This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരി (1932 - 69)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരി (1932 - 69)

കുമാരി

മലയാള ചലച്ചിത്രതാരം. ഭരണങ്ങാനത്ത്‌ (കോട്ടയം) കൊല്ലംപറമ്പുവീട്ടില്‍ ഏലിക്കുട്ടിയുടെയും തോമസിന്റെയും പുത്രിയായി 1932 മേയില്‍ ജനിച്ചു. ത്രസ്യാമ്മ എന്നായിരുന്നു ആദ്യത്തെ പേര്‌. പാലാ സെന്റ്‌മേരീസ്‌ സ്‌കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അഭിനയരംഗത്തേക്കു കടന്നു. 17-ാമത്തെ വയസ്സില്‍ "വെള്ളിനക്ഷത്രം' എന്ന ചലച്ചിത്രത്തില്‍ അഭിനയിച്ചുകൊണ്ടാണ്‌ കുമാരി ചലച്ചിത്രരംഗത്തു പ്രവേശിച്ചത്‌. "ശശിധരന്‍', "ചേച്ചി', "നല്ലതങ്ക', "നീലക്കുയില്‍' തുടങ്ങിയ നാല്‌പതോളം ചിത്രങ്ങളിലെ നായികയായി അഭിനയിച്ച്‌ മലയാളത്തിലെ മികച്ച ചലച്ചിത്രനടി എന്ന അംഗീകാരം സ്വായത്തമാക്കാന്‍ ഇവര്‍ക്കു കഴിഞ്ഞു. രാഷ്‌ട്രപതിയുടെ ബഹുമതി നേടിയ ആദ്യത്തെ മലയാളചലച്ചിത്രമായ "നീലക്കുയിലി'ലെ നായികയെന്ന നിലയില്‍ ഇവര്‍ ദേശീയശ്രദ്ധ പിടിച്ചുപററി. കുമാരി തമിഴ്‌ ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്‌. "അരക്കില്ലം' എന്ന ചലച്ചിത്രത്തിലാണ്‌ കുമാരി അവസാനമായി അഭിനയിച്ചത്‌. 1969 ജൂണ്‍ 9-ന്‌ നിര്യാതയായി.

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B4%BF_(1932_-_69)" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍