This site is not complete. The work to converting the volumes of സര്‍വ്വവിജ്ഞാനകോശം is on progress. Please bear with us
Please contact webmastersiep@yahoo.com for any queries regarding this website.

Reading Problems? see Enabling Malayalam

കടപ്പാട്ടൂര്‍

സര്‍വ്വവിജ്ഞാനകോശം സംരംഭത്തില്‍ നിന്ന്

(തിരഞ്ഞെടുത്ത പതിപ്പുകള്‍ തമ്മിലുള്ള വ്യത്യാസം)
(പുതിയ താള്‍: == കടപ്പാട്ടൂര്‍ == കേരളത്തില്‍ കോട്ടയം ജില്ലയിലെ മീനച്ചിലാറി...)
(കടപ്പാട്ടൂര്‍)
 
വരി 2: വരി 2:
== കടപ്പാട്ടൂര്‍ ==
== കടപ്പാട്ടൂര്‍ ==
-
കേരളത്തില്‍ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള പ്രകൃതിമനോഹരമായ ഒരു ഗ്രാമം. മീനച്ചില്‍ താലൂക്കിലെ ഇതേ പേരുള്ള വില്ലേജില്‍പ്പെട്ട ഏഴു കരകളിലൊന്നാണ്‌ കടപ്പാട്ടൂര്‍. ഇത്‌ കോട്ടയത്തിഌ 30 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. പാലാ, വെള്ളിലേപ്പള്ളി, പൂവരണി, മീനച്ചില്‍, മേവിട, പന്തത്തല എന്നിവയാണ്‌ മറ്റു കരകള്‍. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ എന്നീ മൂന്നു പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്ന മീനച്ചില്‍ വില്ലേജില്‍ പാലാമുനിസിപ്പാലിറ്റിയുടെ കുറച്ചുഭാഗം കൂടി ചേരുന്നുണ്ട്‌.
+
കേരളത്തില്‍ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള പ്രകൃതിമനോഹരമായ ഒരു ഗ്രാമം. മീനച്ചില്‍ താലൂക്കിലെ ഇതേ പേരുള്ള വില്ലേജില്‍പ്പെട്ട ഏഴു കരകളിലൊന്നാണ്‌ കടപ്പാട്ടൂര്‍. ഇത്‌ കോട്ടയത്തിനു‌ 30 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. പാലാ, വെള്ളിലേപ്പള്ളി, പൂവരണി, മീനച്ചില്‍, മേവിട, പന്തത്തല എന്നിവയാണ്‌ മറ്റു കരകള്‍. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ എന്നീ മൂന്നു പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്ന മീനച്ചില്‍ വില്ലേജില്‍ പാലാമുനിസിപ്പാലിറ്റിയുടെ കുറച്ചുഭാഗം കൂടി ചേരുന്നുണ്ട്‌.
പൊതുവേ നിരപ്പായ ഭൂമിയില്‍ റബ്ബര്‍, തെങ്ങ്‌, കമുക്‌, കുരുമുളക്‌ എന്നിവ ഇടകലര്‍ന്ന പുരയിടങ്ങളാണ്‌ അധികവും. ജനങ്ങളില്‍ 80 ശതമാനവും കൃഷിക്കാരാണ്‌.

മീനച്ചിലാറിന്റെ കരയിലുള്ള കടപ്പാട്ടൂര്‍ മഹാദേവര്‍ ക്ഷേത്രമാണ്‌ ഈ ഗ്രാമത്തിഌ പ്രശസ്‌തി നല്‍കിയിരിക്കുന്നത്‌. ക്ഷേത്രം സ്ഥാപിതമായിട്ട്‌ ഏതാഌം വര്‍ഷങ്ങളേ ആയിട്ടുള്ളു. സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബക്കാരുടെ പുരയിടത്തില്‍ പിഴുതുവീണ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ അദ്‌ഭുതകരമായ സാഹചര്യങ്ങളില്‍ കണ്ടെടുക്കപ്പെട്ടതാണ്‌ ഇവിടത്തെ ശിവവിഗ്രഹം. വിഗ്രഹം കണ്ടെടുക്കപ്പെട്ട സ്ഥലത്തുതന്നെ പ്രതിഷ്‌ഠ നടത്തുകയും ചെയ്‌തു. പണ്ട്‌ ഈ ദേശം അടക്കിവാണിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ കുലദൈവതമായിരുന്നു ഈ മൂര്‍ത്തിയെന്ന്‌ ഒരു വിശ്വാസമുണ്ട്‌. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിച്ചു വരുന്ന അപൂര്‍വം കേരളീയ ശിവക്ഷേത്രങ്ങളിലൊന്നാണ്‌ കടപ്പാട്ടൂര്‍ മഹാദേവന്‍ ക്ഷേത്രം. ഉത്തരേന്ത്യന്‍ ശില്‌പശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രം ആകൃതിയിലും വാസ്‌തുവിദ്യയിലും ഇതര കേരളീയ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ്‌. നാലുഭാഗത്തു നിന്നും ദര്‍ശനം നടത്തത്തക്കവിധമാണ്‌ പ്രതിഷ്‌ഠ നടത്തിയിരിക്കുന്നത്‌. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ക്ഷേത്രത്തിഌള്ളില്‍ കടന്നു ഭഗവദ്‌ദര്‍ശനം നടത്താം.
+
മീനച്ചിലാറിന്റെ കരയിലുള്ള കടപ്പാട്ടൂര്‍ മഹാദേവര്‍ ക്ഷേത്രമാണ്‌ ഈ ഗ്രാമത്തിനു‌ പ്രശസ്‌തി നല്‍കിയിരിക്കുന്നത്‌. ക്ഷേത്രം സ്ഥാപിതമായിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബക്കാരുടെ പുരയിടത്തില്‍ പിഴുതുവീണ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ അദ്‌ഭുതകരമായ സാഹചര്യങ്ങളില്‍ കണ്ടെടുക്കപ്പെട്ടതാണ്‌ ഇവിടത്തെ ശിവവിഗ്രഹം. വിഗ്രഹം കണ്ടെടുക്കപ്പെട്ട സ്ഥലത്തുതന്നെ പ്രതിഷ്‌ഠ നടത്തുകയും ചെയ്‌തു. പണ്ട്‌ ഈ ദേശം അടക്കിവാണിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ കുലദൈവതമായിരുന്നു ഈ മൂര്‍ത്തിയെന്ന്‌ ഒരു വിശ്വാസമുണ്ട്‌. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിച്ചു വരുന്ന അപൂര്‍വം കേരളീയ ശിവക്ഷേത്രങ്ങളിലൊന്നാണ്‌ കടപ്പാട്ടൂര്‍ മഹാദേവന്‍ ക്ഷേത്രം. ഉത്തരേന്ത്യന്‍ ശില്‌പശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രം ആകൃതിയിലും വാസ്‌തുവിദ്യയിലും ഇതര കേരളീയ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ്‌. നാലുഭാഗത്തു നിന്നും ദര്‍ശനം നടത്തത്തക്കവിധമാണ്‌ പ്രതിഷ്‌ഠ നടത്തിയിരിക്കുന്നത്‌. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ക്ഷേത്രത്തിനു‌ള്ളില്‍ കടന്നു ഭഗവദ്‌ദര്‍ശനം നടത്താം.
മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള വലിയപള്ളിയും പ്രശസ്‌തമാണ്‌. സിറിയന്‍ കത്തോലിക്കാവിഭാഗക്കാരുടേതാണിത്‌. കടപ്പാട്ടൂരിനടുത്തുള്ള ളാലത്ത്‌ പഴയതും പുതിയതുമായ രണ്ടു പള്ളികളുണ്ട്‌. ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്‌. മതസൗഹാര്‍ദത്തിന്റെ പ്രതീകങ്ങളായ ഈ ആരാധനാകേന്ദ്രങ്ങള്‍ മീനച്ചില്‍ കര്‍ത്താക്കന്മാരുടെ സഹായം കൊണ്ടുകൂടി നിര്‍മിക്കപ്പെട്ടവയാണ്‌.  

(വിളക്കുടി രാജേന്ദ്രന്‍)
(വിളക്കുടി രാജേന്ദ്രന്‍)

Current revision as of 08:04, 30 ജൂലൈ 2014

കടപ്പാട്ടൂര്‍

കേരളത്തില്‍ കോട്ടയം ജില്ലയിലെ മീനച്ചിലാറിന്റെ തീരത്തുള്ള പ്രകൃതിമനോഹരമായ ഒരു ഗ്രാമം. മീനച്ചില്‍ താലൂക്കിലെ ഇതേ പേരുള്ള വില്ലേജില്‍പ്പെട്ട ഏഴു കരകളിലൊന്നാണ്‌ കടപ്പാട്ടൂര്‍. ഇത്‌ കോട്ടയത്തിനു‌ 30 കി.മീ. വ. കിഴക്കായി സ്ഥിതിചെയ്യുന്നു. പാലാ, വെള്ളിലേപ്പള്ളി, പൂവരണി, മീനച്ചില്‍, മേവിട, പന്തത്തല എന്നിവയാണ്‌ മറ്റു കരകള്‍. മുത്തോലി, കൊഴുവനാല്‍, മീനച്ചില്‍ എന്നീ മൂന്നു പഞ്ചായത്തുകളില്‍ ഉള്‍പ്പെട്ടു കിടക്കുന്ന മീനച്ചില്‍ വില്ലേജില്‍ പാലാമുനിസിപ്പാലിറ്റിയുടെ കുറച്ചുഭാഗം കൂടി ചേരുന്നുണ്ട്‌.

പൊതുവേ നിരപ്പായ ഭൂമിയില്‍ റബ്ബര്‍, തെങ്ങ്‌, കമുക്‌, കുരുമുളക്‌ എന്നിവ ഇടകലര്‍ന്ന പുരയിടങ്ങളാണ്‌ അധികവും. ജനങ്ങളില്‍ 80 ശതമാനവും കൃഷിക്കാരാണ്‌.

മീനച്ചിലാറിന്റെ കരയിലുള്ള കടപ്പാട്ടൂര്‍ മഹാദേവര്‍ ക്ഷേത്രമാണ്‌ ഈ ഗ്രാമത്തിനു‌ പ്രശസ്‌തി നല്‍കിയിരിക്കുന്നത്‌. ക്ഷേത്രം സ്ഥാപിതമായിട്ട്‌ ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളു. സിറിയന്‍ കത്തോലിക്കാ വിഭാഗത്തില്‍പ്പെടുന്ന ഒരു കുടുംബക്കാരുടെ പുരയിടത്തില്‍ പിഴുതുവീണ ഒരു വൃക്ഷത്തിന്റെ ചുവട്ടില്‍ അദ്‌ഭുതകരമായ സാഹചര്യങ്ങളില്‍ കണ്ടെടുക്കപ്പെട്ടതാണ്‌ ഇവിടത്തെ ശിവവിഗ്രഹം. വിഗ്രഹം കണ്ടെടുക്കപ്പെട്ട സ്ഥലത്തുതന്നെ പ്രതിഷ്‌ഠ നടത്തുകയും ചെയ്‌തു. പണ്ട്‌ ഈ ദേശം അടക്കിവാണിരുന്ന മീനച്ചില്‍ കര്‍ത്താക്കന്മാരുടെ കുലദൈവതമായിരുന്നു ഈ മൂര്‍ത്തിയെന്ന്‌ ഒരു വിശ്വാസമുണ്ട്‌. കേരളത്തിനകത്തും പുറത്തുമുള്ള ധാരാളം ഭക്തജനങ്ങളെ ആകര്‍ഷിച്ചു വരുന്ന അപൂര്‍വം കേരളീയ ശിവക്ഷേത്രങ്ങളിലൊന്നാണ്‌ കടപ്പാട്ടൂര്‍ മഹാദേവന്‍ ക്ഷേത്രം. ഉത്തരേന്ത്യന്‍ ശില്‌പശൈലിയില്‍ നിര്‍മിച്ചിട്ടുള്ള ഈ ക്ഷേത്രം ആകൃതിയിലും വാസ്‌തുവിദ്യയിലും ഇതര കേരളീയ ക്ഷേത്രങ്ങളില്‍ നിന്നു വ്യത്യസ്‌തമാണ്‌. നാലുഭാഗത്തു നിന്നും ദര്‍ശനം നടത്തത്തക്കവിധമാണ്‌ പ്രതിഷ്‌ഠ നടത്തിയിരിക്കുന്നത്‌. ജാതിമതഭേദമെന്യേ എല്ലാവര്‍ക്കും ക്ഷേത്രത്തിനു‌ള്ളില്‍ കടന്നു ഭഗവദ്‌ദര്‍ശനം നടത്താം.

മീനച്ചിലാറിന്റെ തെക്കേക്കരയിലുള്ള വലിയപള്ളിയും പ്രശസ്‌തമാണ്‌. സിറിയന്‍ കത്തോലിക്കാവിഭാഗക്കാരുടേതാണിത്‌. കടപ്പാട്ടൂരിനടുത്തുള്ള ളാലത്ത്‌ പഴയതും പുതിയതുമായ രണ്ടു പള്ളികളുണ്ട്‌. ഒരു ശിവക്ഷേത്രവും ഇവിടെയുണ്ട്‌. മതസൗഹാര്‍ദത്തിന്റെ പ്രതീകങ്ങളായ ഈ ആരാധനാകേന്ദ്രങ്ങള്‍ മീനച്ചില്‍ കര്‍ത്താക്കന്മാരുടെ സഹായം കൊണ്ടുകൂടി നിര്‍മിക്കപ്പെട്ടവയാണ്‌.

(വിളക്കുടി രാജേന്ദ്രന്‍)

താളിന്റെ അനുബന്ധങ്ങള്‍
സ്വകാര്യതാളുകള്‍