This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കണ്ണന്‍ നമ്പ്യാര്‍ (1902 )

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

കണ്ണന്‍ നമ്പ്യാര്‍ (1902 )

കേരളത്തിലെ സുപ്രസിദ്ധനായ തെയ്യം പാട്ടുകാരന്‍. 1902ലാണ്‌ ജനനം. സ്വന്തം അമ്മാവന്മാരായ കൃഷ്‌ണന്‍ നമ്പ്യാര്‍, അനന്തന്‍ നമ്പ്യാര്‍ എന്നിവരില്‍ നിന്നു കുലവൃത്തിയായ തെയ്യം പാട്ടും കളമെഴുത്തും അഭ്യസിച്ചു. ചെറുപ്പം മുതല്‍ക്കുതന്നെ ഇദ്ദേഹം മാടന്‍കോവിലുകളിലും ദേവീക്ഷേത്രങ്ങളിലും മറ്റും തെയ്യം പാട്ടുകള്‍ പാടിവന്നിരുന്നു. ഏകദേശം അറുപതോളം ക്ഷേത്രങ്ങളില്‍ തുടര്‍ച്ചയായി "തെയ്യംപാട്ട്‌' അവതരിപ്പിച്ചിട്ടുണ്ട്‌. "യാഴ്‌' എന്ന പേരിലറിയപ്പെടുന്ന ഇരട്ടക്കമ്പി വീണയും കൈമണിയും ആണ്‌ പശ്ചാത്തല ഉപകരണങ്ങള്‍.

ചുവര്‍ച്ചിത്രങ്ങള്‍ വരയ്‌ക്കുന്നതിലും ഇദ്ദേഹം പ്രഗല്‌ഭനാണ്‌. കളമെഴുത്തിന്‌ ഭദ്രകാളി, ശാസ്‌താവ്‌ എന്നീ ദേവീദേവന്മാരുടെ ചിത്രങ്ങള്‍ പഞ്ചവര്‍ണച്ചായങ്ങള്‍ ഉപയോഗിച്ച്‌ ഇദ്ദേഹം വരച്ചിരുന്നു. ഊര്‍പ്പഴശ്ശി ദൈവത്താര്‍, വൈരീഘാതകന്‍, രുധിരപ്പുലനമ്മ മുതലായ ദേവതകളുടെ ചിത്രങ്ങളും മനോജ്ഞമായ രീതിയില്‍ ഇദ്ദേഹം ആലേഖനം ചെയ്‌തിരുന്നു. കളമെഴുത്ത്‌, കളംകുറി, തെയ്യംപാട്ട്‌ എന്നിവയില്‍ പ്രാഗല്‌ഭ്യം നേടിയിരുന്ന ഉത്തരകേരള കലാകാരന്മാരില്‍ കണ്ണന്‍ നമ്പ്യാര്‍ക്കു വളരെ പ്രാധാന്യമുണ്ട്‌.

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍