This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞിമൂസാ മുസല്യാർ,പൊറാടത്തിൽ

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞിമൂസാ മുസല്യാര്‍,പൊറാടത്തില്‍

19-ാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന അറബി മലയാളസാഹിത്യകാരന്‍. തലശ്ശേരി സ്വദേശിയും പണ്ഡിതനുമായിരുന്ന ഈ ആദ്യകാല മാപ്പിളമഹാകവി ഹിജ്‌റ 1200 മുതല്‍ തലശ്ശേരി ജുമുഅത്ത്‌ പള്ളിയില്‍ ഖാസിയും ഖത്തീബും അധ്യാപകനുമായിരുന്നു. നിരവധി മാപ്പിളപ്പാട്ടുകളും അനേകം അറബി-മലയാള ഗദ്യഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്‌. കേരളീയ മുസ്‌ലിങ്ങള്‍ക്ക്‌ സുപരിചിതമായ ഉംഭത്തുല്‍ മുസല്ലീന്‍ തര്‍ജുമയാണ്‌ ഇദ്ദേഹത്തിന്റെ പ്രസിദ്ധഗ്രന്ഥം. കേരളത്തിലെ വിവിധ ലിത്തോ പ്രസുകളില്‍ നിന്ന്‌ അത്‌ പലതവണ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്‌. സിദ്ദീഖ്‌ തര്‍ജുമ, അഹ്‌കാമുന്നിക്കാഹ്‌, കൈഫിയ്യത്തുല്‍ ഹജ്ജ്‌ വ ഉംറ: എന്നിവ ഇദ്ദേഹത്തിന്റെ പ്രസിദ്ധീകരിക്കപ്പെട്ട ഗദ്യഗ്രന്ഥങ്ങളില്‍ പ്പെടുന്നു.

ഇരുപത്തിമൂന്നു പദങ്ങള്‍, ലഫ്‌ളിന്റെ ഒന്നാം തുതി, ലഫ്‌ളിന്റെ രണ്ടാം തുതി, ലഫ്‌ളിന്റെ മൂന്നാം തുതി, ലഫ്‌ളിന്റെ തനില്‍ കവി, ലഫ്‌ളിന്റെ ഈമാന്‍ കവി, ലഫ്‌ളിന്റെ റഹഖാന: മുതലായവ ഇദ്ദേഹത്തിന്റെ അറിയപ്പെടുന്ന ഖണ്ഡകാവ്യങ്ങളാണ്‌. തത്ത്വജ്ഞനായിരുന്ന ഈ കവിയുടെ പല കൃതികളും പ്രസിദ്ധീകരിക്കാതിരിക്കുകയോ പുനഃപ്രസിദ്ധീകരണം നടത്താതിരിക്കുകയോ ചെയ്‌തതു കാരണം പുതിയ തലമുറയിലെ വായനക്കാര്‍ക്ക്‌ ലഭിക്കുന്നില്ല.

(കെ.കെ. മുഹമ്മദ്‌ അബ്‌ദുല്‍ കരീം)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍