This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കുഞ്ഞനന്തന്‍നായർ, എം. (1916 - 2001) (തിക്കൊടിയന്‍)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കുഞ്ഞനന്തന്‍നായര്‍, എം. (1916 - 2001) (തിക്കൊടിയന്‍)

തിക്കോടിയന്‍

മലയാളനാടകകൃത്തും ഹാസസാഹിത്യകാരനും. തിക്കൊടിയന്‍ എന്ന പേരില്‍ അറിയപ്പെടുന്ന കുഞ്ഞനന്തന്‍ നായര്‍, 1916-ല്‍ തിക്കൊടിയില്‍ ജനിച്ചു. സഞ്‌ജയന്റെ സഹപ്രവര്‍ത്തകനായി ഹാസ്യകവനങ്ങള്‍ രചിച്ചുകൊണ്ടാണ്‌ അദ്ദേഹം സാഹിത്യരംഗത്തു ചുവടുറപ്പിച്ചത്‌. ചുവന്ന കടല്‍ എന്ന നോവല്‍ പരക്കെ ശ്രദ്ധിക്കപ്പെട്ടെങ്കിലും നാടകമാണ്‌ തന്റെ സ്വക്ഷേത്രം എന്ന്‌ തിരിച്ചറിഞ്ഞ തിക്കൊടിയന്‍ പിന്നീട്‌ നിധി, പുതിയ തെറ്റ്‌, കന്യാദാനം, ആള്‍ക്കരടി, കണ്ണാടി തുടങ്ങിയ കൃതികള്‍ രചിച്ചു.

പുരാണകഥയെ ആസ്‌പദമാക്കി രചിച്ച പുഷ്‌പവൃഷ്‌ടിയില്‍ രാമലക്ഷ്‌മണന്മാരുടെ സ്‌നേഹബന്ധത്തിന്റെ ആഴങ്ങള്‍ തിക്കൊടിയന്‍ വിശകലനം ചെയ്യുന്നു. സമകാലിക രാഷ്‌ട്രീയ സംഭവങ്ങള്‍ പ്രമേയമാക്കിയ മഹാഭാരതവും ഈ നാടകകൃത്തിന്റെ സൂക്ഷ്‌മമായ മാനസികാപഗ്രഥനവൈഭവം വ്യക്തമാക്കി.

 സംഹരിക്കുന്നതല്ല കുട്ടീ, സൃഷ്‌ടിക്കുന്നതാണ്‌ ശരി
 

എന്ന്‌ ഒരു കഥാപാത്രത്തെക്കൊണ്ട്‌ നാടകകൃത്ത്‌ പറയിക്കുന്ന വരികളില്‍ രചയിതാവിന്റെ ജീവിതദര്‍ശനം തൊട്ടറിയാം. ആകാശവാണിയില്‍ 25-ലേറെ വര്‍ഷം പല നിലകളില്‍ പ്രവര്‍ത്തിച്ച തിക്കൊടിയന്‍ നാടകങ്ങളും ചിത്രീകരണങ്ങളും ഗാനങ്ങളും എല്ലാം പ്രക്ഷേപണാവശ്യങ്ങള്‍ക്കായി എഴുതിയവയാണ്‌. അവയില്‍ ചില നാടകങ്ങള്‍ പില്‌ക്കാലത്ത്‌ സ്റ്റേജില്‍ അവതരിപ്പിക്കാനായി വിപുലീകരിച്ചിട്ടുണ്ട്‌. റേഡിയോ മാധ്യമത്തിലൂടെ ശ്രാതാക്കളുടെയും- പ്രക്ഷകരുടെയും-മുന്നില്‍ വരാതെ ആശയസംവേദനം നടത്തിപ്പോന്ന തിക്കൊടിയന്‍ "അരങ്ങ്‌ കാണാത്ത നടന്‍' എന്ന്‌ തന്റെ ആത്മകഥയ്‌ക്ക്‌ ശീര്‍ഷകം നല്‌കി. ഒരു കാലഘട്ടത്തിന്റെ ചരിത്രംകൂടിയാണ്‌ നിരവധി അവാര്‍ഡുകള്‍ നേടിയ ആ ഗ്രന്ഥം. അരങ്ങില്ലാതെ നിരവധി ജനഹൃദയങ്ങളില്‍ സ്ഥാനംപിടിച്ച ഈ അരങ്ങുകാണാത്ത നടന്‍ 2001-ല്‍ അന്തരിച്ചു.

(തോട്ടം രാജശേഖരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍