This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കഥാപ്രസംഗം

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കഥാപ്രസംഗം)
(കഥാപ്രസംഗം)
വരി 21: വരി 21:
ഹരികഥാകാലക്ഷേപം നടത്തുന്ന കലാകാരന്‍ വേഷ്ടി തറ്റുടുത്തു മേല്‌മുണ്ടും ധരിക്കുന്നു. തലയില്‍ തലപ്പാവും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരിക്കും. മുഖത്തില്‍ ചെറിയ തോതിലുള്ള വേഷവിധാനങ്ങള്‍ (നെറ്റിയില്‍ ഭസ്‌മവും കുങ്കുമപ്പൊട്ടും തൊടുകയും കാതില്‍ കടുക്കന്‍ അണിയുകയും) ചെയ്‌തിരിക്കും. കേരളത്തിലെ കാഥികര്‍ വെള്ള മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ വേഷ്ടിയും ജൂബ്ബയും ആണ്‌ ധരിക്കാറുള്ളത്‌. കൈയില്‍ ചപ്ലാക്കട്ട(നീളത്തിലുള്ള രണ്ടു തടിക്കഷണങ്ങളുടെ അറ്റത്ത്‌ ചിലങ്ക ഘടിപ്പിച്ചിട്ടുള്ള ചെറിയ ഒരു താളവാദ്യം)യും ഉണ്ടായിരിക്കും. ഹാര്‍മോണിയം, തബല, വയലിന്‍, ക്ലാരിനെറ്റ്‌ എന്നീ സംഗീതോപകരണങ്ങള്‍ പശ്ചാത്തലത്തിലും ഉപയോഗിക്കുന്നു.

ആധുനിക കാലത്ത്‌ മതപരമായ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ സാമൂഹികവും, രാഷ്‌ട്രീയവുമായ ആഌകാലിക സംഭവങ്ങളെ അവലംബമാക്കിയുള്ള ഇതിവൃത്തങ്ങള്‍ ഇതില്‍ കടന്നു തുടങ്ങിയിട്ടുണ്ട്‌. മാര്‍ക്കണ്ഡേയചരിതം അവതരിപ്പിച്ചതിഌശേഷം സത്യദേവന്‍ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചു. പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍ ഗാനങ്ങളെഴുതിയ ഈ കഥാപ്രസംഗം കേരളീയരുടെ മുക്തകണ്‌ഠമായ പ്രശംസയ്‌ക്കു പാത്രമായി. ഇതേ ത്തുടര്‍ന്ന്‌ മഹാകവികളായ വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരുടെ പ്രശസ്‌ത കാവ്യങ്ങള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കാഌള്ള ശ്രമങ്ങള്‍ നടന്നു. ഈ രംഗത്ത്‌ തുടര്‍ന്നു വിജയിച്ചത്‌ ശേഖരന്‍ വാധ്യാര്‍, സ്വാമി ബ്രഹ്മവ്രതന്‍, പി.സി. എബ്രഹാം, എം.പി. മന്മഥന്‍, കെ.കെ. വാധ്യാര്‍, കെ.ജി. കേശവപ്പണിര്‍, ജോസഫ്‌ കൈമാപ്പറമ്പന്‍, വി.  സാംബശിവന്‍ എന്നിവരാണ്‌. ഇവര്‍ അവതരിപ്പിച്ച കഥകളില്‍ പ്രധാനപ്പെട്ടവ കരുണ, മഗ്‌ദലനമറിയം, ഭാരതസ്‌ത്രീകള്‍തന്‍ ഭാവശുദ്ധി, ചണ്ഡാലഭിക്ഷുകി, പിംഗള, കൊച്ചുസീത, മിഥ്യാപവാദം, വത്‌സല, രമണന്‍, വാഴക്കുല, ആയിഷ, രക്തകാന്തി മുതലായവ ആയിരുന്നു.

-
 
+
<gallery>
 +
Image:Vol6p223_Kadaikkode Viswambharan.jpg
 +
Image:Vol6p223_Kollam Babu.jpg
 +
Image:Vol6p223_Ayilyam Unnikrishnan.jpg|
 +
Image:Vol6p223_Vasanthakumar Sambasivan.jpg
 +
</gallery>
പ്രശസ്‌തരായ ഇവര്‍ക്കുപുറമേ ജോര്‍ജ്‌ പള്ളിപ്പറമ്പന്‍, ആര്‍.കെ. കൊട്ടാരത്തില്‍, തുറവൂര്‍ രാമചന്ദ്രന്‍, കൃഷ്‌ണപുരം രാഘവന്‍ പിള്ള, സി.ഐ. ഗോപാലപിള്ള, ചേര്‍ത്തല ഭവാനിയമ്മ, അമ്മിണി ബ്രാഹ്മണിയമ്മ, തിരുവല്ല പൊന്നമ്മ എന്നിവരും ഈ രംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീതത്തെക്കാള്‍ സാഹിത്യത്തിഌം കാവ്യാസ്വാദനത്തിഌം പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു കലാപ്രസ്ഥാനമായി കഥാപ്രസംഗത്തെ വികസിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ചവരില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ വി. സാംബശിവനാണ്‌. കഥാകഥനവും അഭിനയവും സാഹിത്യവും കവിതയും സംഗീതവും മത്സരിച്ചു മത്സരിച്ചു നൃത്തം വയ്‌ക്കുന്ന അസുലഭമായ കലാവല്ലഭത്വം സാംബശിവന്റെ കഥാപ്രസംഗത്തിഌണ്ട്‌. ഖണ്ഡകാവ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കഥാപ്രസംഗം ചെറുകഥകളിലേക്കും നോവലുകളിലേക്കും, വിശേഷിച്ച്‌ ഇംഗ്ലീഷ്‌, റഷ്യന്‍, ബംഗാളി നോവലുകളിലേക്കും വ്യാപിപ്പിക്കുന്നതിഌ നാന്ദി കുറിച്ചതു സാംബശിവന്‍ ആണ്‌. കെടാമംഗലം സദാനന്ദഌം ഈ മാര്‍ഗം സ്വീകരിച്ചു മുന്നേറിയിട്ടുണ്ട്‌. നാടകീയമായ കഥാവതരണം, സംഗീതോപകരണങ്ങളുടെ ചിട്ടയോടുകൂടിയുള്ള അകമ്പടി, സാമൂഹ്യ വിമര്‍ശനോന്മുഖമായ നര്‍മാത്മക ആഖ്യാനം എന്നിവ ഇവര്‍ വേദികളില്‍ പ്രഗല്‌ഭമായി പ്രയോഗിച്ചു.

Image:Vol6p223_Thevarthottam Sukumaran.jpg
 +
Image:Vol6p223_Harshakumar. V.jpg
 +
</gallery>
കാപ്പില്‍ നടരാജന്‍, ഓച്ചിറ രാമചന്ദ്രന്‍, കടയ്‌ക്കോട്‌ വിശ്വംഭരന്‍, തേവര്‍തോട്ടം സുകുമാരന്‍, ആലപ്പുഴ അയിഷാ ബീഗം, കളര്‍കോട്‌ ചന്ദ്രവല്ലി തുടങ്ങിയവരായിരുന്നു ഈ തലമുറയില്‍പ്പെട്ട മറ്റു പ്രധാന കാഥികര്‍. കൊല്ലം ബാബു, മണമ്പൂര്‍ രാധാകൃഷ്‌ണന്‍, അയിലം ഉണ്ണികൃഷ്‌ണന്‍, നിരണം രാജന്‍, കായംകുളം വിമല, തൊടിയൂര്‍ വസന്തകുമാരി, വയലാര്‍ ബാബുരാജ്‌, ചിറക്കര സലിം കുമാര്‍, ഇടക്കൊച്ചി സലിം കുമാര്‍, വസന്തകുമാര്‍ സാംബശിവന്‍ തുടങ്ങിയവര്‍ പുതിയ തലമുറയിലെ പ്രമുഖ കാഥികരാണ്‌. ഡി.പി. രാമദാസിന്റെ കഥാപ്രസംഗസരണീ ലക്ഷ്യം (1954), കെ.കെ. വാധ്യാരുടെ കഥാപ്രസംഗം, എന്ത്‌ എന്തിന്‌ എങ്ങനെ? (1957) എന്നിവയാണ്‌ ഈ വിഷയത്തിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍.

05:00, 25 ജൂണ്‍ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കഥാപ്രസംഗം

കേരളത്തില്‍ പ്രചുരപ്രചാരം നേടിയ ഒരു സമകാലീന ജനകീയ ദൃശ്യശ്രാവ്യകലാപ്രസ്ഥാനം. കഥാകാലക്ഷേപം, ഹരികഥാകാലക്ഷേപം, ഹരികഥ, സത്‌കഥാകാലക്ഷേപം എന്നീ പേരുകളിലറിയപ്പെട്ടിരുന്ന ഒരു വാചികാഖ്യാനപദ്ധതിയുടെ നവീനാവിഷ്‌കരണമാണിത്‌. ഒരു കഥ പ്രസംഗരൂപത്തില്‍ അവതരിപ്പിക്കുന്നതിനാലാണ്‌ കഥാപ്രസംഗം എന്ന പേര്‌ ഇതിന്‌ ലഭിച്ചത്‌. തമിഴിലും സംസ്‌കൃതത്തിലും കഥാകാലക്ഷേപം എന്നതിന്‌ ഭഗവത്‌ സ്‌തുതികള്‍ കേട്ടും പറഞ്ഞും സമയം കഴിച്ചുകൂട്ടുക എന്നായിരുന്നു അര്‍ഥകല്‌പന. പാഠകം, ചാക്യാര്‍കൂത്ത്‌, ഹരികഥ എന്നീ കലാരൂപങ്ങളുടെ വിശേഷാംശങ്ങള്‍ ഉള്‍ക്കൊള്ളിച്ചുകൊണ്ടവതരിപ്പിക്കുന്ന കഥാപ്രസംഗകല ഇന്ന്‌ പണ്ഡിതര്‍ക്കും പാമരര്‍ക്കും ഒരുപോലെ ആസ്വാദ്യമായിത്തീര്‍ന്നിട്ടുണ്ട്‌.

ഹരികഥയില്‍ നിന്ന്‌ ആവിര്‍ഭവിച്ച കഥാപ്രസംഗത്തിന്‌ വൈദിക കാലത്തോളം പഴക്കമുണ്ട്‌. മഹാഭാരതവും മറ്റും സൂതന്മാര്‍ രാജാക്കന്മാര്‍ക്കും, ഋഷിമാര്‍ക്കും പറഞ്ഞു കൊടുത്തിട്ടുള്ള കഥകളാണെന്നാണ്‌ വിശ്വസിച്ചുപോരുന്നത്‌. ഇവയില്‍നിന്ന്‌ ഉടലെടുത്തിട്ടുള്ളതാണ്‌ കഥാകാലക്ഷേപം എന്ന കലാപ്രസ്ഥാനം. മഹാരാഷ്‌ട്ര സംസ്ഥാനത്തില്‍ 17-ാം ശ.ത്തില്‍ പ്രചാരത്തിലിരുന്ന ഭക്തിപ്രസ്ഥാനം മറാഠിയിലെ "കീര്‍ത്തന്‍' (കഥാകാലക്ഷേപം) കലാരൂപത്തിന്‌ ജന്മം നല്‌കി. ഉത്തരേന്ത്യയില്‍ നിന്നു ക്രമേണ ആന്ധ്ര, തമിഴ്‌നാട്‌, കേരളം എന്നീ സംസ്ഥാനങ്ങളില്‍ ഈ കലാരൂപം പ്രചാരം നേടിത്തുടങ്ങുകയും യഥാക്രമം ബുറാക്കഥ, ഹരികഥ, കഥാപ്രസംഗം എന്നീ പേരുകളില്‍ വളര്‍ച്ച പ്രാപിക്കുകയുംചെയ്‌തു.

കേരളത്തില്‍ കൂത്ത്‌, പാഠകം എന്നീ പേരുകളില്‍ കഥാപ്രവചനം പ്രചരിച്ചിരുന്നുവെങ്കിലും കഥാപ്രസംഗത്തിന്റെ ജനനം ഹരികഥയില്‍നിന്നാകാനാണ്‌ സാധ്യത. തമിഴ്‌ ഹരികഥകളെ അഌകരിച്ചുകൊണ്ട്‌ മാര്‍ക്കണ്ഡേയചരിതം മലയാളത്തില്‍ ആദ്യമായി (1920) കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിച്ച പ്രശസ്‌ത കാഥികനായ സത്യദേവനാണ്‌ ഈ പ്രസ്ഥാനത്തിന്റെ ജനയിതാവ്‌ എന്നറിയപ്പെടുന്നത്‌. മഹാകവി കുമാരനാശാനാണ്‌ ഇതിലെ സംസ്‌കൃതശ്ലോകങ്ങള്‍ രചിച്ചത്‌. ആദ്യകാലങ്ങളില്‍ മതപരവും ഭക്തിനിര്‍ഭരവുമായ ആശയങ്ങള്‍ ഉള്‍ക്കൊണ്ട കഥകളാണ്‌ കഥാപ്രസംഗത്തിന്‌ തിരഞ്ഞെടുത്തിരുന്നത്‌. രാമായണം, മഹാഭാരതം, ഭാഗവതം മുതലായ പുരാണങ്ങളായിരുന്നു പ്രാധാനാവലംബം. കാഥികന്റെ ഭാഷാചരിത്രജ്ഞാനം, സാഹിത്യരസികത്വം, പ്രഭാഷണചാതുരി, ഗാനാലാപനവൈദഗ്‌ധ്യം എന്നീ സവിശേഷഗുണങ്ങള്‍ പ്രകടിപ്പിക്കുമാറ്‌ ഹൃദ്യശൈലിയിലുള്ള ഗദ്യവും സാഹിത്യഗുണമുള്ള കവിതകളും സംഗീതരസം തുളുമ്പുന്ന ഗാനങ്ങളും ഇതില്‍ ഉള്‍ക്കൊള്ളിക്കേണ്ടതുണ്ട്‌.

കഥാപ്രസംഗത്തിന്റെ ഒരവിഭാജ്യഘടകമാണ്‌ ലഘുവായ അഭിനയം. ആംഗികം (കരചരണവിന്യാസം), വാചികം (സംഭാഷണം), സാത്ത്വികം (രസാവിഷ്‌കരണം) തുടങ്ങിയ അഭിനയത്തിലെ പ്രധാന ഘടകങ്ങള്‍ക്കെല്ലാം കഥാപ്രസംഗത്തില്‍ സമുന്നത സ്ഥാനമുണ്ട്‌. ഹരികഥയിലാണെങ്കില്‍ ആഹാര്യത്തിന്‌ പ്രത്യേക സ്ഥാനമുണ്ട്‌.

ഹരികഥാകാലക്ഷേപം നടത്തുന്ന കലാകാരന്‍ വേഷ്ടി തറ്റുടുത്തു മേല്‌മുണ്ടും ധരിക്കുന്നു. തലയില്‍ തലപ്പാവും കഴുത്തില്‍ രുദ്രാക്ഷമാലയും അണിഞ്ഞിരിക്കും. മുഖത്തില്‍ ചെറിയ തോതിലുള്ള വേഷവിധാനങ്ങള്‍ (നെറ്റിയില്‍ ഭസ്‌മവും കുങ്കുമപ്പൊട്ടും തൊടുകയും കാതില്‍ കടുക്കന്‍ അണിയുകയും) ചെയ്‌തിരിക്കും. കേരളത്തിലെ കാഥികര്‍ വെള്ള മുണ്ടും ഷര്‍ട്ടും അല്ലെങ്കില്‍ വേഷ്ടിയും ജൂബ്ബയും ആണ്‌ ധരിക്കാറുള്ളത്‌. കൈയില്‍ ചപ്ലാക്കട്ട(നീളത്തിലുള്ള രണ്ടു തടിക്കഷണങ്ങളുടെ അറ്റത്ത്‌ ചിലങ്ക ഘടിപ്പിച്ചിട്ടുള്ള ചെറിയ ഒരു താളവാദ്യം)യും ഉണ്ടായിരിക്കും. ഹാര്‍മോണിയം, തബല, വയലിന്‍, ക്ലാരിനെറ്റ്‌ എന്നീ സംഗീതോപകരണങ്ങള്‍ പശ്ചാത്തലത്തിലും ഉപയോഗിക്കുന്നു. ആധുനിക കാലത്ത്‌ മതപരമായ ആശയങ്ങളില്‍ നിന്നും വ്യതിചലിച്ച്‌ സാമൂഹികവും, രാഷ്‌ട്രീയവുമായ ആഌകാലിക സംഭവങ്ങളെ അവലംബമാക്കിയുള്ള ഇതിവൃത്തങ്ങള്‍ ഇതില്‍ കടന്നു തുടങ്ങിയിട്ടുണ്ട്‌. മാര്‍ക്കണ്ഡേയചരിതം അവതരിപ്പിച്ചതിഌശേഷം സത്യദേവന്‍ കുമാരനാശാന്റെ ചണ്ഡാലഭിക്ഷുകി അവതരിപ്പിച്ചു. പണ്ഡിറ്റ്‌ കെ.പി. കറുപ്പന്‍ ഗാനങ്ങളെഴുതിയ ഈ കഥാപ്രസംഗം കേരളീയരുടെ മുക്തകണ്‌ഠമായ പ്രശംസയ്‌ക്കു പാത്രമായി. ഇതേ ത്തുടര്‍ന്ന്‌ മഹാകവികളായ വള്ളത്തോള്‍, ഉള്ളൂര്‍ എന്നിവരുടെ പ്രശസ്‌ത കാവ്യങ്ങള്‍ കഥാപ്രസംഗരൂപത്തില്‍ അവതരിപ്പിക്കാഌള്ള ശ്രമങ്ങള്‍ നടന്നു. ഈ രംഗത്ത്‌ തുടര്‍ന്നു വിജയിച്ചത്‌ ശേഖരന്‍ വാധ്യാര്‍, സ്വാമി ബ്രഹ്മവ്രതന്‍, പി.സി. എബ്രഹാം, എം.പി. മന്മഥന്‍, കെ.കെ. വാധ്യാര്‍, കെ.ജി. കേശവപ്പണിര്‍, ജോസഫ്‌ കൈമാപ്പറമ്പന്‍, വി. സാംബശിവന്‍ എന്നിവരാണ്‌. ഇവര്‍ അവതരിപ്പിച്ച കഥകളില്‍ പ്രധാനപ്പെട്ടവ കരുണ, മഗ്‌ദലനമറിയം, ഭാരതസ്‌ത്രീകള്‍തന്‍ ഭാവശുദ്ധി, ചണ്ഡാലഭിക്ഷുകി, പിംഗള, കൊച്ചുസീത, മിഥ്യാപവാദം, വത്‌സല, രമണന്‍, വാഴക്കുല, ആയിഷ, രക്തകാന്തി മുതലായവ ആയിരുന്നു.

പ്രശസ്‌തരായ ഇവര്‍ക്കുപുറമേ ജോര്‍ജ്‌ പള്ളിപ്പറമ്പന്‍, ആര്‍.കെ. കൊട്ടാരത്തില്‍, തുറവൂര്‍ രാമചന്ദ്രന്‍, കൃഷ്‌ണപുരം രാഘവന്‍ പിള്ള, സി.ഐ. ഗോപാലപിള്ള, ചേര്‍ത്തല ഭവാനിയമ്മ, അമ്മിണി ബ്രാഹ്മണിയമ്മ, തിരുവല്ല പൊന്നമ്മ എന്നിവരും ഈ രംഗത്തു പ്രവര്‍ത്തിച്ചിട്ടുണ്ട്‌. സംഗീതത്തെക്കാള്‍ സാഹിത്യത്തിഌം കാവ്യാസ്വാദനത്തിഌം പ്രാധാന്യം നല്‌കിക്കൊണ്ടുള്ള ഒരു കലാപ്രസ്ഥാനമായി കഥാപ്രസംഗത്തെ വികസിപ്പിച്ചെടുക്കുവാന്‍ ശ്രമിച്ചവരില്‍ മുന്‍പന്തിയില്‍ നില്‌ക്കുന്നത്‌ വി. സാംബശിവനാണ്‌. കഥാകഥനവും അഭിനയവും സാഹിത്യവും കവിതയും സംഗീതവും മത്സരിച്ചു മത്സരിച്ചു നൃത്തം വയ്‌ക്കുന്ന അസുലഭമായ കലാവല്ലഭത്വം സാംബശിവന്റെ കഥാപ്രസംഗത്തിഌണ്ട്‌. ഖണ്ഡകാവ്യങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന കഥാപ്രസംഗം ചെറുകഥകളിലേക്കും നോവലുകളിലേക്കും, വിശേഷിച്ച്‌ ഇംഗ്ലീഷ്‌, റഷ്യന്‍, ബംഗാളി നോവലുകളിലേക്കും വ്യാപിപ്പിക്കുന്നതിഌ നാന്ദി കുറിച്ചതു സാംബശിവന്‍ ആണ്‌. കെടാമംഗലം സദാനന്ദഌം ഈ മാര്‍ഗം സ്വീകരിച്ചു മുന്നേറിയിട്ടുണ്ട്‌. നാടകീയമായ കഥാവതരണം, സംഗീതോപകരണങ്ങളുടെ ചിട്ടയോടുകൂടിയുള്ള അകമ്പടി, സാമൂഹ്യ വിമര്‍ശനോന്മുഖമായ നര്‍മാത്മക ആഖ്യാനം എന്നിവ ഇവര്‍ വേദികളില്‍ പ്രഗല്‌ഭമായി പ്രയോഗിച്ചു.

കാപ്പില്‍ നടരാജന്‍, ഓച്ചിറ രാമചന്ദ്രന്‍, കടയ്‌ക്കോട്‌ വിശ്വംഭരന്‍, തേവര്‍തോട്ടം സുകുമാരന്‍, ആലപ്പുഴ അയിഷാ ബീഗം, കളര്‍കോട്‌ ചന്ദ്രവല്ലി തുടങ്ങിയവരായിരുന്നു ഈ തലമുറയില്‍പ്പെട്ട മറ്റു പ്രധാന കാഥികര്‍. കൊല്ലം ബാബു, മണമ്പൂര്‍ രാധാകൃഷ്‌ണന്‍, അയിലം ഉണ്ണികൃഷ്‌ണന്‍, നിരണം രാജന്‍, കായംകുളം വിമല, തൊടിയൂര്‍ വസന്തകുമാരി, വയലാര്‍ ബാബുരാജ്‌, ചിറക്കര സലിം കുമാര്‍, ഇടക്കൊച്ചി സലിം കുമാര്‍, വസന്തകുമാര്‍ സാംബശിവന്‍ തുടങ്ങിയവര്‍ പുതിയ തലമുറയിലെ പ്രമുഖ കാഥികരാണ്‌. ഡി.പി. രാമദാസിന്റെ കഥാപ്രസംഗസരണീ ലക്ഷ്യം (1954), കെ.കെ. വാധ്യാരുടെ കഥാപ്രസംഗം, എന്ത്‌ എന്തിന്‌ എങ്ങനെ? (1957) എന്നിവയാണ്‌ ഈ വിഷയത്തിലെ പ്രാമാണിക ഗ്രന്ഥങ്ങള്‍.

1966ല്‍ സ്ഥാപിക്കപ്പെട്ട കേരള കാഥിക പരിഷത്തിന്റെ പ്രവര്‍ത്തനം നിലച്ചതിഌ ശേഷം പുരോഗമന കഥാപ്രസംഗകലാസംഘടന, കഥാപ്രസംഗ കലാസംഘടന തുടങ്ങിയ പ്രസ്ഥാനങ്ങള്‍ ഈ രംഗത്ത്‌ രൂപം കൊണ്ടിട്ടുണ്ട്‌. കേരള സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിന്‍ കീഴില്‍ തിരുവനന്തപുരം എസ്‌.എം.വി. ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ 1990 മുതല്‍ ഒരു കഥാപ്രസംഗ പരിശീലന കേന്ദ്രം പ്രവര്‍ത്തിച്ചുവരുന്നു. കഥാപ്രസംഗകലയുടെ വളര്‍ച്ചയില്‍ ദൃശ്യശ്രാവ്യ മാധ്യമങ്ങളും കലാസാംസ്‌കാരിക സംഘടനകളും സംസ്ഥാന വിനോദസഞ്ചാര വകുപ്പും ഗണ്യമായ പങ്കു വഹിച്ചിട്ടുണ്ട്‌. ആരോഗ്യ വകുപ്പും സംസ്ഥാന എയ്‌ഡ്‌സ്‌ കണ്‍ട്രാള്‍ സൊസൈറ്റിയും ബോധവത്‌കരണത്തിഌവേണ്ടി കഥാപ്രസംഗകലയെ ഉപയോഗപ്പെടുത്തിവരുന്നു. നോ: കഥാകാലക്ഷേപം; ഹരികഥ

(പ്രാഫ. കടയ്‌ക്കോടു വിശ്വംഭരന്‍; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍