This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കരകല (ബി.സി.186 - 217)

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കരകല (ബി.സി.186 - 217) == == Caracalla == റോമാ ചക്രവര്‍ത്തി (ഭ.കാ. 211-217). ലുഗ്‌ഡനമില...)
(Caracalla)
 
വരി 1: വരി 1:
== കരകല (ബി.സി.186 - 217) ==
== കരകല (ബി.സി.186 - 217) ==
== Caracalla ==
== Caracalla ==
-
 
+
[[ചിത്രം:Vol6p421_Karakala.jpg|thumb|കരകല]]
റോമാ ചക്രവര്‍ത്തി (ഭ.കാ. 211-217). ലുഗ്‌ഡനമില്‍  (ഫ്രാന്‍സിലെ ലിയോണ്‍), 186 ഏ. 4ന്‌ ലൂഷിയസ്‌ സെപ്‌റ്റിമിയസ്‌ സെവറെസ്സിന്റെ സീമന്തപുത്രനായി ജനിച്ചു. യഥാര്‍ഥനാമം മാര്‍ക്കസ്‌ ഒറീലിയസ്‌ സെവറസ്‌ അന്റോണിനസ്‌ എന്നായിരുന്നു. റൈന്‍ലാന്‍ഡ്‌, ഗോള്‍ തുടങ്ങിയ പ്രദേശങ്ങളിലെ കരകല എന്നു പേരുള്ള ദേശ്യവസ്‌ത്രം സ്ഥിരമായി ധരിച്ചിരുന്നതിനാലാണ്‌ കരകല എന്ന അപരനാമത്തില്‍ അറിയപ്പെട്ടത്‌. കരകല എന്ന ജര്‍മന്‍ ദേശീയവസ്‌ത്രം റോമില്‍ പ്രചരിപ്പിച്ചതും ഇദ്ദേഹമാണ്‌. പിതാവിനോടൊപ്പം പല യുദ്ധങ്ങളിലും കരകല പങ്കെടുത്തിരുന്നു. 211ല്‍ സഹോദരനായ പബ്ലിയസ്‌ സെപ്‌റ്റിമിയസ്‌ ഗെറ്റയോടൊപ്പം സിംഹാസനാരൂഢനായ കരകല അടുത്ത വര്‍ഷം സഹോദരനെ വധിച്ച്‌ ഏകഭരണാധികാരിയായി. ഗെറ്റയെ മാത്രമല്ല; അദ്ദേഹത്തിന്റെ 20,000ത്തോളം വരുന്ന അനുയായികളെയും കരകല കൂട്ടക്കൊല നടത്തിയെന്നു സമകാലീന ചരിത്രകാരനായ ഡോയകാഷ്യന്‍ രേഖപ്പെടത്തിയിട്ടുണ്ട്‌. അടിമകളും കുറ്റവാളികളും ഒഴികെ റോമാസാമ്രാജ്യത്തിലെ ഓരോ പൗരനും പൗരാവകാശം നല്‌കിയ അന്റോനൈന്‍ ഭരണഘടന (Anto-nine Constitution-212) യ്‌ക്ക്‌ രൂപം നല്‌കിയത്‌ കരകലയാണ്‌. ഇങ്ങനെ പൗരത്വം നല്‌കിയതുവഴി സാമ്രാജ്യത്തിന്റെ വരുമാനം വര്‍ധിപ്പിക്കാനും ഇദ്ദേഹത്തിനു കഴിഞ്ഞു. ഇദ്ദേഹത്തിന്റെ ഭരണകാലത്തിന്റെ സിംഹഭാഗവും യുദ്ധങ്ങള്‍ അപഹരിച്ചു. ജര്‍മന്‍കാരുമായുള്ള യുദ്ധ(213)മാണ്‌ ഇതില്‍ പ്രധാനം. പ്രിറ്റോറിയന്‍ ഗാര്‍ഡുകളുടെ പ്രിഫെക്‌ട്‌ ആയിരുന്നു മാര്‍ക്കസ്‌ ഒപ്പൊലിയസ്‌ മക്രിനസ്സിന്റെ നിര്‍ദേശാനുസരണം മെസപ്പൊട്ടേമിയയില്‍ വച്ച്‌, 217 ഏ. 8ന്‌ കരകല വധിക്കപ്പെട്ടു.

Current revision as of 08:52, 26 ജൂണ്‍ 2014

കരകല (ബി.സി.186 - 217)

Caracalla

കരകല

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍