This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരുണാകരന്‍ നായര്‍, വെളളംകുളം (1911 - 2000)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

06:21, 1 ഓഗസ്റ്റ്‌ 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)
(മാറ്റം) ←പഴയ രൂപം | ഇപ്പോഴുള്ള രൂപം (മാറ്റം) | പുതിയ രൂപം→ (മാറ്റം)

കരുണാകരന്‍ നായര്‍, വെളളംകുളം (1911 - 2000)

മലയാളസാഹിത്യകാരന്‍. പുളിയേലില്‍ ഗോവിന്ദപ്പിള്ളയുടെയും ശ്രീമതി ലക്ഷ്‌മി അമ്മയുടെയും മകനായി 1911 ഫെ. 17നു കുടമാളൂരില്‍ ജനിച്ചു. മദ്രാസ്‌ സര്‍വകലാശാലയില്‍നിന്നു ബി.എസ്‌സി.; എല്‍.റ്റി.; എം.എഡ്‌. എന്നീ ബിരുദങ്ങള്‍ സമ്പാദിച്ചശേഷം ഇദ്ദേഹം അധ്യാപകവൃത്തിയില്‍ പ്രവേശിച്ചു. വളരെക്കാലം പല സ്‌കൂളുകളിലും പ്രധാനാധ്യാപകനായിരുന്ന ഇദ്ദേഹം ഡി. ഇ.ഒ.; ആര്‍.ഡി.ഡി. എന്നീ നിലകളിലും സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. 1966ല്‍ സര്‍വീസില്‍ നിന്നു വിരമിച്ചു. പ്രൗഢസുന്ദരമായ ഒരു ഗദ്യശൈലിയുടെ ഉടമയായ കരുണാകരന്‍ നായരുടേതായി ബാലവിജ്ഞാനകോശങ്ങളും ഏതാനും ലേഖനങ്ങളും ചെറുകഥാസമാഹാരങ്ങളും ഉണ്ട്‌. ജീവചരിത്രശാഖയിലും ശ്രദ്ധേയങ്ങളായ ചില ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായുണ്ട്‌.

വിജ്ഞാനമണ്ഡലം (കുട്ടികളുടെ എന്‍സൈക്ലോപീഡിയ), കഥാപഞ്ചകം, പ്രബന്‌ധപഞ്ചകം, മഹാത്‌മാഗാന്ധി, ജവഹര്‍ലാല്‍ നെഹ്‌റു, സരോജിനിദേവി, ചില്‍ഡ്രന്‍സ്‌ എന്‍സൈക്ലോപീഡിയ എന്ന ഇംഗ്ലീഷ്‌ ബാലവിജ്ഞാനകോശം തുടങ്ങിയവ ഇദ്ദേഹത്തിന്റെ പ്രധാനപ്പെട്ട കൃതികളാണ്‌. ലൈബ്രറി സയന്‍സില്‍ ഡിപ്ലോമ കരസ്ഥമാക്കിയിട്ടുള്ള കരുണാകരന്‍ നായര്‍ ഇംഗ്ലീഷില്‍ രചിച്ച ലൈബ്രറിസ്‌ ആന്‍ഡ്‌ മാസ്‌ എഡ്യൂക്കേഷന്‍, ലൈബ്രറി മൂവ്‌മെന്റ്‌ ഇന്‍ ട്രാവന്‍കൂര്‍ എന്നീ ഗ്രന്ഥങ്ങള്‍ പ്രസ്‌തുത ശാഖയില്‍ ആധികാരികത അവകാശപ്പെടുന്നവയാണ്‌.

2000, ഫെ. 19ന്‌ ഇദ്ദേഹം നിര്യാതനായി.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍