This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുരിശിന്റെ യോഹന്നാന്‍ (1542 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

12:02, 11 ജൂണ്‍ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കുരിശിന്റെ യോഹന്നാന്‍ (1542 - 91)

John of the Cross

"നിഷ്‌പാദകർമലീത്താ സഭ'യുടെ സഹസ്ഥാപകന്‍. കർമലീത്താസഭയുടെ ആദ്യചൈതന്യത്തിനൊത്ത്‌ ജീവിച്ചുകൊണ്ട്‌ സഭാംഗങ്ങളുടെ ജീവിതനവീകരണം നടത്തുന്നതിനായി തീരുമാനമെടുത്ത ഇദ്ദേഹം "കുരിശിന്റെ യോഹന്നാന്‍' എന്ന പേര്‌ സ്വീകരിച്ചു. പാദങ്ങളിൽ മെതിയടി മാത്രം ധരിച്ച്‌ ലളിതജീവിതം നയിക്കുവാന്‍ സന്നദ്ധരായി മുന്നോട്ടുവന്ന നവീകരണക്കാർ പില്‌ക്കാലത്ത്‌ അറിയപ്പെടുന്നത്‌ "കർമലീത്താ നിഷ്‌പാദകർ' എന്ന പേരിലാണ്‌.

സ്‌പെയിനിൽ ഫോന്തിവെരോസ്‌ (Fontiveros)എന്ന സ്ഥലത്ത്‌ 1542-ൽ യോഹന്നാന്‍ ജനിച്ചു. ബാല്യകാലത്ത്‌ കാര്യമായ വിദ്യാഭ്യാസമൊന്നും ലഭിച്ചില്ല. 17-ാമത്തെ വയസ്സു മുതൽ മദീനയിലെ ജസ്യൂട്ട്‌ കോളജിൽ ചേർന്നു വിദ്യാഭ്യാസം നടത്തി. 1563-ൽ കർമലീത്താസഭയിൽ ചേർന്ന ഇദ്ദേഹം പിന്നീട്‌ സലമാങ്ക (Salamanca) യൂണിവേഴ്‌സിറ്റിയിൽ ഉന്നതപഠനം നടത്തി. 1567-ൽ പുരോഹിതനായിത്തീർന്നു. കർമലീത്താസഭയുടെ പരിഷ്‌കർത്താവായ ആവിലായിലെ ത്രസ്യായുമായി പില്‌ക്കാലത്ത്‌ പരിചയപ്പെടുകയും കർമലീത്താ സഭയിലെ സന്ന്യാസിനീ-സന്ന്യാസി വിഭാഗങ്ങളെ പരിഷ്‌കരിക്കേണ്ടതിന്റെ ആവശ്യകതകളെക്കുറിച്ച്‌ ചർച്ച നടത്തുകയും ചെയ്‌തു. അതിന്റെ ഫലമായിട്ടാണ്‌ "കർമലീത്താനിഷ്‌പാദകർ' രൂപംകൊണ്ടത്‌.

നവീകരിച്ച കർമലീത്താ സഭയിൽ ഉന്നതമായ പല പദവികളും അലങ്കരിച്ചുകൊണ്ട്‌ ഇദ്ദേഹം ദീർഘകാലം സേവനം അനുഷ്‌ഠിച്ചു. ഇക്കാലത്ത്‌ വിലയേറിയ പല ആധ്യാത്മികഗ്രന്ഥങ്ങളും ഇദ്ദേഹം രചിക്കുകയുണ്ടായി. ദി അസെന്റ്‌ ഒഫ്‌ മൗണ്ട്‌ കാർമൽ ഓർ ദ്‌ ഡാർക്ക്‌ നൈറ്റ്‌ (കർമല മലക്കയറ്റം അഥവാ ഇരുളടഞ്ഞ രാവ്‌), ദ്‌ സ്‌പിരിച്ച്വൽ കാന്റിക്ക്‌ള്‍ (ആധ്യാത്മികഗീതം), ദ്‌ ലിവിങ്‌ ഫ്‌ളേം ഒഫ്‌ ലൗ (സ്‌നേഹത്തിന്റെ ജീവജ്വാല) എന്നിവയാണ്‌ ഇദ്ദേഹത്തിന്റെ പ്രധാനകൃതികള്‍.

1591-ൽ രോഗബാധിതനായ യോഹന്നാന്‍ അധികം താമസിയാതെ ഉബേദ(Ubeda) ആശ്രമത്തിൽവച്ചു മരിച്ചു. 1675-ൽ ക്ലമന്റ്‌ ത മാർപ്പാപ്പ ധന്യനെന്നും 1726-ൽ ബനഡിക്‌ട്‌ തകകക മാർപ്പാപ്പ വിശുദ്ധനെന്നും 1926-ൽ പീയൂസ്‌ തക മാർപ്പാപ്പ സഭാധ്യാപകന്‍ (Doctor of the Church) എന്നും പേരുകള്‍ നല്‌കി ഇദ്ദേഹത്തെ ബഹുമാനിച്ചു.

(ഡോ. തോമസ്‌ കയ്യാലപ്പറമ്പിൽ)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍