This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കാവില്‍ മൂസ്സത്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കാവില്‍ മൂസ്സത്‌ == കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ശാക്തേ...)
(കാവില്‍ മൂസ്സത്‌)
 
വരി 2: വരി 2:
== കാവില്‍ മൂസ്സത്‌ ==
== കാവില്‍ മൂസ്സത്‌ ==
-
കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ശാക്തേയവിധിപ്രകാരം പൂജാദികര്‍മങ്ങള്‍ നടത്തുന്ന ബ്രാഹ്മണര്‍. ഇവരെ "പിടാരന്‍'മാര്‍ എന്നും വിളിക്കാറുണ്ട്‌. ഇവര്‍ കേരള ബ്രാഹ്മണരില്‍പ്പെട്ടവരല്ല. മദ-്യമാംസാദികള്‍ ഉപയോഗിച്ചു കാളീപൂജ നടത്തുകയും മധുമാംസാദികള്‍ ഭക്ഷിക്കുകയും ചെയ്യുന്ന പിടാരന്മാര്‍ ബംഗാളില്‍നിന്ന്‌ കേരളത്തില്‍ വന്നുചേര്‍ന്ന ശാക്തേയ ബ്രാഹ്മണരത്ര. മക്കത്തായസമ്പ്രദായക്കാരാണിവര്‍. മറ്റു ബ്രാഹ്മണര്‍ ചെയ്‌തുവരാറുള്ള പുംസവനം, സീമന്തം, ജാതകര്‍മം, അന്നപ്രാശം, ഉപനയനം, സമാവര്‍ത്തനം, വേളി തുടങ്ങിയ ഷോഡശക്രിയകള്‍ (സംസ്‌കാരങ്ങള്‍) കാവില്‍ മൂസ്സതുമാരും ചെയ്‌തുവരാറുണ്ട്‌.
+
കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ശാക്തേയവിധിപ്രകാരം പൂജാദികര്‍മങ്ങള്‍ നടത്തുന്ന ബ്രാഹ്മണര്‍. ഇവരെ "പിടാരന്‍'മാര്‍ എന്നും വിളിക്കാറുണ്ട്‌. ഇവര്‍ കേരള ബ്രാഹ്മണരില്‍പ്പെട്ടവരല്ല. മദ്യമാംസാദികള്‍ ഉപയോഗിച്ചു കാളീപൂജ നടത്തുകയും മധുമാംസാദികള്‍ ഭക്ഷിക്കുകയും ചെയ്യുന്ന പിടാരന്മാര്‍ ബംഗാളില്‍നിന്ന്‌ കേരളത്തില്‍ വന്നുചേര്‍ന്ന ശാക്തേയ ബ്രാഹ്മണരത്ര. മക്കത്തായസമ്പ്രദായക്കാരാണിവര്‍. മറ്റു ബ്രാഹ്മണര്‍ ചെയ്‌തുവരാറുള്ള പുംസവനം, സീമന്തം, ജാതകര്‍മം, അന്നപ്രാശം, ഉപനയനം, സമാവര്‍ത്തനം, വേളി തുടങ്ങിയ ഷോഡശക്രിയകള്‍ (സംസ്‌കാരങ്ങള്‍) കാവില്‍ മൂസ്സതുമാരും ചെയ്‌തുവരാറുണ്ട്‌.
-
തിരുവര്‍കാട്‌കാവ്‌ (മാടായിക്കാവ്‌), മന്നംപുറത്തുകാവ്‌, കളരിവാതില്‍ക്കല്‍ ക്ഷേത്രം, ലോകനാര്‍കാവ്‌ തുടങ്ങിയ പ്രമുഖ കാളീക്ഷേത്രങ്ങളില്‍ ഇവരാണ്‌ ശാന്തികഴിക്കുന്നത്‌. കാവില്‍ മൂസ്സതുമാരില്‍ വയസ്സുമൂപ്പുള്ള ആള്‍ക്കു "മൂത്തപിടാരന്‍' എന്ന സ്ഥാനപ്പേര്‌ നല്‌കാറുണ്ട്‌. ഭദ്രകാളിയുടെ തിടമ്പ്‌ എഴുന്നള്ളിക്കുവാനും മറ്റുമുള്ള ചില പ്രതേ-്യകമായ അവകാശങ്ങള്‍ മൂത്തപിടാരനാണ്‌.
+
 
 +
തിരുവര്‍കാട്‌കാവ്‌ (മാടായിക്കാവ്‌), മന്നംപുറത്തുകാവ്‌, കളരിവാതില്‍ക്കല്‍ ക്ഷേത്രം, ലോകനാര്‍കാവ്‌ തുടങ്ങിയ പ്രമുഖ കാളീക്ഷേത്രങ്ങളില്‍ ഇവരാണ്‌ ശാന്തികഴിക്കുന്നത്‌. കാവില്‍ മൂസ്സതുമാരില്‍ വയസ്സുമൂപ്പുള്ള ആള്‍ക്കു "മൂത്തപിടാരന്‍' എന്ന സ്ഥാനപ്പേര്‌ നല്‌കാറുണ്ട്‌. ഭദ്രകാളിയുടെ തിടമ്പ്‌ എഴുന്നള്ളിക്കുവാനും മറ്റുമുള്ള ചില പ്രത്യേകമായ അവകാശങ്ങള്‍ മൂത്തപിടാരനാണ്‌.
(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)
(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

Current revision as of 09:49, 6 ഓഗസ്റ്റ്‌ 2014

കാവില്‍ മൂസ്സത്‌

കേരളത്തിലെ ഭദ്രകാളിക്കാവുകളില്‍ ശാക്തേയവിധിപ്രകാരം പൂജാദികര്‍മങ്ങള്‍ നടത്തുന്ന ബ്രാഹ്മണര്‍. ഇവരെ "പിടാരന്‍'മാര്‍ എന്നും വിളിക്കാറുണ്ട്‌. ഇവര്‍ കേരള ബ്രാഹ്മണരില്‍പ്പെട്ടവരല്ല. മദ്യമാംസാദികള്‍ ഉപയോഗിച്ചു കാളീപൂജ നടത്തുകയും മധുമാംസാദികള്‍ ഭക്ഷിക്കുകയും ചെയ്യുന്ന പിടാരന്മാര്‍ ബംഗാളില്‍നിന്ന്‌ കേരളത്തില്‍ വന്നുചേര്‍ന്ന ശാക്തേയ ബ്രാഹ്മണരത്ര. മക്കത്തായസമ്പ്രദായക്കാരാണിവര്‍. മറ്റു ബ്രാഹ്മണര്‍ ചെയ്‌തുവരാറുള്ള പുംസവനം, സീമന്തം, ജാതകര്‍മം, അന്നപ്രാശം, ഉപനയനം, സമാവര്‍ത്തനം, വേളി തുടങ്ങിയ ഷോഡശക്രിയകള്‍ (സംസ്‌കാരങ്ങള്‍) കാവില്‍ മൂസ്സതുമാരും ചെയ്‌തുവരാറുണ്ട്‌.

തിരുവര്‍കാട്‌കാവ്‌ (മാടായിക്കാവ്‌), മന്നംപുറത്തുകാവ്‌, കളരിവാതില്‍ക്കല്‍ ക്ഷേത്രം, ലോകനാര്‍കാവ്‌ തുടങ്ങിയ പ്രമുഖ കാളീക്ഷേത്രങ്ങളില്‍ ഇവരാണ്‌ ശാന്തികഴിക്കുന്നത്‌. കാവില്‍ മൂസ്സതുമാരില്‍ വയസ്സുമൂപ്പുള്ള ആള്‍ക്കു "മൂത്തപിടാരന്‍' എന്ന സ്ഥാനപ്പേര്‌ നല്‌കാറുണ്ട്‌. ഭദ്രകാളിയുടെ തിടമ്പ്‌ എഴുന്നള്ളിക്കുവാനും മറ്റുമുള്ള ചില പ്രത്യേകമായ അവകാശങ്ങള്‍ മൂത്തപിടാരനാണ്‌.

(ഡോ. എം.വി. വിഷ്‌ണുനമ്പൂതിരി)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍