This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുട്ടപ്പക്കുറുപ്പ്‌, ചേർത്തല (1918 - 84)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുട്ടപ്പക്കുറുപ്പ്‌, ചേര്‍ത്തല (1918 - 84)

കഥകളിഗായകന്‍. കുഞ്ഞുണ്ണിക്കൈമളുടെയും ലക്ഷ്‌മിയമ്മയുടെയും പുത്രനായി 1918-ല്‍ വയലാറില്‍ ജനിച്ചു. സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയശേഷം കര്‍ണാടകസംഗീതാഭ്യസനവും കഴിഞ്ഞാണ്‌ കഥകളി ഗാനരംഗത്തേക്കു കടന്നത്‌. പ്രശസ്‌ത കഥകളിഗായകരായ ഇടപ്പള്ളി കൃഷ്‌ണപിള്ള, ഇറവങ്കര നീലകണ്‌ഠനുണ്ണിത്താന്‍, ചെമ്പില്‍ പാച്ചുപിള്ള, സ്വര്‍ണത്ത്‌ മാണി എമ്പ്രാതിരി, വയലാര്‍ നാരായണക്കൈമള്‍, മധുരൈ രാമസ്വാമിപ്പിള്ള എന്നിവരാണ്‌ കുട്ടപ്പക്കുറുപ്പിന്റെ ഗുരുക്കന്മാര്‍.

നാടകഗായകനായി അരങ്ങുകളില്‍ എത്തിയ കുറുപ്പ്‌ കുഞ്ഞുണ്ണിക്കൈമളിന്റെയും മറ്റും നേതൃത്വത്തിലുള്ള കഥകളിയോഗങ്ങളില്‍ കൂടിയാണ്‌ കഥകളി ഗായകനായി രംഗപ്രവേശം ചെയ്‌തത്‌. വാസനാവൈഭവവും കണ്‌ഠഗുണവുംകൊണ്ട്‌ അനുഗൃഹീതനായ ഈ കഥകളിഗായകന്‌ ഒരു പ്രമുഖപൊന്നാനി എന്ന നിലയില്‍ പ്രശസ്‌തി നേടുവാന്‍ കഴിഞ്ഞിരുന്നു. 1975-ലെ മികച്ച കഥകളിഗായകനുള്ള കലാമണ്ഡലം അവാര്‍ഡ്‌ ഇദ്ദേഹത്തിനാണ്‌ ലഭിച്ചത്‌. 1984 ഏ. 11-ന്‌ ഇദ്ദേഹം അന്തരിച്ചു.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍