This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാസ്‌ട്രാ, ജൊവാവോ ദെ (1500-48)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കാസ്‌ട്രാ, ജൊവാവോ ദെ (1500-48)

ഇന്ത്യയിലെ ഒരു പോര്‍ച്ചുഗീസ്‌ വൈസ്രായി. ലിസ്‌ബണിലെ ഗവര്‍ണറായിരുന്ന അല്‍ വാരൊ ദെ കാസ്‌ട്രായുടെ പുത്രനായി 1500-ല്‍ ജനിച്ചു. ഉത്തര-ആഫ്രിക്കയില്‍ 20 വര്‍ഷത്തെ സേവനത്തിനുശേഷം 1538-ല്‍ ഇന്ത്യയിലെത്തിയ കാസ്‌ട്രാ തുര്‍ക്കിയുടെ ഉപരോധത്തില്‍ നിന്നും ഡ്യൂ പ്രദേശം മോചിപ്പിക്കുന്നതിനുള്ള (1538) പോര്‍ച്ചുഗീസ്‌ സേനയുടെ കമാന്‍ഡറായിരുന്നു. 1541-ല്‍ ഇദ്ദേഹം ചെങ്കടലില്‍ നിന്ന്‌ സൂയസ്‌ വരെ യാത്ര ചെയ്‌തു. ഈ യാത്രകള്‍ക്കിടയില്‍ ഇദ്ദേഹം ലിസ്‌ബണ്‍-ഗോവ, ഗോവ-ഡ്യൂ നാവികപ്പാതകള്‍ തിട്ടപ്പെടുത്തുകയും ആലേഖനങ്ങളും വിവരണങ്ങളും കൊണ്ട്‌ അവയെ വിശദീകരിക്കുകയും ചെയ്‌തു.

1543-ല്‍ പോര്‍ച്ചുഗലിലേക്കു മടങ്ങിയ കാസ്‌ട്രാ രണ്ടു വര്‍ഷത്തിനു ശേഷം മറ്റൊരു നാവികസേനയുമായി വീണ്ടും ഇന്ത്യയില്‍ വന്ന്‌ ഡ്യൂവും മലാക്കയും മേചിപ്പിച്ചു. 1548-ല്‍ ഇന്ത്യയിലെ പോര്‍ച്ചുഗീസ്‌ വൈസ്രായിയായി നിയമിതനായ ഇദ്ദേഹം 1548 ജൂണ്‍ 6-നു ഗോവയില്‍ ചരമമടഞ്ഞു.

(ഡോ. ഡി. ജയദേവദാസ്‌)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍