This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കൃഷ്ണനുണ്ണി, ടി. (1950 - )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കൃഷ്ണനുണ്ണി, ടി. (1950 - )

ടി. കൃഷ്ണനുണ്ണി

ചലച്ചിത്ര ശബ്ദലേഖകന്‍. 1950 ജൂണ്‍ 12-ന് പാലക്കാട് ജില്ലയിലെ ഒറ്റപ്പാലത്ത് കൃഷ്ണന്‍കുട്ടി വാര്യരുടെയും ശ്രീദേവി വാരസ്യാരുടെയും മകനായി ജനിച്ചു. കോഴിക്കോട് ദേവഗിരി സെന്റ് ജോസഫ് കോളജില്‍ നിന്നും ഊര്‍ജതന്ത്രത്തില്‍ ബിരുദം നേടിയ ശേഷം പൂണെ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടില്‍ സൗണ്ട് എന്‍ജിനീയറിങ് പഠന കോഴ്സിന് പ്രവേശനം നേടി. തുടര്‍ന്ന് 1976-ല്‍ പ്രസ്തുത വിഷയത്തില്‍ ബിരുദം സമ്പാദിച്ച ഇദ്ദേഹം അഹമ്മദാബാദിലെ സ്പേസ് ആപ്ലിക്കേഷന്‍സ് സെന്ററിലെ ഗദ്ദാ കമ്മ്യൂണിക്കേഷന്‍സ് പ്രോജക്ടില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റായി ജോലിയില്‍ പ്രവേശിച്ചു (1977). പിന്നീട് 1980-ല്‍ തിരുവനന്തപുരത്ത് കേരള സംസ്ഥാന ചലച്ചിത്ര വികസന കോര്‍പ്പറേഷനു കീഴിലുള്ള ചിത്രാഞ്ജലി സ്റ്റുഡിയോവില്‍ സൗണ്ട് റെക്കോര്‍ഡിസ്റ്റായി ഉദ്യോഗം സ്വീകരിച്ച ഇദ്ദേഹം 2008-ല്‍ ചീഫ് സൗണ്ട് എന്‍ജിനീയര്‍ സ്ഥാനത്ത് വിരമിക്കുംവരെ ഇതേ സ്ഥാപനത്തില്‍ സേവനമനുഷ്ഠിച്ചു.

ചിത്രാഞ്ജലിയിലെ സേവനകാലത്ത് അടൂര്‍ ഗോപാലകൃഷ്ണന്റെ 'അനന്തരം', ഷാജി എന്‍. കരുണിന്റെ 'പിറവി', ജയരാജിന്റെ 'ദേശാടനം' എന്നീ ചിത്രങ്ങളിലൂടെ മൂന്നു തവണ മികച്ച ശബ്ദലേഖനത്തിനുള്ള ദേശീയ അവാര്‍ഡിനും ഇതേ ഇനത്തില്‍ എഴു തവണ സംസ്ഥാന ചലച്ചിത്ര അവാര്‍ഡും നേടുകയുണ്ടായി. യഥാക്രമം 1994 (സ്വം), 1995 (കഴകം, ഓര്‍മകളുണ്ടായിരിക്കണം), 1996 (ദേശാടനം), 1997 (ജന്മദിനം), 1998 (അഗ്നിസാക്ഷി), 2007 (ഒറ്റക്കൈയന്‍), 2008 (ഒരു പെണ്ണും രണ്ടാണും) വര്‍ഷങ്ങളിലാണ് സംസ്ഥാന അവാര്‍ഡുകള്‍ ലഭിച്ചത്.

ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പ്, പുരാവസ്തു വകുപ്പ്, കോട്ടയ്ക്കല്‍ ആര്യവൈദ്യശാല തുടങ്ങിയവയ്ക്കുവേണ്ടി ഒട്ടനവധി ഡോക്യുമെന്ററികള്‍ ഒരുക്കിയിട്ടുള്ള ഇദ്ദേഹത്തിന് വൈദ്യരത്നം പി.എസ്. വാര്യരെക്കുറിച്ചുള്ള ഡോക്യുമെന്ററിയിലൂടെ 2005-ല്‍ മികച്ച ഡോക്യുമെന്ററി സംവിധായകനുള്ള ദേശീയ അവാര്‍ഡ് ലഭിച്ചു.

സൗണ്ട് ഇന്‍ മൂവിങ് പിക്ചേഴ്സ് (2010) എന്ന ഗ്രന്ഥത്തിന്റെ രചയിതാവുകൂടിയാണ് ടി. കൃഷ്ണനുണ്ണി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍