This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കത്തിയവാഡ്‌

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(Kathiawad)
(Kathiawad)
വരി 7: വരി 7:
ഇന്ത്യയുടെ പശ്ചിമതീരത്തുള്ള ഉപദ്വീപ്‌. ഗുജറാത്ത്‌ സംസ്ഥാനത്തില്‍ അറബിക്കടലിന്റെ തീരത്ത്‌ വടക്ക്‌ കച്ച്‌ ഉള്‍ക്കടലിഌം തെ. കിഴക്ക്‌ കാംബേ ഉള്‍ക്കടലിഌം ഇടയ്‌ക്കായി സ്ഥിതിചെയ്യുന്നു. ഗുജറാത്തിലെ ജാംനഗര്‍, ജൂനാഗഢ്‌, അമ്‌രേലി, ഭവ്‌നഗര്‍, രാജ്‌കോട്ട്‌ എന്നീ ജില്ലകളും അഹമ്മദാബാദ്‌, സുരേന്ദ്രനഗര്‍ എന്നീ ജില്ലകളുടെ പശ്ചിമാര്‍ധങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഉപദ്വീപിന്റെ വിസ്‌തൃതി സു. 62, 000 ച.കി.മീ. ആണ്‌. വ.കിഴക്ക്‌ കച്ചിലെ ചതുപ്പു(Rann of Cutch)കളാലും, കിഴക്ക്‌ സബര്‍മതിയാലും അതിന്റെ പോഷകനദികളാലും വന്‍കരയില്‍ നിന്ന്‌ ഏതാണ്ട്‌ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഉപദ്വീപിന്‌ മൂന്ന്‌ വശങ്ങളിലുമായി 900 കി.മീ.ഓളം ദൂരം കടല്‍ത്തീരമുണ്ട്‌. കത്തിയവാഡിന്റെ പരമാവധി നീളം 400 കി.മീ.ഉം വീതി 275 കി.മീ.ഉം ആണ്‌.

-
ഡെക്കാണ്‍ ട്രാപ്പിന്റെ ഭാഗമായ കത്തിയവാഡിന്റെ ഏറിയഭാഗവും സമുദ്രനിരപ്പില്‍ നിന്ന്‌ 175 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണെങ്കിലും ഭൂപ്രകൃതിപരമായി ഈ ഉപദ്വീപ്‌ നിമ്‌നോന്നതമാണ്‌. മധ്യഭാഗത്തായുള്ള ഗിര്‍നാര്‍ മലകളുടെ കൂടിയ ഉയരം 1,117 മീ. ആണ്‌. ഇതിഌ തെക്കുള്ള ഗീര്‍വനങ്ങള്‍ ഇന്ത്യയിലെ പ്രസിദ്ധവന്യമൃഗസംരക്ഷണ കേന്ദ്രമാണ്‌. വ. കിഴക്കു നിന്ന്‌ ഉപദ്വീപിലേക്കു വ്യാപിച്ചുകിടക്കുന്ന മണല്‍ക്കല്ലു നിക്ഷേപങ്ങള്‍ നെടുനാളായുള്ള അപക്ഷയഅപരദനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. ഇങ്ങനെ രൂപംകൊണ്ട പാറക്കെട്ടുകള്‍ നിറഞ്ഞ മലമടക്കുകളും മണല്‍ നിറഞ്ഞ താഴ്‌വാരങ്ങളും കാരണം, കൃഷിയോഗ്യമായ പ്രദേശം ഇവിടെ കുറവാണ്‌. ഉപദ്വീപിന്റെ പശ്ചിമതടത്തില്‍ നിന്ന്‌ ഉത്‌ഖനനം ചെയ്യപ്പെടുന്ന മണല്‍ക്കല്ല്‌ നിര്‍മാണാവശ്യങ്ങള്‍ക്കായി വ്യാപകമായുപയോഗിക്കപ്പെടുന്നു; "പോര്‍ബന്തര്‍പ്പാറ'യെന്ന പേരിലറിയപ്പെടുന്ന ഇവ വായൂഢ നിക്ഷേപങ്ങളാണ്‌. ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചുണ്ണാമ്പുകല്ല്‌, കളിമണ്ണ്‌ എന്നിവ കൂടിക്കലര്‍ന്നും തെക്കും തെ. കിഴക്കും ഭാഗങ്ങളില്‍ വലുതായ തോതില്‍ എക്കല്‍ മണ്ണ്‌ അടിഞ്ഞുകൂടിയും കാണപ്പെടുന്നു.
+
ഡെക്കാണ്‍ ട്രാപ്പിന്റെ ഭാഗമായ കത്തിയവാഡിന്റെ ഏറിയഭാഗവും സമുദ്രനിരപ്പില്‍ നിന്ന്‌ 175 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണെങ്കിലും ഭൂപ്രകൃതിപരമായി ഈ ഉപദ്വീപ്‌ നിമ്‌നോന്നതമാണ്‌. മധ്യഭാഗത്തായുള്ള ഗിര്‍നാര്‍ മലകളുടെ കൂടിയ ഉയരം 1,117 മീ. ആണ്‌. ഇതിനു തെക്കുള്ള ഗീര്‍വനങ്ങള്‍ ഇന്ത്യയിലെ പ്രസിദ്ധവന്യമൃഗസംരക്ഷണ കേന്ദ്രമാണ്‌. വ. കിഴക്കു നിന്ന്‌ ഉപദ്വീപിലേക്കു വ്യാപിച്ചുകിടക്കുന്ന മണല്‍ക്കല്ലു നിക്ഷേപങ്ങള്‍ നെടുനാളായുള്ള അപക്ഷയഅപരദനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. ഇങ്ങനെ രൂപംകൊണ്ട പാറക്കെട്ടുകള്‍ നിറഞ്ഞ മലമടക്കുകളും മണല്‍ നിറഞ്ഞ താഴ്‌വാരങ്ങളും കാരണം, കൃഷിയോഗ്യമായ പ്രദേശം ഇവിടെ കുറവാണ്‌. ഉപദ്വീപിന്റെ പശ്ചിമതടത്തില്‍ നിന്ന്‌ ഉത്‌ഖനനം ചെയ്യപ്പെടുന്ന മണല്‍ക്കല്ല്‌ നിര്‍മാണാവശ്യങ്ങള്‍ക്കായി വ്യാപകമായുപയോഗിക്കപ്പെടുന്നു; "പോര്‍ബന്തര്‍പ്പാറ'യെന്ന പേരിലറിയപ്പെടുന്ന ഇവ വായൂഢ നിക്ഷേപങ്ങളാണ്‌. ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചുണ്ണാമ്പുകല്ല്‌, കളിമണ്ണ്‌ എന്നിവ കൂടിക്കലര്‍ന്നും തെക്കും തെ. കിഴക്കും ഭാഗങ്ങളില്‍ വലുതായ തോതില്‍ എക്കല്‍ മണ്ണ്‌ അടിഞ്ഞുകൂടിയും കാണപ്പെടുന്നു.
[[ചിത്രം:Vol6p17_dwaraka temple.jpg|thumb|ദ്വാരകയിലെ ദ്വാരകാധീശ്വര ക്ഷേത്രം]]

മിക്ക നദികളിലും മഴക്കാലത്തുമാത്രമാണ്‌ നീരൊഴുക്കുള്ളത്‌. വരണ്ട ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായ ഉപദ്വീപില്‍ എല്ലാക്കൊല്ലവും ഒരേ നിരക്കിലുള്ള വര്‍ഷപാതം ലഭിക്കാറില്ല. ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള മണല്‍നിക്ഷേപങ്ങള്‍ മൂലം ഇവിടെ അത്യുഷ്‌ണം അഌഭവപ്പെടുന്നു. കടലോരങ്ങളിലെ കണ്ടല്‍ വനങ്ങളും ഉള്‍ഭാഗങ്ങളിലെ ഉഷ്‌ണമേഖലാമുള്‍ക്കാടുകളും ഉള്‍ക്കൊള്ളുന്നതാണ്‌ നൈസര്‍ഗിക സസ്യജാലം. കേസരമില്ലാത്ത ഇനം സിംഹങ്ങള്‍ വിരളമായിട്ടെങ്കിലും ഭൂമുഖത്തവശേഷിക്കുന്നത്‌ ഗീര്‍വനങ്ങളിലാണ്‌.
+
മിക്ക നദികളിലും മഴക്കാലത്തുമാത്രമാണ്‌ നീരൊഴുക്കുള്ളത്‌. വരണ്ട ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായ ഉപദ്വീപില്‍ എല്ലാക്കൊല്ലവും ഒരേ നിരക്കിലുള്ള വര്‍ഷപാതം ലഭിക്കാറില്ല. ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള മണല്‍നിക്ഷേപങ്ങള്‍ മൂലം ഇവിടെ അത്യുഷ്‌ണം അനുഭവപ്പെടുന്നു. കടലോരങ്ങളിലെ കണ്ടല്‍ വനങ്ങളും ഉള്‍ഭാഗങ്ങളിലെ ഉഷ്‌ണമേഖലാമുള്‍ക്കാടുകളും ഉള്‍ക്കൊള്ളുന്നതാണ്‌ നൈസര്‍ഗിക സസ്യജാലം. കേസരമില്ലാത്ത ഇനം സിംഹങ്ങള്‍ വിരളമായിട്ടെങ്കിലും ഭൂമുഖത്തവശേഷിക്കുന്നത്‌ ഗീര്‍വനങ്ങളിലാണ്‌.
ചരിത്രം. ബി.സി. 3-ാം സഹസ്രാബ്‌ദം മുതല്‍ക്കേ പ്രസിദ്ധിപെറ്റിരുന്ന ഈ ഉപദ്വീപ്‌ ദ്വാരക, പ്രഭാസതീര്‍ഥം, രൈവതകം തുടങ്ങിയ പൗരാണിക നഗരങ്ങളുടെ സങ്കേതമെന്ന നിലയ്‌ക്ക്‌ ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലമാണ്‌. ഇതിനാലാകാം ഉപദ്വീപിന്‌ സുരാഷ്‌ട്രം എന്നു പേരുണ്ടായത്‌. ഹാരപ്പയിലേതിനോടു സാദൃശ്യം പുലര്‍ത്തുന്ന പല സാംസ്‌കാരികാവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്‌. പ്രസിദ്ധമായ സോമനാഥക്ഷേത്രം ഇവിടെയാണ്‌.

വരി 15: വരി 15:
89 ശ.ങ്ങളില്‍ തുടര്‍ച്ചയായി മുസ്‌ലിം ആക്രമണങ്ങള്‍ക്ക്‌ വിധേയമായിരുന്ന ഈ ഉപദ്വീപ്‌ 1024ല്‍ മുഹമ്മദ്‌ഗസ്‌നിയുടെ പിടിയിലായി. ഗസ്‌നി സോമനാഥക്ഷേത്രം കൊള്ളചെയ്‌തു നശിപ്പിച്ചു. തുടര്‍ന്ന്‌ മുഗള്‍ ഭരണത്തിന്‍ കീഴിലായ കത്തിയവാഡ്‌ മൂന്നാം മറാത്താ യുദ്ധാനന്തരം (1820) ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ലയിച്ചു.

1948 ഡി. 31ഌ ജൂനഗഢും സമീപസ്ഥ നാട്ടുരാജ്യങ്ങളും ചേര്‍ത്ത്‌ കത്തിയവാഡ്‌ ഐക്യസംസ്‌ഥാനം രൂപീകൃതമായി.  
+
1948 ഡി. 31നു ജൂനഗഢും സമീപസ്ഥ നാട്ടുരാജ്യങ്ങളും ചേര്‍ത്ത്‌ കത്തിയവാഡ്‌ ഐക്യസംസ്‌ഥാനം രൂപീകൃതമായി.  
1956ല്‍ ഇത്‌ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായെങ്കിലും 1960 മേയ്‌ മാസത്തിലുണ്ടായ പുനഃക്രമീകരണത്തെത്തുടര്‍ന്ന്‌ ഗുജറാത്തിനോടു ചേര്‍ക്കപ്പെട്ടു.  

10:07, 31 ജൂലൈ 2014-നു നിലവിലുണ്ടായിരുന്ന രൂപം

കത്തിയവാഡ്‌

Kathiawad

പോർബന്ദറിലെ കീർത്തിമന്ദിർ; ഇവിടെയാണ്‌ ഗാന്ധിജി ജനിച്ചത്‌

ഇന്ത്യയുടെ പശ്ചിമതീരത്തുള്ള ഉപദ്വീപ്‌. ഗുജറാത്ത്‌ സംസ്ഥാനത്തില്‍ അറബിക്കടലിന്റെ തീരത്ത്‌ വടക്ക്‌ കച്ച്‌ ഉള്‍ക്കടലിഌം തെ. കിഴക്ക്‌ കാംബേ ഉള്‍ക്കടലിഌം ഇടയ്‌ക്കായി സ്ഥിതിചെയ്യുന്നു. ഗുജറാത്തിലെ ജാംനഗര്‍, ജൂനാഗഢ്‌, അമ്‌രേലി, ഭവ്‌നഗര്‍, രാജ്‌കോട്ട്‌ എന്നീ ജില്ലകളും അഹമ്മദാബാദ്‌, സുരേന്ദ്രനഗര്‍ എന്നീ ജില്ലകളുടെ പശ്ചിമാര്‍ധങ്ങളും ഉള്‍ക്കൊള്ളുന്ന ഈ ഉപദ്വീപിന്റെ വിസ്‌തൃതി സു. 62, 000 ച.കി.മീ. ആണ്‌. വ.കിഴക്ക്‌ കച്ചിലെ ചതുപ്പു(Rann of Cutch)കളാലും, കിഴക്ക്‌ സബര്‍മതിയാലും അതിന്റെ പോഷകനദികളാലും വന്‍കരയില്‍ നിന്ന്‌ ഏതാണ്ട്‌ ഒറ്റപ്പെട്ടു കിടക്കുന്ന ഈ ഉപദ്വീപിന്‌ മൂന്ന്‌ വശങ്ങളിലുമായി 900 കി.മീ.ഓളം ദൂരം കടല്‍ത്തീരമുണ്ട്‌. കത്തിയവാഡിന്റെ പരമാവധി നീളം 400 കി.മീ.ഉം വീതി 275 കി.മീ.ഉം ആണ്‌.

ഡെക്കാണ്‍ ട്രാപ്പിന്റെ ഭാഗമായ കത്തിയവാഡിന്റെ ഏറിയഭാഗവും സമുദ്രനിരപ്പില്‍ നിന്ന്‌ 175 മീ.ല്‍ കുറഞ്ഞ ഉയരത്തിലാണെങ്കിലും ഭൂപ്രകൃതിപരമായി ഈ ഉപദ്വീപ്‌ നിമ്‌നോന്നതമാണ്‌. മധ്യഭാഗത്തായുള്ള ഗിര്‍നാര്‍ മലകളുടെ കൂടിയ ഉയരം 1,117 മീ. ആണ്‌. ഇതിനു തെക്കുള്ള ഗീര്‍വനങ്ങള്‍ ഇന്ത്യയിലെ പ്രസിദ്ധവന്യമൃഗസംരക്ഷണ കേന്ദ്രമാണ്‌. വ. കിഴക്കു നിന്ന്‌ ഉപദ്വീപിലേക്കു വ്യാപിച്ചുകിടക്കുന്ന മണല്‍ക്കല്ലു നിക്ഷേപങ്ങള്‍ നെടുനാളായുള്ള അപക്ഷയഅപരദനങ്ങള്‍ക്കു വിധേയമായിട്ടുണ്ട്‌. ഇങ്ങനെ രൂപംകൊണ്ട പാറക്കെട്ടുകള്‍ നിറഞ്ഞ മലമടക്കുകളും മണല്‍ നിറഞ്ഞ താഴ്‌വാരങ്ങളും കാരണം, കൃഷിയോഗ്യമായ പ്രദേശം ഇവിടെ കുറവാണ്‌. ഉപദ്വീപിന്റെ പശ്ചിമതടത്തില്‍ നിന്ന്‌ ഉത്‌ഖനനം ചെയ്യപ്പെടുന്ന മണല്‍ക്കല്ല്‌ നിര്‍മാണാവശ്യങ്ങള്‍ക്കായി വ്യാപകമായുപയോഗിക്കപ്പെടുന്നു; "പോര്‍ബന്തര്‍പ്പാറ'യെന്ന പേരിലറിയപ്പെടുന്ന ഇവ വായൂഢ നിക്ഷേപങ്ങളാണ്‌. ഉപദ്വീപിന്റെ കിഴക്കും പടിഞ്ഞാറും ഭാഗങ്ങളില്‍ ചുണ്ണാമ്പുകല്ല്‌, കളിമണ്ണ്‌ എന്നിവ കൂടിക്കലര്‍ന്നും തെക്കും തെ. കിഴക്കും ഭാഗങ്ങളില്‍ വലുതായ തോതില്‍ എക്കല്‍ മണ്ണ്‌ അടിഞ്ഞുകൂടിയും കാണപ്പെടുന്നു.

ദ്വാരകയിലെ ദ്വാരകാധീശ്വര ക്ഷേത്രം

മിക്ക നദികളിലും മഴക്കാലത്തുമാത്രമാണ്‌ നീരൊഴുക്കുള്ളത്‌. വരണ്ട ഉഷ്‌ണകാലാവസ്ഥയ്‌ക്കധീനമായ ഉപദ്വീപില്‍ എല്ലാക്കൊല്ലവും ഒരേ നിരക്കിലുള്ള വര്‍ഷപാതം ലഭിക്കാറില്ല. ഏറിയ പങ്കും വ്യാപിച്ചിട്ടുള്ള മണല്‍നിക്ഷേപങ്ങള്‍ മൂലം ഇവിടെ അത്യുഷ്‌ണം അനുഭവപ്പെടുന്നു. കടലോരങ്ങളിലെ കണ്ടല്‍ വനങ്ങളും ഉള്‍ഭാഗങ്ങളിലെ ഉഷ്‌ണമേഖലാമുള്‍ക്കാടുകളും ഉള്‍ക്കൊള്ളുന്നതാണ്‌ നൈസര്‍ഗിക സസ്യജാലം. കേസരമില്ലാത്ത ഇനം സിംഹങ്ങള്‍ വിരളമായിട്ടെങ്കിലും ഭൂമുഖത്തവശേഷിക്കുന്നത്‌ ഗീര്‍വനങ്ങളിലാണ്‌.

ചരിത്രം. ബി.സി. 3-ാം സഹസ്രാബ്‌ദം മുതല്‍ക്കേ പ്രസിദ്ധിപെറ്റിരുന്ന ഈ ഉപദ്വീപ്‌ ദ്വാരക, പ്രഭാസതീര്‍ഥം, രൈവതകം തുടങ്ങിയ പൗരാണിക നഗരങ്ങളുടെ സങ്കേതമെന്ന നിലയ്‌ക്ക്‌ ഹിന്ദുക്കളുടെ ഒരു പുണ്യസ്ഥലമാണ്‌. ഇതിനാലാകാം ഉപദ്വീപിന്‌ സുരാഷ്‌ട്രം എന്നു പേരുണ്ടായത്‌. ഹാരപ്പയിലേതിനോടു സാദൃശ്യം പുലര്‍ത്തുന്ന പല സാംസ്‌കാരികാവശിഷ്ടങ്ങളും ഇവിടെനിന്നു കണ്ടെടുത്തിട്ടുണ്ട്‌. പ്രസിദ്ധമായ സോമനാഥക്ഷേത്രം ഇവിടെയാണ്‌. മഗധ ചക്രവര്‍ത്തിയായിരുന്ന ചന്ദ്രഗുപ്‌തമൗര്യന്റെ സാമ്രാജ്യത്തില്‍പ്പെട്ടിരുന്ന സുരാഷ്‌ട്രത്തില്‍ പേര്‍ഷ്യന്‍ ധനികനായ തുഷസ്‌പായെ ഭരണപ്രതിനിധിയായി വാഴിച്ചിരുന്നുവെന്ന്‌ മെഗസ്‌തനീസ്‌ വിവരിച്ചിട്ടുണ്ട്‌. ഉപദ്വീപിലെ ഗിര്‍നാറി(Girnar)ല്‍ നിന്ന്‌ അശോക ചക്രവര്‍ത്തിയുടെ ശിലാശാസനങ്ങളും കണ്ടെത്തിയിട്ടുണ്ട്‌. അലക്‌സാണ്ടര്‍, മെനാന്‍ഡര്‍ എന്നീ ഗ്രീക്ക്‌ ചക്രവര്‍ത്തിമാരുടെ കീഴിലായിരുന്ന കത്തിയവാഡ്‌ തുടര്‍ന്ന്‌ ശകന്മാരുടെ അധീനതയിലായി. ഉജ്ജയ്‌നി ആസ്ഥാനമാക്കി വാണിരുന്ന ഏറ്റവും ശക്തനായ ശകരാജാവായ രുദ്രദാമന്റെ (ഭ.കാ.എ.ഡി. 130150) സുപ്രസിദ്ധമായ ഗിര്‍നാര്‍ ശാസനം ഇന്ത്യാചരിത്ര പഠനത്തിലെ ഒരമൂല്യരേഖയാണ്‌.ഗുപ്‌ത സാമ്രാജ്യകാലത്ത്‌ മഗധ ഭരിച്ചിരുന്ന ചന്ദ്രഗുപ്‌തന്‍ II (ഭ.കാ. 380413) ശകന്മാരില്‍ നിന്ന്‌ സുരാഷ്‌ട്രയുടെ ഭാഗങ്ങളും പശ്ചിമമാള്‍വയും കൈക്കലാക്കി. സ്‌കന്ദഗുപ്‌തന്‍ കത്തിയവാഡ്‌ കീഴടക്കിയതായി ജൂനാഗഢ്‌ ലിഖിതം വ്യക്തമാക്കുന്നു. തുടര്‍ന്ന്‌ വലഭി തലസ്ഥാനമാക്കി മൈത്രയവംശവും ഇവിടം ഭരിച്ചിരുന്നു. മൈത്രയരില്‍ നിന്ന്‌ ഹര്‍ഷവര്‍ധന്‍ എ.ഡി. 64044 കാലത്ത്‌ കത്തിയവാഡ്‌ അധീനപ്പെടുത്തി.

89 ശ.ങ്ങളില്‍ തുടര്‍ച്ചയായി മുസ്‌ലിം ആക്രമണങ്ങള്‍ക്ക്‌ വിധേയമായിരുന്ന ഈ ഉപദ്വീപ്‌ 1024ല്‍ മുഹമ്മദ്‌ഗസ്‌നിയുടെ പിടിയിലായി. ഗസ്‌നി സോമനാഥക്ഷേത്രം കൊള്ളചെയ്‌തു നശിപ്പിച്ചു. തുടര്‍ന്ന്‌ മുഗള്‍ ഭരണത്തിന്‍ കീഴിലായ കത്തിയവാഡ്‌ മൂന്നാം മറാത്താ യുദ്ധാനന്തരം (1820) ബ്രിട്ടീഷ്‌ ഇന്ത്യയില്‍ ലയിച്ചു. 1948 ഡി. 31നു ജൂനഗഢും സമീപസ്ഥ നാട്ടുരാജ്യങ്ങളും ചേര്‍ത്ത്‌ കത്തിയവാഡ്‌ ഐക്യസംസ്‌ഥാനം രൂപീകൃതമായി. 1956ല്‍ ഇത്‌ ബോംബെ സംസ്ഥാനത്തിന്റെ ഭാഗമായെങ്കിലും 1960 മേയ്‌ മാസത്തിലുണ്ടായ പുനഃക്രമീകരണത്തെത്തുടര്‍ന്ന്‌ ഗുജറാത്തിനോടു ചേര്‍ക്കപ്പെട്ടു.

സമ്പദ്‌വ്യവസ്ഥ. ഉപദ്വീപിലെ പ്രതികൂല കാലാവസ്ഥയും ഫലപുഷ്ടിയില്ലാത്ത മണ്ണും കാരണം കാര്‍ഷിക പുരോഗതി നേടാനാകാത്ത സ്ഥിതിയാണ്‌ ഇവിടെ ഉള്ളത്‌. നദീതടങ്ങളില്‍ മാത്രമായുള്ള കൃഷിയിടങ്ങളിലെ മുഖ്യവിള പരുത്തിയാണ്‌. വനങ്ങള്‍ ഒരളവുവരെ ഈ മേഖലയെ സമ്പദ്‌പ്രധാനമാക്കുന്നുണ്ട്‌. ചുണ്ണാമ്പു കല്ലും തീരപ്രദേശങ്ങളില്‍ സുലഭമായുള്ള ഉപ്പും ആണ്‌ ഉപദ്വീപിലെ മുഖ്യ ഉത്‌പന്നങ്ങള്‍.

ഉപദ്വീപിലെ മുഖ്യപട്ടണങ്ങള്‍ രാജ്‌കോട്ട്‌, ജാംനഗര്‍, ജൂനഗഢ്‌, മോര്‍വി, ഗോണ്ടല്‍, ധൊരാജി എന്നിവയാണ്‌; കച്ച്‌ ഉള്‍ക്കടല്‍ത്തീരത്തെ ഓഖ, ദ്വാരക; അറബിക്കടല്‍ത്തീരത്തെ പോര്‍ബന്ദര്‍, മാങ്‌ഗ്രില്‍, സോമനാഥ്‌, ദിയൂ (കേന്ദ്രഭരണപ്രദേശം); കാംബേ ഉള്‍ക്കടല്‍ത്തീരത്തെ ഭവ്‌നഗര്‍, മഹൂവ എന്നിവയാണ്‌ ഇവിടത്തെ തുറമുഖങ്ങള്‍. ജനസംഖ്യാപരമായി രാജ്‌കോട്ടും, സാംസ്‌കാരികമായി മോര്‍വിയുമാണ്‌ ഏറ്റവും മുന്നില്‍ നില്‌ക്കുന്ന പട്ടണങ്ങള്‍. രാഷ്‌ട്രപിതാവിന്റെ ജന്മസ്ഥലമായ പോര്‍ബന്ദറില്‍ ബൃഹത്തായ ഒരു ഗാന്ധിസ്‌മാരകമ ന്ദിരം നിലകൊള്ളുന്നു.

(സി.വി. മറിയാമ്മ; സ.പ.)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍