This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടുത്തുരുത്തി

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(കടുത്തുരുത്തി)
(കടുത്തുരുത്തി)
 
വരി 4: വരി 4:
കോട്ടയം ജില്ലയില്‍പ്പെട്ട വൈക്കം താലൂക്കിലെ ഒരു വില്ലേജ്‌. ഏറ്റുമാനൂരിഌം വൈക്കത്തിഌം ഇടയിലായി സ്ഥിതി ചെയ്യുന്നു.
കോട്ടയം ജില്ലയില്‍പ്പെട്ട വൈക്കം താലൂക്കിലെ ഒരു വില്ലേജ്‌. ഏറ്റുമാനൂരിഌം വൈക്കത്തിഌം ഇടയിലായി സ്ഥിതി ചെയ്യുന്നു.
-
ഒരുകാലത്ത്‌ വെമ്പലനാട്ടു (വടക്കുംകൂര്‍) രാജാക്കന്മാരുടെ തലസ്ഥാനം ഇവിടെയായിരുന്നു. പിന്നീടാണ്‌ അത്‌ വൈക്കത്തേക്കു മാറ്റിയത്‌. കടന്തേരി, വടമതുര, കടല്‍ത്തുരുത്തി എന്നെല്ലാം ആ ജനപദത്തിഌ പേരുണ്ടായിരുന്നു. സ്ഥലത്തുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹം ഖരന്‍ കടിച്ചിരുത്തി പ്രതിഷ്‌ഠിച്ചതുകൊണ്ട്‌ സ്ഥലത്തിന്‌ "കടിച്ചിരുത്തി' എന്ന പേരുണ്ടായതായി പറയപ്പെടുന്നു; ഈ പേര്‍ കാലക്രമത്തില്‍ "കടല്‍ത്തുരുത്തി'യും "കടുത്തുരുത്തി'യും ആയിത്തീര്‍ന്നു. അതല്ല, മുമ്പ്‌ ഇവിടം കടല്‍ ചൂഴ്‌ന്ന ഒരു ദ്വീപായിരുന്നുവെന്നും അതിനാല്‍ "കടല്‍ത്തുരുത്ത്‌' എന്നു പേരുണ്ടായെന്നും അതു പിന്നീട്‌ "കടുത്തുരുത്തി' ആയിത്തീര്‍ന്നതാണെന്നും മറ്റുചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. "സിന്ധുദ്വീപം' എന്നാണ്‌ സംസ്‌കൃതനാമം.
+
ഒരുകാലത്ത്‌ വെമ്പലനാട്ടു (വടക്കുംകൂര്‍) രാജാക്കന്മാരുടെ തലസ്ഥാനം ഇവിടെയായിരുന്നു. പിന്നീടാണ്‌ അത്‌ വൈക്കത്തേക്കു മാറ്റിയത്‌. കടന്തേരി, വടമതുര, കടല്‍ത്തുരുത്തി എന്നെല്ലാം ആ ജനപദത്തിനു പേരുണ്ടായിരുന്നു. സ്ഥലത്തുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹം ഖരന്‍ കടിച്ചിരുത്തി പ്രതിഷ്‌ഠിച്ചതുകൊണ്ട്‌ സ്ഥലത്തിന്‌ "കടിച്ചിരുത്തി' എന്ന പേരുണ്ടായതായി പറയപ്പെടുന്നു; ഈ പേര്‍ കാലക്രമത്തില്‍ "കടല്‍ത്തുരുത്തി'യും "കടുത്തുരുത്തി'യും ആയിത്തീര്‍ന്നു. അതല്ല, മുമ്പ്‌ ഇവിടം കടല്‍ ചൂഴ്‌ന്ന ഒരു ദ്വീപായിരുന്നുവെന്നും അതിനാല്‍ "കടല്‍ത്തുരുത്ത്‌' എന്നു പേരുണ്ടായെന്നും അതു പിന്നീട്‌ "കടുത്തുരുത്തി' ആയിത്തീര്‍ന്നതാണെന്നും മറ്റുചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. "സിന്ധുദ്വീപം' എന്നാണ്‌ സംസ്‌കൃതനാമം.
<gallery>
<gallery>
Image:Vol6p17_01-Kaduthuruthi Mahadeva temple.jpg|കടുത്തുരുത്തി മഹാദേവ ക്ഷേത്രം
Image:Vol6p17_01-Kaduthuruthi Mahadeva temple.jpg|കടുത്തുരുത്തി മഹാദേവ ക്ഷേത്രം
വരി 29: വരി 29:
  </nowiki>
  </nowiki>
എന്നു വ്യാപാരവിധങ്ങളെയും പറ്റി കാവ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇന്നും നാളികേരം, വാഴക്കുല, മലഞ്ചരക്കുകള്‍ മുതലായവ വിപണനം ചെയ്യുന്ന ഒരു വാണിജ്യകേന്ദ്രമാണു കടുത്തുരുത്തി.
എന്നു വ്യാപാരവിധങ്ങളെയും പറ്റി കാവ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇന്നും നാളികേരം, വാഴക്കുല, മലഞ്ചരക്കുകള്‍ മുതലായവ വിപണനം ചെയ്യുന്ന ഒരു വാണിജ്യകേന്ദ്രമാണു കടുത്തുരുത്തി.
-
ഇവിടത്തെ ശിവക്ഷേത്രം പണ്ടേ പ്രസിദ്ധമാണ്‌. വൈക്കംഏറ്റുമാനൂര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തന്മാര്‍ കടുത്തുരുത്തിക്ഷേത്രവും സന്ദര്‍ശിക്കുക പതിവാണ്‌. ക്ഷേത്രത്തിലെ ഉത്സവം ധഌമാസത്തിലെ തിരുവാതിര നാളില്‍ത്തുടങ്ങി പത്തു ദിവസം കൊണ്ടവസാനിക്കുന്നു. കുംഭത്തിലെ ശിവരാത്രിയും വളരെ പ്രധാനമാണ്‌. സൂര്യനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ആദിത്യപുരം ക്ഷേത്രം കടുത്തുരുത്തിക്കടുത്താണ്‌.
+
ഇവിടത്തെ ശിവക്ഷേത്രം പണ്ടേ പ്രസിദ്ധമാണ്‌. വൈക്കംഏറ്റുമാനൂര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തന്മാര്‍ കടുത്തുരുത്തിക്ഷേത്രവും സന്ദര്‍ശിക്കുക പതിവാണ്‌. ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നാളില്‍ത്തുടങ്ങി പത്തു ദിവസം കൊണ്ടവസാനിക്കുന്നു. കുംഭത്തിലെ ശിവരാത്രിയും വളരെ പ്രധാനമാണ്‌. സൂര്യനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ആദിത്യപുരം ക്ഷേത്രം കടുത്തുരുത്തിക്കടുത്താണ്‌.
ഒരു പ്രധാന ക്രിസ്‌ത്യന്‍ കേന്ദ്രമാണ്‌ കടുത്തുരുത്തി. എ.ഡി. 500ാ മാണ്ടോടടുപ്പിച്ചു സ്ഥാപിതമായ വലിയ സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ ഹൈന്ദവക്ഷേത്രങ്ങളിലെപ്പോലെ മനോഹരമായ ശിലാശില്‌പങ്ങളുണ്ട്‌. പള്ളിപ്പറമ്പിലേക്കു പ്രവേശിക്കുന്ന ഭാഗത്ത്‌ ഒറ്റക്കല്ലില്‍ നിര്‍മിച്ച ഭീമാകാരമായ ഒരു കുരിശ്‌ സ്ഥാപിച്ചിട്ടുണ്ട്‌.  

ഉണ്ണുനീലിസന്ദേശത്തില്‍ പറയുന്ന "വീരമാണിക്കം' എന്ന പേരുള്ള പുരയിടവും അതിഌചുറ്റും വലിയെടം, കെടച്ചെടം, കിഴക്കേ എടം, കോവിലകം ഇത്യാദി പേരുകളുള്ള പുരയിടങ്ങളും ഇന്നുമുള്ളതുകൊണ്ട്‌ അവിടെ ഒരു കാലത്തു രാജഗൃഹങ്ങളും  പ്രഭുമന്ദിരങ്ങളും ഉണ്ടായിരുന്നുവെന്ന്‌ അഌമാനിക്കാം.  
+
ഉണ്ണുനീലിസന്ദേശത്തില്‍ പറയുന്ന "വീരമാണിക്കം' എന്ന പേരുള്ള പുരയിടവും അതിനുചുറ്റും വലിയെടം, കെടച്ചെടം, കിഴക്കേ എടം, കോവിലകം ഇത്യാദി പേരുകളുള്ള പുരയിടങ്ങളും ഇന്നുമുള്ളതുകൊണ്ട്‌ അവിടെ ഒരു കാലത്തു രാജഗൃഹങ്ങളും  പ്രഭുമന്ദിരങ്ങളും ഉണ്ടായിരുന്നുവെന്ന്‌ അനുമാനിക്കാം.  
(എന്‍.കെ. ദാമോദരന്‍)
(എന്‍.കെ. ദാമോദരന്‍)

Current revision as of 04:55, 31 ജൂലൈ 2014

കടുത്തുരുത്തി

കോട്ടയം ജില്ലയില്‍പ്പെട്ട വൈക്കം താലൂക്കിലെ ഒരു വില്ലേജ്‌. ഏറ്റുമാനൂരിഌം വൈക്കത്തിഌം ഇടയിലായി സ്ഥിതി ചെയ്യുന്നു.

ഒരുകാലത്ത്‌ വെമ്പലനാട്ടു (വടക്കുംകൂര്‍) രാജാക്കന്മാരുടെ തലസ്ഥാനം ഇവിടെയായിരുന്നു. പിന്നീടാണ്‌ അത്‌ വൈക്കത്തേക്കു മാറ്റിയത്‌. കടന്തേരി, വടമതുര, കടല്‍ത്തുരുത്തി എന്നെല്ലാം ആ ജനപദത്തിനു പേരുണ്ടായിരുന്നു. സ്ഥലത്തുള്ള പുരാതന ശിവക്ഷേത്രത്തിലെ വിഗ്രഹം ഖരന്‍ കടിച്ചിരുത്തി പ്രതിഷ്‌ഠിച്ചതുകൊണ്ട്‌ സ്ഥലത്തിന്‌ "കടിച്ചിരുത്തി' എന്ന പേരുണ്ടായതായി പറയപ്പെടുന്നു; ഈ പേര്‍ കാലക്രമത്തില്‍ "കടല്‍ത്തുരുത്തി'യും "കടുത്തുരുത്തി'യും ആയിത്തീര്‍ന്നു. അതല്ല, മുമ്പ്‌ ഇവിടം കടല്‍ ചൂഴ്‌ന്ന ഒരു ദ്വീപായിരുന്നുവെന്നും അതിനാല്‍ "കടല്‍ത്തുരുത്ത്‌' എന്നു പേരുണ്ടായെന്നും അതു പിന്നീട്‌ "കടുത്തുരുത്തി' ആയിത്തീര്‍ന്നതാണെന്നും മറ്റുചിലര്‍ അഭിപ്രായപ്പെടുന്നുണ്ട്‌. "സിന്ധുദ്വീപം' എന്നാണ്‌ സംസ്‌കൃതനാമം.

"സ്‌കന്ധാവാരം പരമപിതതോ ബിംബലീ 
				പാലകാനാം
സിന്ധുദ്വീപം വ്രജഘനനിഭൈരാവൃതം
				സിന്ധുരേന്‌ദ്രഃ'
  
എന്ന ശുകസന്ദേശത്തിലെ പദ്യത്തിലെ "സ്‌കന്ധാവാരം' (പാളയം) എന്ന വിശേഷണത്തില്‍ നിന്നും. അക്കാലത്തു വെമ്പലനാട്ടു രാജാക്കന്മാരുടെ സൈനികകേന്ദ്രമായിരുന്നു കടുത്തുരുത്തിയെന്നു വ്യക്തമാണ്‌. മലയാളത്തിലെ പ്രാചീന കൃതികളില്‍ ഒന്നായ ഉണ്ണുനീലിസന്ദേശത്തില്‍ കടുത്തുരുത്തിയെപ്പറ്റി സവിസ്‌തരം വര്‍ണിച്ചിട്ടുണ്ട്‌. അന്നു സമ്പത്‌സമൃദ്ധമായ ഒരു വാണിജ്യകേന്ദ്രമായിരുന്നു അതെന്നു കാണാം.

"വില്‌പാന്‍ ചൊല്‍കില്‍ ത്രിഭുവനമിദം
			കൊള്ളുമാറാര്‍ജിതാര്‍ത്‌ഥൈ
രാര്യപ്രായൈരിനിയ വചസാമാര്യവംശ പ്രധാനൈഃ
നാനാരത്‌നദ്രവിണ മണിയിന്‍റാപണശ്രണിതോറും
നാണിപ്പോമാറളക നളിനപ്പെണ്‍ കളിച്ചീടുമേടം' എന്ന്‌ അന്നത്തെ ഐശ്വര്യസമൃദ്ധിയെയും,
"ദ്വീപാല്‍ ദ്വീപാല്‍ക്കടലരികൊളം ചൊങ്കില്‍ വന്നര്‍ഥ ജാലം
കൂടക്കൂടെ ക്രമുക മരിചംകൊണ്ടു ചെന്റങ്ങു നല്‌കി
തോണിക്കൂട്ടം മുഴുക മുഴുകക്കൊണ്ടു ചെന്റൊ ന്റിനോടൊ
ന്റെത്തിത്തിങ്ങിത്തണലിലണയത്താഴമേവീടു മേടം.'
 
എന്നു വ്യാപാരവിധങ്ങളെയും പറ്റി കാവ്യത്തില്‍ പരാമര്‍ശിച്ചിരിക്കുന്നു. ഇന്നും നാളികേരം, വാഴക്കുല, മലഞ്ചരക്കുകള്‍ മുതലായവ വിപണനം ചെയ്യുന്ന ഒരു വാണിജ്യകേന്ദ്രമാണു കടുത്തുരുത്തി. ഇവിടത്തെ ശിവക്ഷേത്രം പണ്ടേ പ്രസിദ്ധമാണ്‌. വൈക്കംഏറ്റുമാനൂര്‍ ക്ഷേത്രങ്ങള്‍ സന്ദര്‍ശിക്കുന്ന ഭക്തന്മാര്‍ കടുത്തുരുത്തിക്ഷേത്രവും സന്ദര്‍ശിക്കുക പതിവാണ്‌. ക്ഷേത്രത്തിലെ ഉത്സവം ധനുമാസത്തിലെ തിരുവാതിര നാളില്‍ത്തുടങ്ങി പത്തു ദിവസം കൊണ്ടവസാനിക്കുന്നു. കുംഭത്തിലെ ശിവരാത്രിയും വളരെ പ്രധാനമാണ്‌. സൂര്യനെ പ്രതിഷ്‌ഠിച്ചിട്ടുള്ള ആദിത്യപുരം ക്ഷേത്രം കടുത്തുരുത്തിക്കടുത്താണ്‌.

ഒരു പ്രധാന ക്രിസ്‌ത്യന്‍ കേന്ദ്രമാണ്‌ കടുത്തുരുത്തി. എ.ഡി. 500ാ മാണ്ടോടടുപ്പിച്ചു സ്ഥാപിതമായ വലിയ സിറിയന്‍ കത്തോലിക്കാ പള്ളിയില്‍ ഹൈന്ദവക്ഷേത്രങ്ങളിലെപ്പോലെ മനോഹരമായ ശിലാശില്‌പങ്ങളുണ്ട്‌. പള്ളിപ്പറമ്പിലേക്കു പ്രവേശിക്കുന്ന ഭാഗത്ത്‌ ഒറ്റക്കല്ലില്‍ നിര്‍മിച്ച ഭീമാകാരമായ ഒരു കുരിശ്‌ സ്ഥാപിച്ചിട്ടുണ്ട്‌.

ഉണ്ണുനീലിസന്ദേശത്തില്‍ പറയുന്ന "വീരമാണിക്കം' എന്ന പേരുള്ള പുരയിടവും അതിനുചുറ്റും വലിയെടം, കെടച്ചെടം, കിഴക്കേ എടം, കോവിലകം ഇത്യാദി പേരുകളുള്ള പുരയിടങ്ങളും ഇന്നുമുള്ളതുകൊണ്ട്‌ അവിടെ ഒരു കാലത്തു രാജഗൃഹങ്ങളും പ്രഭുമന്ദിരങ്ങളും ഉണ്ടായിരുന്നുവെന്ന്‌ അനുമാനിക്കാം.

(എന്‍.കെ. ദാമോദരന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍