This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കീത്ത്‌, സർ ആർതർ (1866 - 1955)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കീത്ത്‌, സര്‍ ആര്‍തര്‍ (1866 - 1955)

Keith, Sir Arthur

സര്‍ ആര്‍തര്‍ കീത്ത്‌

സ്‌കോട്ടിഷ്‌ ശരീരശാസ്‌ത്രജ്ഞനും നരവംശശാസ്‌ത്രജ്ഞനും. ജോണ്‍ കീത്ത്‌, ജെസ്‌സി മാക്‌ഫഴ്‌സന്‍ എന്നീ ദമ്പതികളുടെ ആറാമത്തെ പുത്രനായി 1866 ഫെ. 5-നു സ്‌കോട്ട്‌ലന്‍ഡിലെ ആബര്‍ഡീനില്‍ ജനിച്ചു. ആബര്‍ഡീന്‍ സര്‍വകലാശാല, യൂണിവേഴ്‌സിറ്റി കോളജ്‌ (ലണ്ടന്‍), ലീപ്‌സിഗ്‌ സര്‍വകലാശാല എന്നിവിടങ്ങളില്‍ വിദ്യാഭ്യാസം നടത്തിയ ഇദ്ദേഹം വൈദ്യശാസ്‌ത്രത്തിലും നിയമത്തിലും ശാസ്‌ത്രത്തിലും ഗവേഷണ ബിരുദങ്ങള്‍ നേടി. 1908-ല്‍ ലണ്ടനിലെ റോയല്‍ കോളജ്‌ ഒഫ്‌ സര്‍ജന്‍സില്‍ പ്രാഫസറായി നിയമിതനായി. ഇദ്ദേഹം റോയല്‍ ആന്ത്രാപോളജിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ അധ്യക്ഷന്‍ (1912-14), റോയല്‍ ഇന്‍സ്റ്റിറ്റ്യൂഷനില്‍ ഫിസിയോളജി പ്രാഫസര്‍ (1918-23), ആബര്‍ഡീന്‍ സര്‍വകലാശാലയിലെ റെക്‌ടര്‍ (1930-33) എന്നീ നിലകളിലും സേവനം അനുഷ്‌ഠിച്ചിട്ടുണ്ട്‌. യൂറോപ്പില്‍ നിന്നും വടക്കേ ആഫ്രിക്കയില്‍ നിന്നും ഇസ്രയേലിലെ കാര്‍മല്‍ കുന്നുകളില്‍ നിന്നും ലഭിച്ച മനുഷ്യപൂര്‍വികരുടെ (വീാശിശറ) ജീവാശ്‌മങ്ങളില്‍ പഠനം നടത്തിയതു വഴി നരവംശ പരിണാമത്തിലെ വിവിധ ഭാഗങ്ങളെപ്പറ്റി മനസ്സിലാക്കുവാന്‍ ഇദ്ദേഹത്തിനു കഴിഞ്ഞു. ജീവപരിണാമപാരമ്പര്യങ്ങളെക്കുറിച്ചുള്ള ഇദ്ദേഹത്തിന്റെ ലേഖനങ്ങളില്‍ പാരിസ്ഥിതിക പരിണാമങ്ങളോടു പൊരുത്തപ്പെടാനുള്ള മനുഷ്യന്റെ ശേഷിയെക്കുറിച്ച്‌ ഊന്നിപ്പറയുകയും വര്‍ഗീയവും ദേശീയവുമായ സ്‌പര്‍ധകള്‍ മനുഷ്യനില്‍ ജന്മസിദ്ധമാണെന്നു സ്ഥാപിക്കുകയും ചെയ്‌തിട്ടുണ്ട്‌. ഇദ്ദേഹത്തിന്‌ 1921-ല്‍ "സര്‍' എന്ന ബഹുമതി ലഭിച്ചു. ദ്‌ ഹ്യൂമന്‍ ബോഡി (1912), ആന്റി ക്വിറ്റി ഒഫ്‌ മാന്‍ (1915), നാഷനാലിറ്റി ആന്‍ഡ്‌ റേസ്‌ (1920), കണ്‍സേണിങ്‌ മാന്‍സ്‌ ഒറിജിന്‍ (1927), ന്യൂ ഡിസ്‌കവറീസ്‌ റിലേറ്റിങ്‌ റ്റു ദി ആന്റിക്വിറ്റി ഒഫ്‌ മാന്‍ (1931), എ ന്യൂ തിയറി ഒഫ്‌ ഹ്യൂമന്‍ എവല്യൂഷന്‍ (1948), ആന്‍ ആട്ടോബയോഗ്രി (1950) എന്നിവയാണ്‌ കീത്തിന്റെ പ്രമുഖകൃതികള്‍. ഇദ്ദേഹം 1955 ജനു. 7-ന്‌ കെന്റിലെ ഡൗണില്‍ നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍