This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കബന്ധന്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കബന്ധന്‍ == രാമായണത്തില്‍ ചിത്രീകരിച്ചിട്ടുള്ള ഭീമാകാരനായ ...)
(കബന്ധന്‍)
 
വരി 2: വരി 2:
== കബന്ധന്‍ ==
== കബന്ധന്‍ ==
-
രാമായണത്തില്‍ ചിത്രീകരിച്ചിട്ടുള്ള ഭീമാകാരനായ ഒരു രാക്ഷസന്‍. രാമായണകഥാകാലത്ത്‌ ദണ്ഡകാരണ്യത്തിലുള്ള മതംഗാശ്രമ പരിസരത്ത്‌ കഴിഞ്ഞുകൂടിയ ഈ രാക്ഷസന്‍ പൂര്‍വജന്മത്തില്‍ ദഌ (ചിലേടത്ത്‌ വിശ്വാവസു എന്നും കാണുന്നു) എന്ന പേരിലുള്ള ഒരു ഗന്ധര്‍വനായിരുന്നു. ബ്രഹ്മാവില്‍ നിന്ന്‌ അമരത്വവരം നേടി അഹങ്കാരത്തോടുകൂടി ഇയാള്‍ ഇന്ദ്രഌമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ദ്രന്റെ വജ്രായുധമേറ്റ്‌ ഇയാളുടെ തല ഉള്‍പ്പെടെയുള്ള പല അവയവങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വലിഞ്ഞുപോയി. വിഷ്‌ണുവിന്റെ അവതാരമായ രാമന്‍ വനവാസകാലത്ത്‌ ശാപമോക്ഷം തരുമെന്ന്‌ അഌഗ്രഹിച്ച്‌ ഇന്ദ്രന്‍ ആഹാര സമ്പാദനത്തിഌ മൂന്നു യോജന വീതമുള്ള രണ്ടു കൈകള്‍ ഇയാള്‍ക്കു നല്‌കി. "വക്ഷസിവദനവും യോജനബാഹുക്കളും' എന്ന്‌ രാമായണത്തില്‍ പറയുന്ന ഈ ജീവി പിന്നീട്‌ "കബന്ധന്‍' (ദഌകബന്ധന്‍ എന്നും) എന്ന പേരിലറിയപ്പെട്ടു (കബന്ധം എന്നാല്‍ തലയില്ലാത്ത ഉടല്‍ എന്നര്‍ഥം). പല മുനിമാരെയും ഉപദ്രവിച്ച്‌ കബന്ധന്‍ വനത്തില്‍ വാഴുമ്പോഴാണ്‌ ജടായുവിന്റെ ശവസംസ്‌കാരം കഴിഞ്ഞ്‌ രാമലക്ഷ്‌മണന്മാര്‍ അവിടെ എത്തിയത് അവരെ രണ്ടു കൈകൊണ്ടും വാരിയെടുത്ത്‌ ഭക്ഷിക്കാന്‍ ഭാവിച്ചപ്പോള്‍ അവര്‍ രാക്ഷസന്റെ കൈകള്‍ രണ്ടും അരിഞ്ഞു വീഴ്‌ത്തി. അങ്ങനെ ശാപമോക്ഷം കിട്ടിയ കബന്ധന്‍ തന്റെ പൂര്‍വചരിത്രം അവരോടു പറയുകയും രാമകാര്യാര്‍ഥം അവരെ സുഗ്രീവസമീപത്തിലേക്കു മാര്‍ഗനിര്‍ദേശം ചെയ്‌തശേഷം തന്റെ ലോകത്തിലേക്ക്‌ മടങ്ങുകയും ചെയ്‌തു.
+
രാമായണത്തില്‍ ചിത്രീകരിച്ചിട്ടുള്ള ഭീമാകാരനായ ഒരു രാക്ഷസന്‍. രാമായണകഥാകാലത്ത്‌ ദണ്ഡകാരണ്യത്തിലുള്ള മതംഗാശ്രമ പരിസരത്ത്‌ കഴിഞ്ഞുകൂടിയ ഈ രാക്ഷസന്‍ പൂര്‍വജന്മത്തില്‍ ദനു (ചിലേടത്ത്‌ വിശ്വാവസു എന്നും കാണുന്നു) എന്ന പേരിലുള്ള ഒരു ഗന്ധര്‍വനായിരുന്നു. ബ്രഹ്മാവില്‍ നിന്ന്‌ അമരത്വവരം നേടി അഹങ്കാരത്തോടുകൂടി ഇയാള്‍ ഇന്ദ്രനുമായി ഏറ്റുമുട്ടിയപ്പോള്‍ ഇന്ദ്രന്റെ വജ്രായുധമേറ്റ്‌ ഇയാളുടെ തല ഉള്‍പ്പെടെയുള്ള പല അവയവങ്ങളും ശരീരത്തിന്റെ പല ഭാഗങ്ങളിലേക്കും വലിഞ്ഞുപോയി. വിഷ്‌ണുവിന്റെ അവതാരമായ രാമന്‍ വനവാസകാലത്ത്‌ ശാപമോക്ഷം തരുമെന്ന്‌ അനുഗ്രഹിച്ച്‌ ഇന്ദ്രന്‍ ആഹാര സമ്പാദനത്തിനു മൂന്നു യോജന വീതമുള്ള രണ്ടു കൈകള്‍ ഇയാള്‍ക്കു നല്‌കി. "വക്ഷസിവദനവും യോജനബാഹുക്കളും' എന്ന്‌ രാമായണത്തില്‍ പറയുന്ന ഈ ജീവി പിന്നീട്‌ "കബന്ധന്‍' (ദനുകബന്ധന്‍ എന്നും) എന്ന പേരിലറിയപ്പെട്ടു (കബന്ധം എന്നാല്‍ തലയില്ലാത്ത ഉടല്‍ എന്നര്‍ഥം). പല മുനിമാരെയും ഉപദ്രവിച്ച്‌ കബന്ധന്‍ വനത്തില്‍ വാഴുമ്പോഴാണ്‌ ജടായുവിന്റെ ശവസംസ്‌കാരം കഴിഞ്ഞ്‌ രാമലക്ഷ്‌മണന്മാര്‍ അവിടെ എത്തിയത് അവരെ രണ്ടു കൈകൊണ്ടും വാരിയെടുത്ത്‌ ഭക്ഷിക്കാന്‍ ഭാവിച്ചപ്പോള്‍ അവര്‍ രാക്ഷസന്റെ കൈകള്‍ രണ്ടും അരിഞ്ഞു വീഴ്‌ത്തി. അങ്ങനെ ശാപമോക്ഷം കിട്ടിയ കബന്ധന്‍ തന്റെ പൂര്‍വചരിത്രം അവരോടു പറയുകയും രാമകാര്യാര്‍ഥം അവരെ സുഗ്രീവസമീപത്തിലേക്കു മാര്‍ഗനിര്‍ദേശം ചെയ്‌തശേഷം തന്റെ ലോകത്തിലേക്ക്‌ മടങ്ങുകയും ചെയ്‌തു.

Current revision as of 10:28, 30 ജൂലൈ 2014

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍