This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഴമ്പ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

13:03, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുഴമ്പ്‌

കൊഴുത്ത രൂപത്തിലോ കുഴഞ്ഞ പരുവത്തിലോ ഇരിക്കുന്ന തൈലം, ലേഹ്യം, അഞ്‌ജനം മുതലായവ.

തൈലവിഭാഗത്തിലുള്ള കുഴമ്പുകള്‍ ബാഹ്യോപയോഗത്തിലേക്കുള്ളവയാണ്‌. തൈലങ്ങളുടെ പാകത്തിൽ അല്‌പം ഭേദഗതി വരുത്തിയാൽ അവ കുഴമ്പാകും. ധാന്വന്തരം, പ്രഭഞ്‌ജനം, ബലാശ്വഗന്ധാദി, ലാക്ഷാദി, പിണ്ഡതൈലം തുടങ്ങിയ കുഴമ്പുകള്‍ ശ്രഷ്‌ഠമായിട്ടുള്ളവയാണ്‌. ഈ കുഴമ്പുകള്‍ക്ക്‌ മുക്കൂട്ട്‌ (മൂന്നുതരം സ്‌നേഹദ്രവ്യം) എന്നും പേരുണ്ട്‌.

അകത്തു കഴിക്കുവാന്‍വേണ്ടിയുള്ള കുഴമ്പുകളിൽപ്പെട്ട പുളിങ്കുഴമ്പ്‌, കുറിഞ്ഞിക്കുഴമ്പ്‌ എന്നിവ ലേഹ്യം പോലെയിരിക്കും. നേത്രാഞ്‌ജനങ്ങളിൽ പ്രധാനമാണ്‌ ഇളനീർക്കുഴമ്പ്‌. കർപ്പൂരാദിക്കുഴമ്പ്‌, കാചയാപനം കുഴമ്പ്‌, ദ്രവവർത്തിക്കുഴമ്പ്‌ എന്നിവയും കണ്ണിൽ പുരട്ടുന്നതിനുള്ളവയാണ്‌.

(ഡോ. പി.എസ്‌. ശ്യാമളകുമാരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍