This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുമാരന്‍, എസ്‌. (1923 - 91)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുമാരന്‍, എസ്‌. (1923 - 91)

എസ്‌. കുമാരന്‍

ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടി നേതാവും തൊഴിലാളിപ്രവര്‍ത്തകനും. 1923 ഫെ. 25-ന്‌ ആലപ്പുഴയില്‍ കിട്ടപ്പന്റെ പുത്രനായി ജനിച്ചു. ഹൈസ്‌കൂള്‍ വിദ്യാഭ്യാസത്തിനുശേഷം കോണ്‍ഗ്രസ്‌ പ്രവര്‍ത്തകനെന്ന നിലയില്‍ സ്വാതന്ത്യ്രസമരപ്രസ്ഥാനവുമായി ബന്ധപ്പെട്ടു. അതിനുശേഷം കോണ്‍ഗ്രസ്‌ സോഷ്യലിസ്റ്റ്‌ പാര്‍ട്ടിയില്‍ അംഗത്വം നേടിയെങ്കിലും അധികം വൈകാതെ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയില്‍ ചേര്‍ന്നു. കമ്യൂണിസ്റ്റ്‌ പാര്‍ട്ടി അഖിലേന്ത്യാതലത്തില്‍ രണ്ടായപ്പോള്‍ കുമാരന്‍ ഇന്ത്യന്‍ കമ്യൂണിസ്റ്റുപാര്‍ട്ടിയില്‍ ഉറച്ചുനില്‍ക്കുകയാണുണ്ടായത്‌.

പുന്നപ്ര-വയലാര്‍ സമരത്തിലും ഉത്തരവാദപ്രക്ഷോഭണത്തിലും സജീവമായി പങ്കെടുത്ത കുമാരന്‍ രണ്ടുപ്രാവശ്യം ജയില്‍വാസം അനുഭവിക്കുകയും നാലു വര്‍ഷത്തോളം ഒളിവില്‍ കഴിയുകയും ചെയ്‌തിട്ടുണ്ട്‌. 1946 മുതല്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ സ്റ്റേറ്റ്‌ കൗണ്‍സില്‍ അംഗമായിരുന്നു. 1959-ല്‍ ഇദ്ദേഹത്തെ നാഷണല്‍ കൗണ്‍സില്‍ അംഗമായി തെരഞ്ഞെടുത്തു. ഇന്ത്യന്‍ കമ്യൂണിസ്റ്റ്‌ പാര്‍ട്ടിയുടെ അഖിലേന്ത്യാ സെക്രട്ടറി എന്ന നിലയിലും സംസ്ഥാന സെക്രട്ടറി എന്ന നിലയിലും പ്രവര്‍ത്തിച്ചിട്ടുണ്ട്‌. 1960-ല്‍ മാരാരിക്കുളം നിയോജകമണ്ഡലത്തില്‍നിന്ന്‌ നിയമസഭാംഗമായി ഇദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടു. 1970-ലും 76-ലും രാജ്യസഭാംഗമായി തെരഞ്ഞെടുക്കപ്പെടുകയുണ്ടായി. 1991 ഡി. 24-ന്‌ മരിക്കുന്നതുവരെ രാഷ്‌ട്രീയരംഗത്ത്‌ ഇദ്ദേഹം സജീവമായിരുന്നു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍