This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഫു

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കുഫു == == Khufu == ഈജിപ്‌തിലെ രാജാവ്‌. "ചിയോപ്‌സ്‌' എന്ന ഗ്രീക്‌ നാ...)
(Khufu)
 
വരി 5: വരി 5:
== Khufu ==
== Khufu ==
-
ഈജിപ്‌തിലെ രാജാവ്‌. "ചിയോപ്‌സ്‌' എന്ന ഗ്രീക്‌ നാമത്താലാണ്‌ ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ ഏഴദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെടുന്ന ഗിസയിലെ പിരമിഡിന്റെ നിർമാതാവായ ഇദ്ദേഹം ഏകദേശം 2590-68  ബി.സി. കാലഘട്ടത്തിൽ ഈജിപ്‌ത്‌ ഭരിച്ചിരുന്നു. ഒരു ലക്ഷം തൊഴിലാളികളുടെ 20 വർഷക്കാലം തുടർച്ചയായുള്ള അധ്വാനത്തിന്റെ ഫലമായിട്ടാണ്‌ ഗിസയിലെ പിരമിഡ്‌ നിർമിച്ചതെന്ന്‌ ഹിറോഡോട്ടസ്‌ രേഖപ്പെടുത്തിയിരിക്കുന്നു. കുഫുവിന്റെ മാതാവിന്റെ ആഭരണങ്ങളും മറ്റും അടുത്തകാലത്തായി കണ്ടെടുത്തിട്ടുണ്ട്‌ (ബോസ്റ്റണ്‍ മ്യൂസിയം ഒഫ്‌ ഫൈന്‍ ആർട്‌സ്‌). കുഫുവിന്റെ കല്ലറ കണ്ടെത്താന്‍ കഴിഞ്ഞതോടെ അക്കാലത്തെക്കുറിച്ച്‌ കൂടുതൽ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ കെയ്‌റോ മ്യൂസിയത്തിൽ സൂക്ഷിച്ചുവച്ചിരിക്കുന്ന ആനക്കൊമ്പിൽ തീർത്ത കുഫുവിന്റെ ഒരു ചെറിയ പ്രതിമയിൽനിന്നാണ്‌ പിരമിഡിന്റെ നിർമാതാവായ കുഫുവിനെക്കുറിച്ച്‌ അറിവുലഭിച്ചത്‌. അദ്ദേഹത്തിന്റെ ക്ഷേത്രാവശിഷ്‌ടങ്ങളെല്ലാം നശിച്ചു. മണ്‍മറഞ്ഞ തന്റെ കുടുംബാംഗങ്ങളുടെ ഭൗതികാവശിഷ്‌ടങ്ങള്‍ കുടിയിരുത്താനായി ഒരു നഗരവും കൊട്ടാരവും മഹത്തായ പിരമിഡിനു ചുറ്റുമായി നിർമിക്കുന്നതിൽ ഇദ്ദേഹം ഗണ്യമായി പണം ചെലവാക്കിയിരുന്നു. പിരമിഡിനു പടിഞ്ഞാറുഭാഗത്തായി ഇദ്ദേഹത്തിന്റെ മണ്‍മറഞ്ഞ മുന്‍ഗാമികളെ അടക്കംചെയ്‌തിട്ടുള്ള മൂന്നു സിമത്തേരികളും കിഴക്കുഭാഗത്തായി സ്വന്തം മക്കളുടെയും അവരുടെ അമ്മമാരുടെയും സിമത്തേരികളും കാണാം.
+
ഈജിപ്‌തിലെ രാജാവ്‌. "ചിയോപ്‌സ്‌' എന്ന ഗ്രീക്‌ നാമത്താലാണ്‌ ഇദ്ദേഹം പൊതുവേ അറിയപ്പെട്ടിരുന്നത്‌. ലോകത്തിലെ ഏഴദ്‌ഭുതങ്ങളിലൊന്നായി കരുതപ്പെടുന്ന ഗിസയിലെ പിരമിഡിന്റെ നിര്‍മാതാവായ ഇദ്ദേഹം ഏകദേശം 2590-68  ബി.സി. കാലഘട്ടത്തില്‍ ഈജിപ്‌ത്‌ ഭരിച്ചിരുന്നു. ഒരു ലക്ഷം തൊഴിലാളികളുടെ 20 വര്‍ഷക്കാലം തുടര്‍ച്ചയായുള്ള അധ്വാനത്തിന്റെ ഫലമായിട്ടാണ്‌ ഗിസയിലെ പിരമിഡ്‌ നിര്‍മിച്ചതെന്ന്‌ ഹിറോഡോട്ടസ്‌ രേഖപ്പെടുത്തിയിരിക്കുന്നു. കുഫുവിന്റെ മാതാവിന്റെ ആഭരണങ്ങളും മറ്റും അടുത്തകാലത്തായി കണ്ടെടുത്തിട്ടുണ്ട്‌ (ബോസ്റ്റണ്‍ മ്യൂസിയം ഒഫ്‌ ഫൈന്‍ ആര്‍ട്‌സ്‌). കുഫുവിന്റെ കല്ലറ കണ്ടെത്താന്‍ കഴിഞ്ഞതോടെ അക്കാലത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ അറിയാന്‍ കഴിഞ്ഞു. ഇപ്പോള്‍ കെയ്‌റോ മ്യൂസിയത്തില്‍ സൂക്ഷിച്ചുവച്ചിരിക്കുന്ന ആനക്കൊമ്പില്‍ തീര്‍ത്ത കുഫുവിന്റെ ഒരു ചെറിയ പ്രതിമയില്‍നിന്നാണ്‌ പിരമിഡിന്റെ നിര്‍മാതാവായ കുഫുവിനെക്കുറിച്ച്‌ അറിവുലഭിച്ചത്‌. അദ്ദേഹത്തിന്റെ ക്ഷേത്രാവശിഷ്‌ടങ്ങളെല്ലാം നശിച്ചു. മണ്‍മറഞ്ഞ തന്റെ കുടുംബാംഗങ്ങളുടെ ഭൗതികാവശിഷ്‌ടങ്ങള്‍ കുടിയിരുത്താനായി ഒരു നഗരവും കൊട്ടാരവും മഹത്തായ പിരമിഡിനു ചുറ്റുമായി നിര്‍മിക്കുന്നതില്‍ ഇദ്ദേഹം ഗണ്യമായി പണം ചെലവാക്കിയിരുന്നു. പിരമിഡിനു പടിഞ്ഞാറുഭാഗത്തായി ഇദ്ദേഹത്തിന്റെ മണ്‍മറഞ്ഞ മുന്‍ഗാമികളെ അടക്കംചെയ്‌തിട്ടുള്ള മൂന്നു സിമത്തേരികളും കിഴക്കുഭാഗത്തായി സ്വന്തം മക്കളുടെയും അവരുടെ അമ്മമാരുടെയും സിമത്തേരികളും കാണാം.

Current revision as of 03:55, 3 ഓഗസ്റ്റ്‌ 2014

കുഫു

Khufu

"http://web-edition.sarvavijnanakosam.gov.in/index.php?title=%E0%B4%95%E0%B5%81%E0%B4%AB%E0%B5%81" എന്ന താളില്‍നിന്നു ശേഖരിച്ചത്
താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍