്ടുണ്ട്.

ആകാശവാണി തിരുവനന്തപുരം നിലയത്തിലൂടെയാണ് കൃഷ്ണന്റെ മൃദംഗവാദ്യം ആദ്യമായി പ്രക്ഷേപണം ചെയ്യപ്പെട്ടത് (1948). പിന്നീട് ആകാശവാണിയുടെ കോഴിക്കോടു നിലയത്തില്‍ 'എ' ഗ്രേഡ് ആര്‍ട്ടിസ്റ്റായി സേവനമനുഷ്ഠിച്ചു.

(പ്രൊഫ. കെ. ഓമനക്കുട്ടി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍