This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കപ്യാര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

16:29, 1 മേയ് 2014-നു ഉണ്ടായിരുന്ന രൂപം സൃഷ്ടിച്ചത്:- Mksol (സംവാദം | സംഭാവനകള്‍)

കപ്യാര്‍

ക്രസ്‌തവ ദേവാലയങ്ങളില്‍ വിശുദ്ധകര്‍മങ്ങള്‍ അഌഷ്‌ഠിക്കുമ്പോള്‍ പുരോഹിതന്റെ സഹായിയായി വര്‍ത്തിക്കുന്ന പരിചാരകന്‍. "കബ്ര' എന്ന സുറിയാനി പദത്തില്‍ നിന്നാണ്‌ ഇതിന്റെ ഉത്‌പത്തി. ഇംഗ്ലീഷ്‌ ഭാഷയില്‍ ഇത്‌ "സെക്‌സ്റ്റണ്‍' (sexton) എന്നു വ്യവഹരിക്കപ്പെടുന്നു. പള്ളിക്കെട്ടിടം, ശ്‌മശാനം, പാത്രങ്ങള്‍, പദവിവസ്‌ത്രങ്ങള്‍ എന്നിവ സൂക്ഷിക്കുക; പള്ളി അടിച്ചുവാരി വൃത്തിയാക്കുക; ഒരു പള്ളിയുടെ അധികാരപരിധിയില്‍പ്പെട്ട ഏതെങ്കിലും വീട്ടില്‍ ജനനമോ മരണമോ വിവാഹം സംബന്ധിച്ച ചടങ്ങുകളോ രോഗമോ ഉണ്ടാകുമ്പോള്‍ ആ വിവരം ഇടവകയിലുള്ള മറ്റാളുകളെ അനൗപചാരികമായി അറിയിക്കുക, ഇടവകയില്‍പ്പെട്ട ഭവനങ്ങളില്‍ നിന്നു പള്ളിയിലേക്കുള്ള വരുമാനം പിരിക്കുക, പള്ളിയില്‍ നിന്നുള്ള അറിയിപ്പുകള്‍ ഇടവകക്കാരെ അറിയിക്കുക എന്നിവയാണ്‌ കപ്യാരുടെ മുഖ്യചുമതലകള്‍. പള്ളിയുടെ "അണ്ടര്‍ടേക്കര്‍' എന്ന നിലയില്‍ യു.എസ്സിലെ ചില പള്ളികളില്‍ ശവസംസ്‌കാര ചടങ്ങുകളുടെ കാര്‍മികത്വവും മേല്‍നോട്ടവും കപ്യാര്‍തന്നെയാണ്‌ നിര്‍വഹിക്കാറുള്ളത്‌.

റോമന്‍ കത്തോലിക്കാപ്പള്ളികളിലും ആംഗ്ലിക്കന്‍ ദേവാലയങ്ങളിലും വിശുദ്ധകര്‍മങ്ങള്‍ അഌഷ്‌ഠിക്കുമ്പോള്‍ മാത്രം പുരോഹിതന്റെ സഹായിയായി കപ്യാരുടെ ജോലികള്‍ നിര്‍വഹിക്കുന്ന ആള്‍ "സാക്രിസ്റ്റന്‍' എന്ന പേരില്‍ അറിയപ്പെടുന്നു. ഇതില്‍ നിന്ന്‌ ഉദ്‌ഭവിച്ച ഒരു ഔദ്യോഗിക സ്ഥാനമാണ്‌ സെക്‌സ്റ്റണ്‍. കപ്യാര്‍ക്കുള്ളതിനെക്കാള്‍ മാന്യമായ പദവിയും സ്ഥാനവുമാണ്‌ സാക്രിസ്റ്റഌള്ളത്‌. യു.എസ്സിലെ പ്രാട്ടസ്റ്റന്റ്‌ പള്ളികളില്‍ പുരോഹിതന്മാരെത്തന്നെയാണ്‌ സാക്രിസ്റ്റന്മാരായി നിയമിക്കാറുള്ളത്‌. പള്ളിയുടെ മേല്‍നോട്ടവും മതപരമായ കാര്യങ്ങളുടെ മുഴുവന്‍ ഉത്തരവാദിത്വവും ഇവരില്‍ നിക്ഷിപ്‌തമാണ്‌. പുരോഹിതന്മാരെ സഹായിക്കുക എന്ന സാക്രിസ്റ്റന്റെ ജോലി സമുദായത്തിലെ മാന്യവ്യക്തികള്‍ക്കും തത്‌കാലത്തേക്ക്‌ നല്‌കാറുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍